entertainment

ഇനി എപ്പോഴാണ് ഒരു യാത്ര പോകാൻ പറ്റുക എന്ന് റിമി ടോമി

ലോക്ക് ഡൗണ്‍ നീണ്ടുപോകുന്നതിനുപിന്നാലെ ആളുകള്‍ കൂടുതല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകുകയാണ്. മലയാളികളുടെ പ്രിയ ഗായക റിമി ടോമിയും കൂടുതല്‍ സമയവും ചിലവഴിക്കുന്നത് സോഷ്യല്‍ മീഡിയയിലാണ്.. ദിവസവും ആരാധകര്‍ക്കായി താരം എന്തെങ്കിലും പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ റിമി ടിക്ക് ടോക്കിലും തരമാണ്. ഈ ലോക്ക് ഡൗൺ കാലത്ത് യാത്രകളെ മിസ്സ് ചെയ്യുകയാണെന്ന് പറയുകയാണ് റിമി ടോമി.

കഴിഞ്ഞ ദിവസം പങ്കുവെച്ച ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് യാത്രകള്‍ മിസ് ചെയ്യുന്നു എന്ന് പറഞ്ഞത്. ഒരു വിദേശ രാജ്യത്ത് നിന്നുള്ള ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു കുറിപ്പ്.” ഇനി ഒരു യാത്ര ഒക്കെ എന്ന് പോകാന്‍ പറ്റുമോ ആവോ,ഉടനെ പോവാന്‍ പറ്റിയില്ലേലും സാരമില്ല ഒന്ന് കൊറോണ തീര്‍ന്നാല്‍ മതിയാരുന്നു”, എന്നാണ് റിമി പറയുന്നത്. ബി​ഗ് ബോസ് മത്സരാർത്ഥികളടക്കം നിരവധി ആളുകൾ വീഡിയോക്ക് കമന്റുമായെത്തി. പോകാന്‍ പറ്റും പിന്നല്ല എന്ന് പറഞ്ഞു കൊണ്ടാണ് വീണ നായർ റിമിയെ ആശ്വസിപ്പിച്ചത്.

പാചകത്തിലും താന്‍ പുലിയാണെന്ന് പ്രിയ ഗായിക തെളിയിച്ചു കഴിഞ്ഞു. ബീഫ്, ചിക്കന്‍ റോസ്റ്റ് എന്നിങ്ങനെ പാലക്കാരുടെ പ്രിയപ്പെട്ട നോണ്‍ വെജ് വിഭവങ്ങളിലൂടെയാണ് റിമി പാചകത്തിലുള്ള തന്റെ കഴിവ് പുറത്തെടുത്തിരിക്കുന്നത്. സ്വന്തം യൂട്യൂബ് ചാനലിലൂടെ തനി പാലക്കാരിയായിട്ടാണ് എത്തുന്നത്. കുറച്ച്‌ സമയത്തിനുള്ളില്‍ തന്നെ യൂ ട്യൂബ് ചാനലിന് സബ്സ്ക്രൈബേഴ്സിന്റെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.

Karma News Network

Recent Posts

കൊടുംചൂട് തുടരുന്നു, പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു. പാലക്കാട്, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാല്‍ യെല്ലോ അലര്‍ട്ടും നൽകിയിട്ടുണ്ട്.…

33 mins ago

നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി, രണ്ട് മരണം

ആലുവയിൽ നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി രണ്ടു പേര്‍ മരിച്ചു. ആന്ധ്രയിൽ നിന്നും എറണാകുളത്തേക്ക് മത്സ്യവുമായി…

1 hour ago

രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കില്ലെന്ന് സൂചന , വയനാട്ടിൽ തുടരാൻ താത്പര്യം, സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ

ഉത്തർപ്രദേശ്: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കില്ലെന്ന് സൂചന നൽകി പാർട്ടി. രാഹുലിന് വയനാട്ടിൽ തുടരാനാണ്…

9 hours ago

അയോധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്തി, രാംലല്ലയിൽ ആരതി ഉഴിഞ്ഞ് രാഷ്‌ട്രപതി ദ്രൗപദി മുർമു

ലക്‌നൗ: രാഷ്ട്രപതി ദ്രൗപതി മുർമു അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി. രാമക്ഷേത്രത്തിലേക്കുള്ള രാഷ്‌ട്രപതിയുടെ ആദ്യ സന്ദർശനമാണിത്. മുഖ്യപുരോഹിതൻ…

10 hours ago

ഐസിയു പീഡനക്കേസിലെ അതിജീവിത സമരം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു

കോഴിക്കോട്∙ മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിലെ അതിജീവിത കുഴഞ്ഞുവീണു. സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിനു മുൻപിൽ സമരം ചെയ്യുന്നതിനിടെ ബുധനാഴ്ച…

10 hours ago

അപകീർത്തികരമായ പരാമർശം, കെസിആറിന് 48 മണിക്കൂർ നേരത്തേക്ക് പ്രചാരണത്തിൽനിന്നു വിലക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ

ഹൈദരാബാദ്∙ കോൺഗ്രസിന് എതിരെ നടത്തിയ അപകീർത്തികരമായ പരാമർശത്തിൽ തെലങ്കാന മുൻ മുഖ്യമന്ത്രിയും ബിആർഎസ് നേതാവുമായ കെ.ചന്ദ്രശേഖർ റാവുവിനെ (കെസിആർ) 48…

11 hours ago