topnews

ആവശ്യങ്ങൾ അംഗീകരിക്കുംവരെ കർഷക സമരം തുടരുമെന്നു സംയുക്ത കിസാൻ മോർച്ച

കർഷകർ ഉന്നയിച്ച ആവശ്യങ്ങളിൽ അനുകൂല തീരുമാനമുണ്ടാകും വരെ സമരം തുടരാൻ സംയുക്ത കിസാൻ മോർച്ചയുടെ യോഗത്തിൽ തീരുമാനം. താങ്ങുവിലയിൽ സർക്കാർ പ്രഖ്യാപിക്കുന്ന സമിതിയിലേക്ക് 5 പേരെ നിർദേശിക്കാൻ തീരുമാനമായി. കേന്ദ്രസർക്കാരുമായി കർഷക പ്രതിനിധികൾ ചർച്ച നടത്തുമെന്ന് പി കൃഷ്ണപ്രസാദ് പ്രതികരിച്ചു. ഉന്നയിച്ച ആവശ്യങ്ങളിൽ അനുകൂല തീരുമാനമുണ്ടായാൽ സമരം പിൻവലിക്കുന്നത് ആലോചിക്കുമെന്ന് കൃഷ്ണപ്രസാദ്‌ വ്യക്തമാക്കി. കർഷക സംഘടനകളുടെ സംയുക്ത യോഗം ഈ മാസം 7 ന് വീണ്ടും ചേരും. അതേസമയം പ്രധാന ആവശ്യം അംഗീകരിച്ചതോടെ അതിർത്തിയിലെ ഉപരോധ സമരം തുടരുന്നതിൽ സംഘടനകൾക്കിടയിൽ ഭിന്നാഭിപ്രായമുണ്ട്.

ഇന്നത്തെ യോഗ തീരുമാനം അമിത് ഷായെ അറിയിക്കുമെന്ന് കർഷക നേതാക്കള്‍ പറഞ്ഞു. അടുത്ത ചൊവ്വാഴ്ച ചേരുന്ന കര്‍ഷകരുടെ യോഗത്തില്‍ സമരം സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകും. അതേസമയം, താങ്ങുവില സംബന്ധിച്ച് സർക്കാർ സമിതിയിലേക്ക് അഞ്ച് കർഷക നേതാക്കളെ നിർദേശിക്കാനും ഇന്നത്തെ യോഗത്തില്‍ തീരുമാനമായി.

പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ പാർലമെന്‍റെ്, പിൻവലിക്കൽ ബിൽ പാസാക്കിയതോടെ കാർഷിക നിയമങ്ങൾ റദ്ദായ സാഹചര്യമാണുണ്ടാക്കിയത്.

Karma News Editorial

Recent Posts

ബോഡി ഷെയിം ചെയ്യരുത്, താന്‍ ഒരു രോഗിയാണ്- അന്ന രാജന്‍

സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ബോഡി ഷേമിംഗ് നേരിടുന്ന നടിമാരിലൊരാളാണ് അന്ന രേഷ്മ രാജന്‍. പൊതുപരിപാടികള്‍ക്കും ഉദ്ഘാടനങ്ങള്‍ക്കും എത്തുമ്പോഴുള്ള അന്നയുടെ…

13 mins ago

പിടിച്ചെടുത്ത ഒരു കോടി രൂപയുടെ സ്രോതസ് വെളിപ്പെടുത്തണം, പണക്കുരുക്കിൽ സി.പി.എം

തൃശൂര്‍ : കരുവന്നൂർ കള്ളപ്പണക്കേസിൽ പ്രതിച്ഛായ മോശമായ സി.പി.എം. തൃശ്ശൂർ ജില്ലാ കമ്മിറ്റിക്ക് ഇപ്പോൾ ആദായ നികുതിവകുപ്പിന്റെ പ്രഹരവും. സിപിഎമ്മില്‍…

15 mins ago

12 വര്‍ഷം മുന്‍പ് കാണാതായ മൂക്കുത്തിയുടെ ഭാഗം ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

കൊച്ചി: വീട്ടമ്മയുടെ ശ്വാസകോശത്തില്‍ നിന്ന് ഒരു സെന്റിമീറ്റര്‍ നീളത്തിലുള്ള മൂക്കുത്തിയുടെ ഭാഗം പുറത്തെടുത്തു. കൊല്ലം ശാസ്താംകോട്ട സ്വദേശിനിയായ 44 വയസുകാരിയുടെ…

46 mins ago

മാതൃകയായി ശ്രീധന്യ, രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ. വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍ നേരിട്ട്…

51 mins ago

അച്ഛനെ കൊലപ്പെടുത്തിയ കേസ്, ആയുർവേദ ഡോക്ടർ നേപ്പാളിൽ മരിച്ച നിലയിൽ

തൃശൂർ : അച്ഛന് ഭക്ഷണത്തിൽ വിഷം ചേർത്ത് കൊടുത്ത് കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ ആയുർവേദ ഡോക്ടർ നേപ്പാളിൽ കുളത്തിൽ മരിച്ചു.…

1 hour ago

മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ‘നവകേരള ബസ്’ സർവീസ് ഇന്ന് തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേക്ക്

മുഖ്യമന്ത്രിയും മന്ത്രിമാരും കേരളമാകെ സഞ്ചരിച്ച നവകേരള ബസ് മെയ് അഞ്ചുമുതല്‍ സര്‍വീസ് ആരംഭിക്കും. സർവീസ് പ്രഖ്യാപിച്ച നവകേരള ബസ് ഇന്ന്…

2 hours ago