topnews

രാംപൂരിൽ ബിജെപിക്ക് ചരിത്ര വിജയം; അസം ഖാന് കനത്ത തിരിച്ചടി

ലഖ്നൗ: മുസ്ലീം ഭൂരിപക്ഷമുള്ള രാംപൂരിൽ ചരിത്ര വിജയം നേടി ബിജെപി. ഉത്തർ പ്രദേശിൽ സമാജ് വാദി പാർട്ടിയുടെ ശക്തികേന്ദ്രമായ രാംപൂരിലാണ് ബിജെപി അട്ടിമറി വിജയം നേടിയത്. വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ സമാജ് വാദി പാർട്ടി എം എൽ എ അസം ഖാൻ അയോഗ്യനാക്കപ്പെട്ടതിനെ തുടർന്നാണ് രാംപൂരിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. രാംപൂർ നിയോജക മണ്ഡലം നിലവിൽ വന്നതിന് ശേഷം ആദ്യമായാണ് ബിജെപി സ്ഥാനാർത്ഥി ഇവിടെ വിജയിക്കുന്നത്.

ഇക്കുറി ബിജെപി സ്വന്തമാക്കിയത് അസം ഖാനും കുടുംബവും കുത്തകയാക്കി വെച്ചിരുന്ന മണ്ഡലമാണ്. രാംപൂർ. ബിജെപി ഇതര പാർട്ടികളിൽ മത്സരിച്ചാണ് ഇവർ ഇവിടെ വിജയം ആവർത്തിച്ചിരുന്നത്. രാംപൂരിലെ പരാജയം സമാജ് വാദി പാർട്ടിക്കും അഖിലേഷ് യാദവിനും കനത്ത ആഘാതമായി. മുൻ എം എൽ എ ശിവ് ബഹാദൂർ സക്സേനയുടെ മകൻ ആകാശ് സക്സേനയാണ് ഇവിടെ വിജയിച്ച ബിജെപി സ്ഥാനാർത്ഥി.

മുപ്പത്തി മൂവായിരം വോട്ടിനാണ് സക്സേനയുടെ വിജയം. അസം ഖാന്റെ അടുത്ത ബന്ധു അസീം രാജയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. പോൾ ചെയ്ത വോട്ടുകളുടെ 62 ശതമാനവും ആകാശ് സക്സേന നേടിയപ്പോൾ, 36,16 ശതമാനം വോട്ടുകൾ മാത്രമാണ് അസീം രാജക്ക് ലഭിച്ചത്.

Karma News Network

Recent Posts

പവർകട്ട് വേണമെന്ന് കെഎസ്ഇബി, വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിൽ

തിരുവനന്തപുരം: ചൂട് കൂടിയതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിൽ. ഇതോടെ പവർകട്ട് വേണമെന്ന് കെഎസ്ഇബി സർക്കാരിനോട് വീണ്ടും ആവശ്യപ്പെട്ടു.…

8 mins ago

ഒപ്പം അഭനയിച്ച രണ്ട് മൂന്ന് ഹീറോകള്‍ ഒഴിച്ച്‌ ബാക്കിയെല്ലാവരും എന്നേക്കാള്‍ 25 വയസോളം പ്രായമുള്ളവരാണ്- മോഹിനി

മലയാളികളുടെ ശാലീന സൗന്ദര്യത്തിന്റെ പ്രതീകമായിരുന്നു മോഹിനി. പഞ്ചാബി ഹൗസ്, പരിണയം, കലക്ടർ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് നടി പ്രീയപ്പെട്ടവളായി മാറി.…

18 mins ago

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമം, ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ അകപ്പെട്ട് യുവാവ്

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ യാത്രക്കാരൻ കാൽവഴുതി വീണു. ജിആർപി കോൺസ്റ്റബിളായ വനിതാ ഉദ്യോഗസ്ഥയുടെ സമയോചിതമായ ഇടപെടലിലൂടെയാണ് ഇയാളുടെ ജീവൻ…

26 mins ago

മനുഷ്യത്വമില്ലാത്ത അധികാരി അഥവാ രാജകുമാരി, മേയര്‍ ആര്യ രാജേന്ദ്രനെതിരേ ഹരീഷ് പേരടി

കെഎസ്‌ആർടിസി ഡ്രൈവറുമായുള്ള തർക്കത്തില്‍ മേ‌യർ ആര്യ രാജേന്ദ്രനെതിരേ നടൻ ഹരീഷ് പേരടി. നിയമത്തിന്‍റെ വഴി സ്വീകരിക്കാതെ കൊടി സുനിയുടെയും കിർമാണി…

52 mins ago

ഭർത്താവിന്‍റെ വീട്ടിലേക്ക് കുഞ്ഞുമായി ഇറങ്ങി, കാണാതായ അമ്മയും മകളും പുഴയിൽ മരിച്ച നിലയിൽ

തൃശൂർ : ഭർത്താവിന്‍റെ വീട്ടിലേക്ക് പുറപ്പെട്ട യുവതിയേയും ഒന്നര വയസ്സുകാരിയായ മകളെയും മരിച്ച നിലയിൽ കണ്ടെത്തി. പാലാഴിയിൽ കാക്കമാട് പ്രദേശത്തെ…

1 hour ago

വോട്ട് മഷി വിരലിൽ വീണ് ഗുരുതരമായി പൊള്ളലേറ്റു, തൊലി പൊളിഞ്ഞുപോയി

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ മഷി പുരട്ടാനിരുന്നവരുടെ വിരലുകൾക്ക് മഷി വീണു ഗുരുതരമായി പൊള്ളലേറ്റു. ഫെറോക്കും കുറ്റ്യാടിയിലുമായിട്ടാണ് സംഭവം,തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ വോട്ടർ മഷിതട്ടി…

1 hour ago