entertainment

ചുംബന രംഗത്ത് അഭിനയിക്കാന്‍ നിര്‍ബന്ധിച്ചു, സിനിമയില്‍ നിന്നും മാറ്റുമെന്ന് ഭീഷണിപ്പെടുത്തി, ദുരനുഭവം വിവരിച്ച് സമീറ റെഡ്ഢി

പ്രമുഖ ബോളിവുഡ് നടിമാരില്‍ ഒരാളാണ് സമീറ റെഡ്ഢി. ബോളിവുഡ് ചിത്രത്തില്‍ തുടക്കം കുറിച്ചെങ്കിലും തെന്നിന്ത്യന്‍ സിനിമകളിലൂടെയാണ് നടി ഏറെ ശ്രദ്ധേയയായത്. തന്റേതായ അഭിപ്രായങ്ങള്‍ തുറന്ന് പറയാന്‍ യാതൊരു മടിയും കാണിക്കാത്ത താരമാണ് അവര്‍. ബോഡി ഷെയ്മിംഗിനും മറ്റും എതിരെ ശക്തമായ നിലപാട് നടി സ്വീകരിച്ചിരുന്നു. വിവാഹ ശേഷം സിനിമയില്‍ നിന്നും അവധി എടുത്തിരിക്കുകയാണ് നടി. ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കുമൊപ്പം ജീവിക്കുകയാണ് നടി ഇപ്പോള്‍. സിനിമ മേഖലയില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദദുരനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് നടി.

2002 മുതല്‍ 2013 വരെയുള്ള അഭിനയ ജീവിതത്തില്‍ താന്‍ നേരിട്ട ദുരനുഭവങ്ങളാണ് താരം ഒരു അഭിമുഖത്തിലൂടെ തുറന്ന് പറഞ്ഞത്. ” ഒരു സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരു ചുംബനരംഗം കൂടി ചേര്‍ത്തിട്ടുണ്ടെന്ന് പറഞ്ഞു. അത് ഞാന്‍ കഥ കേട്ടു കഴിഞ്ഞ് പിന്നീട് ചേര്‍ത്തതായിരുന്നു. ആ രംഗത്തില്‍ അഭിനയിക്കാനാവില്ലെന്ന് പറഞ്ഞപ്പോള്‍ മുസാഫിറില്‍ നിങ്ങള്‍ അത്തരത്തില്‍ അഭിനയിച്ചിട്ടില്ലേ എന്നായിരുന്നു അവരെന്നോട് ചോദിച്ചത്. അതിനര്‍ഥം ഞാനത് ഇനി ചെയ്തുകൊണ്ടേയിരിക്കും എന്നല്ലെന്ന് ഞാന്‍ വ്യക്തമാക്കി.

സൂക്ഷിച്ചു സംസാരിക്കണമെന്നും എന്നെ എപ്പോള്‍ വേണമെങ്കിലും സിനിമയില്‍ നിന്ന് മാറ്റുമെന്നായിരുന്നു അവരുടെ മറുപടി. ഷൂട്ടിങ്ങിന് ശേഷമുള്ള പാര്‍ട്ടിക്കൊന്നും ഞാന്‍ പോകാറില്ല. അതിനാല്‍ ഒരുപാട് അവസരങ്ങള്‍ എനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. ഒരിക്കല്‍ എനിക്കൊപ്പം അഭിനയിച്ചിട്ടുള്ള ഒരു നടന്‍ പറഞ്ഞത് ഞാന്‍ ബോറും അടുക്കാന്‍ പറ്റാത്ത ആളുമാണെന്നാണ്. അതിനാല്‍ സിനിമയിലേക്ക് വിളിക്കാതിരിക്കുന്നതാണ് നല്ലത്. പാമ്പും കോണിയും കളി പോലെയാണ് സിനിമ. പാമ്പുകള്‍ക്കിടയിലൂടെ എങ്ങനെ നീങ്ങുമെന്ന് അറിയണം. കാസ്റ്റിങ് കൗച്ച് നടത്തുന്ന കഴുകന്മാരില്‍ നിന്നും രക്ഷനേടാനുള്ള എന്തെങ്കിലും ഉപാധി വേണം” സമീറ പറയുന്നു.

Karma News Network

Recent Posts

കണ്ണൂരിൽ അമ്മയും മകളും വീട്ടിൽ മരിച്ച നിലയിൽ; ‘മൃതദേഹങ്ങൾക്ക് മൂന്ന് ദിവസത്തെ പഴക്കം’

കണ്ണൂർ: കൊറ്റാളിക്കാവിന് സമീപം അമ്മയെയും മകളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സുനന്ദ വി ഷേണായി (78) മകൾ ദീപ…

22 mins ago

മേയറോട് തർക്കിച്ച സംഭവം, കെഎസ്ആർടിസി ഡ്രൈവറെ ജോലിയിൽനിന്ന് മാറ്റി നിർത്തി

തിരുവനന്തപുരം∙ മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർക്കെതിരെ നടപടി. ഡ്രൈവർ യദുവിനെ ജോലിയിൽ…

23 mins ago

ഡ്രൈവര്‍ ലൈംഗികച്ചുവയുള്ള ആംഗ്യം കാണിച്ചു, പൗരര്‍ എന്ന നിലയിലാണ് പ്രശ്നമുന്നയിക്കുന്നത്- ആര്യ രാജേന്ദ്രൻ

കെഎസ്ആര്‍ടിസി ഡ്രൈവറുമായുണ്ടായ വാക്കേറ്റത്തില്‍ വിശദീകരണവുമായി മേയര്‍ ആര്യ രാജേന്ദ്രൻ. സൈഡ് തരാത്തതിനെ ചൊല്ലിയല്ല തര്‍ക്കമുണ്ടായതെന്നും ലൈംഗികച്ചുവയുള്ള ആംഗ്യം തങ്ങളെ നോക്കി…

52 mins ago

ഭക്ഷ്യവിഷബാധ, ചിക്കൻ ഷവർമ കഴിച്ച 12 പേർ ആശുപത്രിയിൽ

മുംബൈ: ചിക്കൻ ഷവർമ കഴിച്ച 12 പേർ ആശുപത്രിയിൽ. മുംബൈയിലെ ​ഗോർ​ഗാവ് ഏരിയയിലാണ് സംഭവം. ഭക്ഷ്യവിഷബാധയാണെന്നാണ് സൂചന. ആശുപത്രിയിൽ പ്രവേശിപ്പിച്ച…

52 mins ago

എട്ട് വര്‍ഷത്തിനു ശേഷം നടൻ ശ്രീനിവാസനെ കണ്ടുമുട്ടി- ഭാഗ്യലക്ഷ്മി

എട്ട് വർഷത്തിനു ശേഷം നടൻ ശ്രീനിവാസനെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച്‌ ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. ശ്രീനിവാസനും ഭാര്യയ്ക്കുമൊപ്പമുള്ള ചിത്രം…

1 hour ago

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് അപകടം, കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

പെരുമാതുറ : മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കഠിനംകുളം പുതുക്കുറിച്ചി സ്വദേശി ജോൺ (64)…

1 hour ago