topnews

അമിതമായി ഗുളികകൾ കഴിച്ചു, സജ്ന ഷാജി ആത്മഹത്യയ്ക്ക് ശ്രമിച്ചു,വീഡിയോ പുറത്ത്

ബിരിയാണി കച്ചവടവും പുറത്തുവന്ന ഓഡിയും ക്ലിപ്പ് ഉൾപ്പെടെ വിവാദങ്ങളിൽ വരിഞ്ഞു മുറുകിയതിൽ മനം നൊന്ത് ട്രാൻസ്ജെൻഡർ സജന ഷാജി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അമിതമായി ഗുളികകൾ കഴിച്ചതിനെ തുടർന്ന് സജ്ന ഷാജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വഴിയരികിൽ ബിരിയാണിക്കച്ചവടം നടത്തിവന്നിരുന്ന സജ്ന സമൂഹമാധ്യമങ്ങളിലടക്കം ആക്രമണം നേരിട്ടിരുന്നു. വിവാദങ്ങളിൽ മനംനൊന്താണ് ജീവനൊടുക്കാനുള്ള ശ്രമമുണ്ടായതെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു.

കോട്ടയം സ്വദേശിയായ സജ്ന ഷാജി 13 വർഷം മുൻപാണ് കൊച്ചിയിലെത്തുന്നത്. നിലനിൽപിനായി ട്രെയിനിൽ ഭിക്ഷയെടുത്തായിരുന്നു ജീവിതം തുടങ്ങിയത്. മൂന്ന് മാസം മുൻപ് തൃപ്പുണിത്തുറ ഇരുമ്പനത്ത് വഴിയോര ബിരിയാണി കച്ചവടം തുടങ്ങിയത്. ബിരിയാണി കച്ചവടം പച്ചപിടിപ്പിക്കാനും ഒരു വീട് സ്വന്തമാക്കാമനെന്നുമുള്ള തരത്തിലാണ് ഓഡിയോ പ്രചരിച്ചത്. ഇതിന് പിന്നാലെ കുറച്ച് മണിക്കൂറുകൾ തൊട്ട് വൻ സൈബർ അക്രമണമാണ് സജന നേരിട്ടത്.

കേരളത്തിന്റെ മുന്നിൽ കൈകൂപ്പി കരഞ്ഞ സജ്ന ഷാജി എന്ന ട്രാൻസ് ജന്റർ യുവതിയുടെ വീഡിയോ വളരെ വേ​ഗമാണ് വൈറലായിരുന്നത്.പോലിസിൽ നിന്ന് പോലും സഹായം ലഭിച്ചില്ലെന്നുപറഞ്ഞ ഇവർക്ക് സഹായവുമായി നിരവധി ആളുകളെത്തിയിരുന്നു. ഓൺലൈൻ ചാരിറ്റി പ്രവർത്തകനും നന്മ മരവുമായ നിശാന്ത് നിലമ്പൂർ ഇവരോട് സംസാരിക്കുന്നതിന്റെ ഓഡിയോയാണ് കഴിഞ്ഞ ദിവസം പുറത്തായത്.

കിട്ടുന്നത് പരമാവധി വാങ്ങിക്കണം.എടീ ഇനി ഒരവസരം കിട്ടി എന്നിരിക്കില്ല എന്നും എനിക്ക് കിട്ടുന്നതിന്റെ ഒരു ലക്ഷം രൂപ നിനക്കും തരാം എന്നൊക്കെ പ്ളാൻ ചെയ്യുന്ന ഓഡിയോ ആണ് പുറത്തുവന്നത്.ഞാൻ വീഡിയോ ചെയ്തിട്ടുണ്ട്,ഫണ്ട് വരുവാണെങ്കിൽ നിന്നെ ഞാൻ പരി​ഗണിക്കാം എനിക്കവിടുന്ന് നിന്നോട് ഇതിനെക്കുറിച്ച് സംസാരിക്കാൻ സാധിക്കാത്തതിനാലാണ് ഇപ്പോൾ ഫോൺവിളിക്കുന്നതെന്ന് സജ്ന തീർത്ഥയോട് പറഞ്ഞുകൊണ്ടാണ് സംഭാഷണം ആരംഭിക്കുന്നത്,രണ്ട് മൂന്ന് ലക്ഷം രൂപയെങ്കിലും അക്കൗണ്ടിലേക്ക് വീഡിയോ ചെയ്യുന്നതിലൂടെ വരും,നിശാന്ത് നിലമ്പൂരിന്റെ മൈൻഡ് മാറിയെന്നും അമ്പതിനായിരം രൂപ തന്ന് മുങ്ങാനുള്ള പ്ലാനിം​ഗാണെന്നും സജ്ന പറയുന്നു.

ഫ്രീസർ വാങ്ങാനായി പതിനഞ്ചായിരം രൂപ സജിനക്ക് കൊടുത്തെന്നും എന്റെ കയ്യിൽ ഇത്രയുമേയുണ്ടായിരുന്നൊള്ളെന്നും ബാക്കി പണം നിങ്ങൾ കൊടുക്കണമെന്ന് പറയാൻ സജിന സുശാന്തിനോട് ആവശ്യപ്പെട്ടിരുന്നു.പണം തരന്ന കാര്യം പറഞ്ഞതോടെ സുശാന്തിന്റെ മുഖം മാറിയെന്നും ഓഡിയോയിൽ വ്യക്തമായിരുന്നു.

Karma News Network

Recent Posts

തലസ്ഥാനത്ത് കോർപ്പറേഷൻ പ്രതിപക്ഷ നേതാവിന്റെ വീടാക്രമിച്ചു

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരേ പ്രതിഷേധങ്ങൾ ഉയരുമ്പോൾ നഗര തലസ്ഥാനത്തേ ബിജെപി നേതാവിന്റെ വീടിനു നേരേ ആക്രമണം.ബിജെപി നേതാവും നഗര…

9 mins ago

ജഡ്ജിമാർക്കും ശിക്ഷാ നിയമം ബാധകമാക്കാൻ കേസ് കൊടുത്തയാളേ ഊളൻപാറയിൽ പൂട്ടി

ജഡ്ജിമാരേയും മജിസ്ട്രേട്ട് മാരേയും കലക്ടർമാരേയും തെറ്റ് ചെയ്താൽ ഇന്ത്യൻ പീനൽ കോഡ് വെച്ച്കേസെടുത്ത് ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് കേസ് കൊടുത്ത ആളേ…

46 mins ago

ഭഗവത്ഗീത, ജീവിതത്തിലെ എല്ലാ സമസ്യകള്‍ക്കുമുള്ള ഉത്തരം

ഭഗവത് ഗീതയെ പുകഴ്ത്തി ബംഗാൾ ഗവർണർ സിവി ആനന്ദബോസ് . ചിന്മയാനന്ദ സ്വാമിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഭഗവദ് ഗീതയാണ് മനസില്‍ നിറയുന്നത്…

1 hour ago

എന്തിനു 34കോടി പിരിച്ചു,പരമാവധി ബ്ളഡ് മണി 1കോടി 15ലക്ഷം മാത്രം

സൗദിയിൽ തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ട കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിൽ 34 കോടി രൂപയിലധികം പിരിച്ചെടുത്തിട്ട് ഈ തുക എന്ത്…

2 hours ago

അനിലയുടെ മരണം കൊലപാതകം, മുഖം വികൃതമാക്കിയ നിലയില്‍, സുദർശനുമായി ബന്ധമുണ്ടായിരുന്നു, വെളിപ്പെടുത്തലുമായി സഹോദരൻ

കണ്ണൂര്‍: പയ്യന്നൂരില്‍ കാണാതായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സഹോദരന്‍. അനിലയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ…

2 hours ago

കെഎസ്ആര്‍ടിസി ബസും ഇരുചക്രവാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു

പാലക്കാട്: കെഎസ്ആര്‍ടിസി ബസും ഇരുചക്രവാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു. ഇരുചക്രവാഹനത്തിലെ യാത്രക്കാരനായ അഗളി ജെല്ലിപ്പാറ തെങ്ങുംതോട്ടത്തില്‍ സാമുവലിന്റ മകന്‍…

3 hours ago