topnews

അയ്യപ്പ ദർശനത്തിനു മൂർഖൻ പാമ്പുകൾ, 60അഥിതികളേ സ്വീകരിച്ച് കാട്ടിലേക്ക് അയച്ചു

ശബരിമല സന്നിധാനത്ത് ഒരു അപ്രതീക്ഷിത അതിഥി. മറ്റാരുമല്ല ഉഗ്ര മൂർത്തീ ഭാവത്തിലുള്ള മൂർഖൻ തന്നെ. അയ്യപ്പ ദർശനം ഇദ്ദേഹവും ഒരു പക്ഷേ ആഗ്രഹിച്ചിരിക്കാം എന്ന് സുരക്ഷാ ചുമതലയുള്ള പോലീസുകാർ.

ശബരിമല മണ്ഡലകാലത്ത് തീർഥാടകരുടെ സുരക്ഷയിൽ ജാഗ്രതയുമായി വനം വകുപ്പ്. അയ്യപ്പഭക്ത‌രുടെ സുരക്ഷിത കാനന യാത്ര, കാടിൻ്റെയും വന്യമൃഗങ്ങളുടെയും സുരക്ഷി ത്വം എന്നിവയ്ക്ക് മുൻകരുതൽ നൽകിയാണ് ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. മണ്ഡലകാലം ആരംഭിച്ചതിന് ശേഷം ഇന്നലെ വരെ 60പാമ്പു കളെയാണ് സന്നിധാനത്തു നിന്നു പിടികൂടിയത്. ഇവയെ സുരക്ഷിതമായി ഉൾക്കാടുകളിൽ തുറന്ന് വിടും. സന്നിധാനത്തെഭസ്മ കുളത്തിന് സമീപത്തെ പോലീസ് ക്വട്ടേഴ്സിന് സമീപത്ത് നിന്ന് കൂറ്റൻ മൂർഖൻ പാമ്പിനെ വനം വകുപ്പ് അധികൃതർ പിടികൂടി. പാമ്പിനെ കണ്ട സമീപത്തെ ജീവനക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വനം വകുപ്പ് ജീവനക്കാർ സാഹസികമായാണ് പാമ്പിനെ പിടികൂടിയത്.

മണ്ഡലകാലം ആരംഭിക്കുന്നതിനു മുമ്പ് തന്നെ സന്നിധാന ത്തു നിന്ന് 88 പന്നികളെ പിടികൂടിയിരുന്നു.ഇടത്താവളങ്ങളിലെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി എലി ഫന്റ് സ്ക്വാഡ്, സ്നേക്ക് സ്ക്വാഡ് തുടങ്ങിയ വിഭാഗങ്ങളിൽ പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെ സേവനവും ലഭ്യമാണ്.എരുമേലി, പുൽമേട് തുടങ്ങിയ കാനനപാതകളിൽ അത്യാധുനിക സൗകര്യങ്ങളോ ടുകൂടിയ ഉപകരണങ്ങളാൽ സദാസമയവും നിരീക്ഷണം നട ത്തുന്നുണ്ട്. വന്യമൃഗങ്ങളുടെ സാന്നിധ്യം കണ്ടെത്തിയാൽ മുന്നറിയിപ്പു നല്കി അപകടം ഒഴിവാ ക്കുന്നതിനുള്ള ഉപകരണങ്ങളും സജ്‌ജമാണെന്ന് അധികൃതർ അറിയിച്ചു.

ഇതിനു പുറമേ, രാത്രി സമയങ്ങളിൽ വനാതിർത്തികളിൽ പ്രത്യേക സ്ക്വാഡുകളുടെ സുര ക്ഷാ പട്രോളിങ്ങും നടത്തുന്നു. കുരങ്ങ്, മലയണ്ണാൻ തുടങ്ങിയ വന്യജീവികൾക്ക് ഭക്ഷണപദാർഥങ്ങൾ നൽകരുതെന്ന് അയ്യപ്പഭകരോട് വനം വകുപ്പ് ഉദ്യോഗ സ്ഥർ അഭ്യർഥിച്ചു.വന്യ ജീവികൾക്ക് ആഹാരം നല്കുന്നത് ശിക്ഷാർ ഹമാണ്‌. അതിന്റെ പ്രധാന കാരണം അവർ മനുഷ്യരുമായി ആഹാരത്തിനായി കൂടുതൽ അടുക്കാൻ ശ്രമിക്കും. പിന്നീട് ഇത് അപകടത്തിലേക്ക് പോകും. മാത്രവുമല്ല വന്യ ജീവികളുടെ ആഹാര രീതികളിൽ മാറ്റം വരും. വനത്തിൽ നിന്നും കൂടുതൽ ജീവികൾ ആഹാരത്തിനു എത്താനും ഇതിടയാക്കും.

Karma News Network

Recent Posts

സൂര്യയുടെ മരണ കാരണം അരളിയുടെ വിഷം ഉള്ളിൽ ചെന്നത് തന്നെ, പോലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്

ലണ്ടനിലേക്കുള്ള യാത്രക്കിടെ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ച സൂര്യ സുരേന്ദ്രന്റെ (24) മരണകാരണം അരളിച്ചെടിയുടെ വിഷം ഉള്ളിൽ ചെന്നതിനെ തുടർന്നുള്ള ഹൃദയാഘാതമെന്ന്…

24 seconds ago

വിവാഹ ശേഷം മതം മാറുന്നവരിൽ ഏറെയും പെൺകുട്ടികൾ, ഞാൻ മതപരിവർത്തനത്തിന് തീർത്തും എതിരാണ്- ഹരി പത്തനാപുരം

പ്രണയത്തിൽ പെട്ട് മതം മാറുന്നവരിൽ കൂടുതലും പെൺകുട്ടികൾ ആണെന്ന് ജ്യോതിഷപണ്ഡിതൻ ഹരി. പത്തനാപുരം. ഞാൻ മതപരിവർത്തനത്തിന് തീർത്തും എതിരാണ്. ഒരു…

33 mins ago

മൂന്നുവയസുകാരിക്ക് നാവിന് തകരാറുണ്ടായിരുന്നു, ഡോക്ടര്‍ക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്

കോഴിക്കോട് : നാലുവയസ്സുകാരിക്ക് കൈവിരലിന് പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ഡോക്ടര്‍ക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്. മെഡിക്കല്‍…

42 mins ago

പന്തീരങ്കാവ് ഗാർഹിക പീഡന കേസ്, രാഹുലിന് ജർമൻ പൗരത്വമില്ലെന്ന് പൊലീസ്, അമ്മയ്‌ക്കും സഹോദരിക്കുമെതിരെ കേസെടുത്തേക്കും

കോഴിക്കോട് : നവവധുവിന് മർദനമേറ്റ സംഭവത്തിൽ പ്രതി രാഹുലിന് ജർമൻ പൗരത്വമില്ലെന്ന് പൊലീസ്. ഇയാൾക്ക് ഇപ്പോഴും ഇന്ത്യൻ പാസ്‌പോർട്ട് തന്നെയാണുള്ളതെന്ന്…

56 mins ago

നടൻ ഹക്കീമും നടി സനയും വിവാഹിതരായി

മലയാള സിനിമയിൽ അടുത്ത ഒരു താര വിവാഹം കൂടി നടന്നിരിക്കുകയാണ്. നടൻ ഹക്കീം ഷാജഹാനും നടി സന അൾത്താഫും വിവാഹിതരായിരിക്കുകയാണ്.…

1 hour ago

പറന്നുയര്‍ന്ന വിമാനത്തിന്റെ എ.സി യൂണിറ്റിൽ തീപ്പിടിത്തമെന്ന് സംശയം, അടിയന്തരമായി തിരിച്ചിറക്കി

ന്യൂഡല്‍ഹി : വിമാനത്തിന്റെ എയര്‍ കണ്ടീഷനിങ് (എ.സി.) യൂണിറ്റില്‍ തീപ്പിടിത്തമുണ്ടായെന്ന സംശയത്തെ തുടര്‍ന്ന് തിരിച്ചിറക്കി. ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര…

1 hour ago