മലയാളികളുടെ പ്രിയപ്പെട്ട നടന് റിസബാവയുടെ മരണം ഇപ്പോഴും പലര്‍ക്കും വിശ്വസിക്കാനായിട്ടില്ല. 55-ാം വയസില്‍ വിട പറയുമ്പോള്‍ ഓര്‍മിക്കാന്‍ ഒരുപിടി നല്ല കഥാപാത്രങ്ങള്‍ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. ജോണ്‍ ഹോനായി എന്ന വില്ലനെ മലയാളികള്‍ ഒരിക്കലും മറക്കില്ല. ജോണ്‍ ഹോനായി എന്ന സുന്ദരനായ വില്ലനായി റിസബാവ എത്തിയപ്പോള്‍ പ്രേക്ഷകര്‍ ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചത്.
നാടക വേദികളില്‍ നിന്നുമാണ് റിസബാവ സിനിമയില്‍ എത്തുന്നത്. ഡോക്ടര്‍ പശുപതി എന്ന സിനിമയിലൂടെയാണ് അദ്ദേഹം മലയാള സിനിമ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. റിസബാവ നായകനായി എത്തിയ ചിത്രത്തില്‍ പാര്‍വ്വതി ആയിരുന്നു നായിക. മുമ്പ് ഒരു അഭിമുഖ പരിപാടിയില്‍ റിസബാവ നടി പാര്‍വതിയെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ വീണ്ടും വൈറലാവുകയാണ്.
റിസബാവ അന്ന് പറഞ്ഞത്, ‘ആദ്യമായി അഭിനയിക്കാനെത്തിയപ്പോള്‍ പാര്‍വതിയെ പോലെ വലിയ ഒരു നടി എനിക്ക് നല്കിയ പിന്തുണ വളരെ വലുതാണ്. അത്രയ്ക്കും സിംപിളായ നടിയാണ് പാര്‍വതി. സിനിമയുടെ റിലീസിന് മുന്‍പ് ദൂരദര്‍ശനില്‍ ‘ചിത്രഗീതം’ നടക്കുമ്ബോള്‍ ഡോക്ടര്‍ പശുപതിയിലെ പാട്ട് സീന്‍ കാണിച്ചു.
പാര്‍വതിക്കൊപ്പം വന്ന പുതിയ നായകന് കലക്കുമെന്നായിരുന്നു പല ചെറുപ്പക്കാരും അന്ന് പറഞ്ഞത്, അത് ഞാന്‍ കേള്‍ക്കാനിടയായപ്പോള്‍ വല്ലാത്ത ടെന്‍ഷനായി. എന്റെ ജീവിതത്തില്‍ അത്രയേറെ പ്രിയപ്പെട്ട സിനിമയാണ് ‘ഡോക്ടര്‍ പശുപതി’. പാര്‍വതിക്ക് പറ്റിയ ഒരു നായകനായിരുന്നില്ല താനെങ്കിലും ഒരുപാട് സ്നേഹത്തോടെയാണ് പാര്‍വതി എന്നോട് പെരുമാറിയത്. അത് പോലെ മറ്റൊരു നടിയും എന്നോട് പെരുമാറിയിട്ടില്ല’.
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ വ്യോമസേനാ വാഹനങ്ങള്‍ക്കു നേരെ ഭീകരാക്രമണം. സുരാന്‍കോട്ടെ മേഖലയിലെ സനായി ഗ്രാമത്തില്‍വെച്ച് വ്യോമസേനയുടെ വാഹനവ്യൂഹത്തിലെ രണ്ട്…
ടി.പി യെ 51 വെട്ട് വെട്ടി 51മത് വയസിൽ കൊല്ലപ്പെടുത്തിയിട്ട് ഇന്ന് 12 വർഷം. കൈകൾ മാത്രമാണ് ജയിലിൽ കിടക്കുന്നത്,…
ഇടുക്കി : വാഹന പരിശോധനയ്ക്കിടെ ബൈക്ക് ഇടിപ്പിച്ചു അപായപ്പെടുത്തുവാൻ ശ്രമിച്ചെന്നു പറഞ്ഞ് യുവാക്കൾക്കെതിരെ കള്ളക്കേസെടുത്ത പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലമാറ്റം. കട്ടപ്പന…
കൊച്ചി പനമ്പള്ളി നഗറിൽ നവജാത ശിശുവിനെ നിഷ്കരുണം വകവരുത്തി ആമസോൺ കൊറിയർ കവറിൽ കെട്ടി നടുറോഡിൽ വലിച്ചെറിഞ്ഞ സംഭവത്തിൽ യുവതിയെ…
ഒറ്റപ്പാലം: മോട്ടോര്‍ വാഹനവകുപ്പിന്റെ 'പരിവാഹന്‍' സംവിധാനത്തിന്റെ പേരില്‍ വ്യാജ സന്ദേശം. ഒറ്റപ്പാലം സ്വദേശിക്ക് 2.13 ലക്ഷം രൂപ നഷ്ടമായി. ഒറ്റപ്പാലം…
ചെന്നൈ: തമിഴ്നാട്ടിൽ കാണാതായ കോൺഗ്രസ് നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുനെൽവേലി സൗത്ത് ജില്ലാ അധ്യക്ഷൻ കെപികെ ജയകുമാറാണ് മരിച്ചത്.…