kerala

റംസിയുടെ നീതിക്ക് വന്നു, അനിയത്തിയുമായി മുങ്ങി; ഒളിച്ചോട്ടവും പിന്നാലെ അറസ്റ്റും

കൊല്ലം: നീണ്ടനാളത്തെ പ്രണയത്തിനൊടുവില്‍ നിശ്ചയവും നടത്തിയ ശേഷം പ്രതിശ്രുതവരന്‍ വിവാഹത്തില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്നു കൊട്ടിയത്ത് ആത്മഹത്യ ചെയ്ത റംസിയുടെ സഹോദരിയാണ് അന്‍സി. 2020 സെപ്റ്റംബറിലാണു റംസിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഈ സംഭവം ഏറെ കോളിളക്കം സൃഷ്ടിക്കുകയും സോഷ്യല്‍മീഡിയയിലടക്കം റംസിക്ക് നീതി തേടി കൂട്ടായ്മകള്‍ രൂപപ്പെടുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ രൂപീകരിച്ച ഒരു കൂട്ടായ്മയിലെ അംഗത്തോടൊപ്പമാണ് റംസിയുടെ സഹോദരി അന്‍സി ഒളിച്ചോടിയത്.

സോഷ്യല്‍മീഡിയയില്‍ രൂപീകരിച്ച കൂട്ടായ്മയിലെ അംഗത്തിനൊപ്പം ഒളിച്ചോടിയ യുവതിയെ ഒടുവില്‍ പോലീസ് കസ്റ്റഡിയിലെടുത്തു. പത്തുമാസം മാത്രം പ്രായമായ കൈക്കുഞ്ഞിനെ ഉപേക്ഷിച്ച് ആണ്‍ സുഹൃത്തിനൊപ്പം പോയ കൊല്ലം കൊട്ടിയം സ്വദേശിനിയായ റംസിയുടെ സഹോദരി അന്‍സിയെയാണ് പോലീസ് പിടികൂടിയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്തും പിടിയിലായിട്ടുണ്ട്. മൂവാറ്റുപുഴയില്‍നിന്നാണ് ഇരുവരേയും പോലീസ് കണ്ടെത്തിയത്.

കഴിഞ്ഞ 18 മുതല്‍ അന്‍സിയെ കാണാനില്ലെന്നു കാട്ടി ഭര്‍ത്താവ് ഇരവിപുരം പോലീസില്‍ പരാതി നല്‍കിയിരുന്നു. 10 മാസം പ്രായമുള്ള കുട്ടിയെ ഉപേക്ഷിച്ചാണ് ഇവര്‍ പോയതെന്നും ഭര്‍ത്താവ് പറയുന്നു. റംസി ആത്മഹത്യ സംഭവത്തില്‍ നീതി ആവശ്യപ്പെട്ടു രൂപീകരിച്ച സമൂഹമാധ്യമക്കൂട്ടായ്മയിലെ അംഗമാണ് ഇപ്പോള്‍ സഹോദരിക്കൊപ്പം പിടിയിലായ യുവാവ്. റംസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൊല്ലം പള്ളിമുക്ക് കൊല്ലൂര്‍വിള സ്വദേശി മുഹമ്മദ് ഹാരിസ് നേരത്തേ അറസ്റ്റിലായിരുന്നു.

Karma News Network

Recent Posts

പുരുഷ വിരോധിയല്ല, സിനിമ കഴിഞ്ഞാല്‍ ആവശ്യമില്ലാത്ത ബന്ധങ്ങള്‍ സൂക്ഷിക്കാറില്ല- മഹിമ നമ്പ്യാര്‍

ആര്‍ഡിഎക്സ് എന്ന 2023ലെ വമ്പന്‍ ഹിറ്റ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഹിമ നമ്പ്യാര്‍. കാര്യസ്ഥന്‍ എന്ന ചിത്രത്തില്‍…

9 mins ago

കേരളത്തിലെ 15,600 മൊബൈൽ കണക്ഷനുകൾക്ക് പൂട്ട് വീഴും, നടപടിയെടുക്കാൻ കേന്ദ്രം

ന്യൂഡൽ‌ഹി : സംസ്ഥാനത്തെ 15,600 മൊബൈൽ കണക്ഷനുകൾക്കെതിരെ കേന്ദ്രം നടപടിക്കൊരുങ്ങുന്നു. വ്യാജ രേഖകൾ ഉപയോ​ഗിച്ച് എടുത്തതെന്ന് സംശയിക്കുന്ന കണക്ഷനുകൾക്കെതിരെയാണ് നടപടി.…

14 mins ago

വീണ്ടും ബാർ കോഴ? ഡ്രൈ ഡേ ഒഴിവാക്കാനും സമയം കൂട്ടാനും പണം, അസോസിയേഷൻ നേതാവിന്റെ ശബ്ദ സന്ദേശം പുറത്ത്

സംസ്ഥാനത്ത് വീണ്ടും ബാർ കോഴ വിവാദം. മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നിർദേശിച്ച് ബാർ ഉടമകളുടെ സംഘടന ഫെഡറേഷൻ ഓഫ്…

40 mins ago

ഞാൻ കുലസ്ത്രീയാണ്, ആ പേര് കിട്ടാൻ ഇച്ചിരിപാടാണ്- ആനി

ബാലചന്ദ്ര മേനോൻ ഒരുക്കിയ അമ്മയാണേ സത്യം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ നടിയാണ് ആനി. നിരവധി ചിത്രങ്ങളിൽ താരം…

1 hour ago

ഇടതോരം ചേർന്ന് നടക്കുന്ന ഒറ്റ കാരണം കൊണ്ട് എല്ലാ ഊളത്തരങ്ങൾക്കും പ്രിവിലേജ് കിട്ടുന്ന സിൽമ നടനാണ് വിനായകൻ- അഞ്ജു പാർവതി

സന്തോഷ് ജോർജ് കുളങ്ങരയെ അധിഷേപിച്ചുകൊണ്ട് നടൻ വിനായകൻ പങ്കുവച്ച പോസ്റ്റിന് എതിരെ സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനം. ഇടതോരം ചേർന്ന്…

2 hours ago

ടര്‍ബോ എങ്ങനെയുണ്ടെന്ന് വികെ പ്രശാന്ത്, തിരുവനന്തപുരത്തെ വെള്ളക്കെട്ടിന്റെ അത്രേം വരില്ലെന്ന് സന്ദീപ് വാചസ്പതി

തിരുവനന്തപുരത്ത് മഴക്കെടുതി രൂക്ഷമാകുന്നതിനിടെ മമ്മൂട്ടി ചിത്രം ടർബോ എങ്ങനെയുണ്ടെന്ന് അന്വേഷിച്ച വട്ടിയൂർകാവ് എംഎല്‍എ വി.കെ പ്രശാന്തിന് മറുപടിയുമായി ബിജെപി നേതാവ്…

2 hours ago