Categories: national

റാഫേല്‍ ഇനി ഇന്ത്യക്ക് സ്വന്തം; റാഫേല്‍ യുദ്ധവിമാനങ്ങള്‍ സ്വീകരിക്കാന്‍ രാജ്നാഥ് സിംഗ് ഇന്ന് ഫ്രാന്‍സില്‍

ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കൊടുവില്‍ ആദ്യ റഫാല്‍ യുദ്ധവിമാനങ്ങള്‍ സ്വീകരിക്കാന്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് ഫ്രാന്‍സിലെത്തും. റഫാല്‍ വിമാനങ്ങള്‍ സ്വീകരിക്കുന്നതിനായി മുന്നോടിയായി രാജ്‌നാഥ് സിംഗ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായി കൂടിക്കാഴ്ച നടത്തും. റഫാല്‍ കൈമാറ്റ ചടങ്ങില്‍ രാജ്‌നാഥ്‌സിംഗിനൊപ്പം ഫ്രഞ്ച് സായുധസേന മന്ത്രി ഫ്‌ളോറന്‍സ് പാര്‍ലിയും പങ്കെടുക്കും.

സെപ്തംബറില്‍ രണ്ട് സീറ്റുകളുള്ള RB-OO1 റഫാല്‍ വിമാനങ്ങള്‍ ഫ്രാന്‍സ് ഇന്ത്യയ്ക്ക് കൈമാറിയിരുന്നു. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഡെപ്യൂട്ടി ചീഫ് എയര്‍മാര്‍ഷല്‍ വിആര്‍ ചൗധരി റഫാല്‍ ഏറ്റുവാങ്ങുകയും ഒരു മണിക്കൂറോളം സമയം വിമാനത്തില്‍ പരീക്ഷണ പറക്കല്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍, ഔദ്യോഗികമായി നാളെയാണ് ഇന്ത്യ ഫ്രാന്‍സില്‍ നിന്ന് റാഫാല്‍ വിമാനങ്ങള്‍ സ്വീകരിക്കുക

ഫ്രാന്‍സിലെ ദസ്സോ ഏവിയേഷനാണ് റാഫാല്‍ വിമാനത്തിന്റെ നിര്‍മ്മാതാക്കള്‍. ഇവര്‍ ഇന്ത്യയ്ക്കായി നിര്‍മ്മിക്കുന്ന ആദ്യ യുദ്ധവിമാനമാണ് ഫ്രഞ്ച് അധികൃതരില്‍ നിന്നും ഏറ്റുവാങ്ങുന്നത്.ദസ്സോ ഏവിയേഷന്‍ 36 റഫാല്‍ ജെറ്റുകളാണ് ഇന്ത്യന്‍ വ്യോമസേനയ്ക്ക് നിര്‍മ്മിച്ചു നല്‍കുന്നത്.

നിലവില്‍ ഫ്രഞ്ച് വ്യോമസേന ഉപയോഗിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന നിലവാരമുള്ളതും ആധുനിക സംവിധാനങ്ങളുമുള്ള റഫാല്‍ വിമാനങ്ങളാണ് ഇന്ത്യക്കായി നിര്‍മ്മിച്ചു നല്‍കുന്നത്. കരാര്‍ അനുസരിച്ച്‌ 2022 ഏപ്രിലോടെ ആദ്യ ഘട്ടത്തിലുള്ള വിമാനങ്ങള്‍ പൂര്‍ണമായും ഇന്ത്യയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

Dailyhunt

Karma News Network

Recent Posts

അയോധ്യ രാമക്ഷേത്ര ദര്‍ശനം നടത്തിയതിന് മുറിയിൽ പൂട്ടിയിട്ടു, കോണ്‍ഗ്രസ് ദേശീയ മാധ്യമ കോ- ഓര്‍ഡിനേറ്റര്‍ രാധിക ഖേര പാര്‍ട്ടിവിട്ടു

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കവെ കോൺഗ്രസ് വക്താവ് രാധിക ഖേര വിട്ടു. ഛത്തീസ്ഗഡിലെ നേതാക്കളുമായുള്ള തർക്കത്തെ തുടർന്നാണ് രാധികയുടെ രാജി.…

9 mins ago

തലസ്ഥാനത്ത് കോർപ്പറേഷൻ പ്രതിപക്ഷ നേതാവിന്റെ വീടാക്രമിച്ചു

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരേ പ്രതിഷേധങ്ങൾ ഉയരുമ്പോൾ നഗര തലസ്ഥാനത്തേ ബിജെപി നേതാവിന്റെ വീടിനു നേരേ ആക്രമണം.ബിജെപി നേതാവും നഗര…

34 mins ago

ജഡ്ജിമാർക്കും ശിക്ഷാ നിയമം ബാധകമാക്കാൻ കേസ് കൊടുത്തയാളേ ഊളൻപാറയിൽ പൂട്ടി

ജഡ്ജിമാരേയും മജിസ്ട്രേട്ട് മാരേയും കലക്ടർമാരേയും തെറ്റ് ചെയ്താൽ ഇന്ത്യൻ പീനൽ കോഡ് വെച്ച്കേസെടുത്ത് ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് കേസ് കൊടുത്ത ആളേ…

1 hour ago

ഭഗവത്ഗീത, ജീവിതത്തിലെ എല്ലാ സമസ്യകള്‍ക്കുമുള്ള ഉത്തരം

ഭഗവത് ഗീതയെ പുകഴ്ത്തി ബംഗാൾ ഗവർണർ സിവി ആനന്ദബോസ് . ചിന്മയാനന്ദ സ്വാമിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഭഗവദ് ഗീതയാണ് മനസില്‍ നിറയുന്നത്…

2 hours ago

എന്തിനു 34കോടി പിരിച്ചു,പരമാവധി ബ്ളഡ് മണി 1കോടി 15ലക്ഷം മാത്രം

സൗദിയിൽ തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ട കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിൽ 34 കോടി രൂപയിലധികം പിരിച്ചെടുത്തിട്ട് ഈ തുക എന്ത്…

2 hours ago

അനിലയുടെ മരണം കൊലപാതകം, മുഖം വികൃതമാക്കിയ നിലയില്‍, സുദർശനുമായി ബന്ധമുണ്ടായിരുന്നു, വെളിപ്പെടുത്തലുമായി സഹോദരൻ

കണ്ണൂര്‍: പയ്യന്നൂരില്‍ കാണാതായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സഹോദരന്‍. അനിലയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ…

3 hours ago