entertainment

വിവാഹം കഴിക്കാൻ താൽപ്പര്യമുണ്ട്, എന്നാൽ ജനങ്ങളുമായുള്ള ബന്ധത്തേയും, ചാരിറ്റിയേയും ബാധിക്കാൻ പാടില്ല

ബി​ഗ് ബോസ് സീസൺ രണ്ടിൽ വന്ന ശേഷം പ്രേക്ഷകർക്ക് പ്രീയങ്കരനായി മാറിയ താരമാണ് രജിത് കുമാർ. ബി​​ഗ് ബോസിൽ നിന്നും പുറത്തായതെല്ലാം സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായിരുന്നു, നിരന്തരം വിവാദങ്ങളിൽപെട്ടിട്ടുള്ള വ്യക്തിയാണ് രജിത് കുമാർ. ഇപ്പോൾ വിവാഹത്തേ കുറിച്ച് ചില ചിന്തകൾ പങ്കുവയ്ക്കുകയാണ്‌ ഒരു യു.ടുബ് ചാനലിലൂടെ.
സര്‍ക്കാരിന്‍റെ സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകളുടെ മൂല്യബോധന ജാഥയുടെ ക്യാപ്റ്റനും സ്റ്റുഡന്റ്‌സ് കേഡറ്റ് പരിശീലകനുമായിരുന്നു ഇദ്ദേഹം

2001ൽ വിവാഹിതനായ താരം ഇപ്പോൾ വിവാഹമോചിതനാണ്. രണ്ടാം വിവാഹത്തെക്കുറിച്ച് താരം പറയുന്നതിങ്ങനെ.. ആറേഴ് നിബന്ധനകളുണ്ട് വിവാഹത്തിന് അതിലൊന്നാമത്തെത് കുറെ ഡി​ഗ്രികൾ വേണമെന്നുള്ളതാണ്. ഡിഗ്രികള്‍ എന്റെയത്ര ഇല്ലെങ്കിലും കുറേയെങ്കിലും വേണം. ഒരിക്കലുമൊരു കുമാരിയെ വിവാഹം ചെയ്യില്ല, ഇതാണ് അടുത്ത നിബന്ധന.  എന്നേക്കാളും ആക്ടീവായിരിക്കണം ആ കുട്ടി, എനിക്ക് വയ്യാതെ വന്നാലും സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും ചെയ്യാന്‍ ആ കുട്ടിക്ക് കഴിയണം. . വിവാഹമോചനം നേടിയവരോ, ഭര്‍ത്താവ് മരിച്ചവരോ അങ്ങനെയുള്ള ഒരാളെയേ വിവാഹം കഴിക്കുകയുള്ളൂ. കല്യാണം കഴിഞ്ഞാല്‍ 10 വര്‍ഷത്തേക്ക് അധികം കാണരുത്, അതായത് താൻ ഇപ്പോൾ ചെയ്യുന്ന ചാരിറ്റി വർക്കുകൾ, ജനങ്ങളുമായുള്ള ബന്ധങ്ങൾ, സാമൂഹിക ഇടപെടലുകൾ ഇതിനായി നീക്കി വയ്ക്കുന്ന സമയം ഭാവി ഭാര്യക്കായി മാറ്റി വയ്ക്കാൻ ആകില്ല. അതെല്ലാം ഉൾകൊള്ളുന്ന ആളാകണം വരേണ്ടത്.
ഇടയ്ക്കിടയ്ക്ക് കണ്ടാല്‍മതി. സകലസമയവും ഒപ്പമുണ്ടാവരുത്.

ഭാര്യ- ഭര്‍ത്താവ്-കുട്ടികള്‍ ഈ സങ്കല്‍പ്പത്തോട് താല്‍പര്യമില്ല. വിവാഹം ചെയ്യാന്‍ പോവുന്ന സ്ത്രീക്ക് മക്കളുണ്ടാവാന്‍ പാടില്ല. മക്കളെ ഇഷ്ടമല്ലാത്തത് കൊണ്ടല്ല, മക്കളെ ഒരുപാട് ഇഷ്ടമാണ്.കുട്ടികൾ വേണ്ടാ എന്നു പറയാൻ കാരണം ഇനി ഒരു കുട്ടി ഉണ്ടായി അവൻ സ്കൂളിൽ പോകുമ്പോൾ ഞാൻ അപ്പൂപ്പൻ ആകും. പി.ടി.എ മീറ്റീങ്ങിൽ അപ്പൂപ്പനേ പോലെ ഉള്ള ഒരാൾ പോകുമ്പോൾ ആ കുട്ടിയുടെ മാനസീകവസ്ഥ എന്തായിരിക്കും..അതാണ്‌ വിഷയം.ഭാര്യയും മക്കളുമൊക്കെയായി പോവുമ്പോള്‍ സമൂഹത്തെ നഷ്ടമാവും. അത് പറ്റില്ല. എനിക്കെല്ലാം സമൂഹമാണ്, നിങ്ങളാണെന്നും രജിത് പറഞ്ഞു

Karma News Network

Recent Posts

രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കില്ലെന്ന് സൂചന , വയനാട്ടിൽ തുടരാൻ താത്പര്യം, സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ

ഉത്തർപ്രദേശ്: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കില്ലെന്ന് സൂചന നൽകി പാർട്ടി. രാഹുലിന് വയനാട്ടിൽ തുടരാനാണ്…

8 hours ago

അയോധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്തി, രാംലല്ലയിൽ ആരതി ഉഴിഞ്ഞ് രാഷ്‌ട്രപതി ദ്രൗപദി മുർമു

ലക്‌നൗ: രാഷ്ട്രപതി ദ്രൗപതി മുർമു അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി. രാമക്ഷേത്രത്തിലേക്കുള്ള രാഷ്‌ട്രപതിയുടെ ആദ്യ സന്ദർശനമാണിത്. മുഖ്യപുരോഹിതൻ…

8 hours ago

ഐസിയു പീഡനക്കേസിലെ അതിജീവിത സമരം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു

കോഴിക്കോട്∙ മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിലെ അതിജീവിത കുഴഞ്ഞുവീണു. സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിനു മുൻപിൽ സമരം ചെയ്യുന്നതിനിടെ ബുധനാഴ്ച…

9 hours ago

അപകീർത്തികരമായ പരാമർശം, കെസിആറിന് 48 മണിക്കൂർ നേരത്തേക്ക് പ്രചാരണത്തിൽനിന്നു വിലക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ

ഹൈദരാബാദ്∙ കോൺഗ്രസിന് എതിരെ നടത്തിയ അപകീർത്തികരമായ പരാമർശത്തിൽ തെലങ്കാന മുൻ മുഖ്യമന്ത്രിയും ബിആർഎസ് നേതാവുമായ കെ.ചന്ദ്രശേഖർ റാവുവിനെ (കെസിആർ) 48…

10 hours ago

ചിഹ്നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷിനുകൾ സീൽ ചെയ്യണം, നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി ∙ വോട്ടിങ് മെഷീനുകളില്‍ ചിഹ്നങ്ങള്‍ ലോഡ് ചെയ്യുന്ന യൂണിറ്റ് കൈകാര്യം ചെയ്യുന്നതില്‍ വരണാധികാരികള്‍ക്ക് നിര്‍ദേശവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. സുപ്രീംകോടതി…

10 hours ago

കിണറ്റിൽ വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കാല്‍ വഴുതി വീണ്‌ നാലാം ക്ലാസുകാരൻ മരിച്ചു

കോട്ടയം: കിണറ്റിൽ വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കാല്‍ വഴുതി വീണ്‌ നാലാം ക്ലാസുകാരൻ മരിച്ചു. കരൂർ പഞ്ചായത്ത് കുടക്കച്ചിറ സെന്‍റ്…

11 hours ago