topnews

മനുഷ്യ ശരീരം കുത്തി തുറന്ന് മോഷണം, സന്ധ്യയുടെ കരൾ മുറിച്ചെടുത്തു, മറ്റൊരാളുടെ വൃക്കയും കാണാനില്ല

ആസ്റ്റർ മെഡിസിറ്റിക്കെതിരെ ​ഗുരുതര ആരോപണം. അവയവമാഫിയകൾ സംസ്ഥാനത്ത് വർദ്ധിച്ചുവരികയാണ്. സന്ധ്യ അവയവ കച്ചവട മാഫിയയുടെ ഇരയാണെന്നും അതിനുപിന്നിൽ എറണാകുളത്തെ ആസ്റ്റർ മിംസ് ആശുപത്രിയാണെന്ന വാർത്തയാണ് പുറത്തുവരുന്നത്.
ഒരു യുവതിയുടെ മരണവും ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ അനുഭവവും ആണിപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ദുരൂഹ സാഹചര്യത്തിൽ മരിച്ച തിരുവന്തപുരം പെരുമ്പഴുതൂർ സ്വദേശി സന്ധ്യ അവയമ ദാന മാഫിയകളുടെ രക്തസാക്ഷിയായിരിക്കുന്നു. ദുരൂഹ സാഹചര്യത്തിൽ മരിച്ച സന്ധ്യയുടെ മൃതദേഹം ഏറെ നാളുകളായി തിരുവന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലാണ്‌. 2 പ്രാവശ്യം പോസ്റ്റ് മോർട്ടം ചെയ്തു. ആദ്യ പോസ്റ്റ് മോർട്ടത്തിൽ തന്നെ സന്ധ്യയുടെ കരളിന്റെ ഭാഗം കാണാനില്ലായിരുന്നു. സന്ധ്യ അവയവ കച്ചവട മാഫിയയുടെ ഇരയാണെന്നും അതുൾപ്പെടെ സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് രാധാകൃഷ്ണനും മാതൃ സഹോദര പുത്രനായ സംവിധായകൻ സനൽ കുമാർ ശശിധരനും നൽകിയ ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും.

കോവിഡ് ബാധിച്ച് നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സന്ധ്യ നെഗറ്റീവായതിനെ തുടർന്നു വീട്ടിലെത്തി ഏതാനും ദിവസം കഴിഞ്ഞാണു മരിക്കുന്നത്. കോവിഡ് വന്ന് നെഗറ്റീവായ ശേഷം മരിച്ച ആൾക്ക് കോവിഡ് പോസിറ്റിവായതിലുൾപ്പടെ സഹോദരങ്ങൾ ദുരൂഹത ചൂണ്ടിക്കാട്ടുന്നു.മരണപ്പെട്ട സന്ധ്യ 2018 ൽ അവളുടെ കരൾ പരമരഹസ്യമായി 10 ലക്ഷം രൂപയ്ക്ക് ഒരാൾക്ക് വിറ്റു എന്നാണ് അറിയാൻ കഴിഞ്ഞത്. ഇക്കാര്യം ശസ്ത്രക്രിയ കഴിയുന്നത് വരെ അവളുടെ ഭർത്താവിനെയോ സഹോദരനെയോ മറ്റു ബന്ധുക്കളെ ആരെയെങ്കിലുമോ പോലും അറിയിച്ചിരുന്നില്ല . വീട്ടിൽ ആരോടും പറയാതെ മരണപ്പെട്ട സന്ധ്യ എറണാകുളത്തുള്ള ആസ്റ്റർ മെഡിസിറ്റിയിൽ എത്തി കരൾ കൊടുക്കുകയായിരുന്നു.മരണപ്പെട്ട സന്ധ്യക്ക് കിഡ്നി സംബന്ധമായും ഹൃദയ സംബന്ധമായതുമായ ആരോഗ്യപ്രശ്നങ്ങളും ഉണ്ട്. എന്നിരിക്കെ അതെല്ലാം അവഗണിച്ച് അവളുടെ കരൾ സ്വകാര്യ ആശുപത്രിക്കാർ മുറിച്ചെടുക്കുകയായിരുന്നു എന്നത് ആരെയും ഞെട്ടിപ്പിക്കുന്ന സംഭവമാണ്‌. എഴുത്തും വായനയും അറിയാത്ത മരണപ്പെട്ട സന്ധ്യ ഒറ്റയ്ക്ക് എറണാകുളത്ത് ആസ്റ്റർ മെഡിസിറ്റിയിൽ എത്തി എന്ന് പറയുന്നതിൽ അതീവ ദുരൂഹതയുണ്ട്. മാത്രമല്ല ഒരാൾക്ക് അവയവം ദാനം ചെയ്യാൻ കുടുംബാംഗങ്ങളുടെ സമ്മതവും അറിവും വേണം.ജില്ലാ മെഡിക്കൽ ബോർഡിന്റെ അനുമതി വേണം. ജില്ലാ കലക്ടറും എസ്.പി റാങ്കിൽ ഉള്ള ഉദ്യോഗസ്ഥനും അനുമതി പത്രം വായിച്ച് ഉറപ്പ് വരുത്തി അവലോകനം നടത്തണം. കൂടാതെ ജനന തിയതി മുതൽ ഉള്ള അനവധി സർട്ടിഫികറ്റുകൾ ആവശ്യമാണ്‌. ഇതൊന്നും പൂർത്തിയാക്കാതെ സന്ധ്യയുടെ കരൾ മുറിച്ച് എടുത്തതിൽ ഇപ്പോൾ ദുരൂഹതകളും മറ്റും ഉയരുന്നത് എറണാകുളത്ത് ആസ്റ്റർ മെഡിസിറ്റിക്കെതിരേയാണ്‌.

വൻ കിട ആശുപത്രി ലോബിയും, മാഫിയകളും ഒക്കെ ഇതൊക്കെ ചെയ്യുമ്പോൾ ആരോട് ചോദിക്കാൻ. സർക്കാർ പോലും ഈ മാഫിയകൾക്ക് മുന്നിൽ മുട്ട് മടക്കി നില്ക്കുമ്പോൾ പാവം പൊതുജനം എന്തു ചെയ്യും. പോലീസ് സ്റ്റേഷൻ മുതൽ ഉന്നത കോടതികൾ വരെയുള്ള ഈ നാട്ടിൽ ഇങ്ങിനെ മനുഷ്യന്റെ അവയവം തട്ടി എടുക്കുന്നു എങ്കിൽ ജീവിക്കാൻ തന്നെ പേടിക്കണം. ഇതിനകം സ്വകാര്യ ആശുപത്രിയിൽ പല വിധ ഓററേഷനു വിഷേയമായവർക്ക് എന്തെല്ലാം ആന്തിരികാവയവങ്ങൾ നഷ്ടപെട്ടിട്ടുണ്ടാകാം. നിങ്ങൾക്കറിയാമോ..കിഡ്നി, കരൾ തുടങ്ങിയവ മാത്രമല്ല..ഞരമ്പുകൾക്ക് വരെ അമൂല്യമായ നിധി പോലെ മൂല്യം ഉണ്ട്. മയക്ക് കിടത്തി ഒരു മനുഷ്യന്റെ ഉള്ളിൽ നിന്നും എന്തൊക്കെ നീക്കം ചെയ്തു എന്ന് ആർക്കും പറയാനാവില്ല. പിന്നീട് ആർക്കും കണ്ടുപിടിക്കാനും ആകില്ല. കണ്ടു പിടിച്ചാൽ തന്നെ മെഡിക്കൽ റിപ്പോർട്ട് തയ്യാറാക്കുന്നതും ഡോക്ടർമാരുടെ ലോബി ആയതിനാൽ അതും പുറത്ത് വരില്ല, അത്ര ഭീകരമാണ്‌ കേരളത്തിലെ അവയവ മോഷണവും കച്ചവടവും.

സന്ധ്യ എന്ന് യുവതി അര മാസമായി ഇപ്പോൾ ഫ്രീസറിൽ ആണ്‌. സി.ബി.ഐ എന്വേഷണം വേണം എന്നാണ്‌ ബന്ധുക്കളുടെ ആവശ്യം. അങ്ങിനെ നേരായ ഒരു അന്വേഷണം നടന്നാൽ എറണാകുളത്ത് ആസ്റ്റർ മെഡിസിറ്റിയിൽ നടന്ന ദുരൂഹതകളും മറ്റും പുറത്തുവരും. അതിനായാണ്‌ സന്ധ്യ എന്ന് സ്ത്രീയുടെ ബന്ധുക്കളുടെ പോരാട്ടം. ഇതിനിടെ സന്ധ്യയുടെ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യാതെ ദഹിപ്പിക്കാൻ മെഡിക്കൽ മാഫിയ നീക്കം നടത്തിയിരുന്നു. കോവിഡ് പോസ്റ്റീവ് എന്ന് കാട്ടി ബന്ധുക്കൾക്ക് പോലും മൃതദേഹം കൊടുക്കാതെ ദഹിപ്പിക്കാനുള്ള പദ്ധതി തടഞ്ഞത് എസ്.പി അടക്കം ഉള്ളവർ ഇടപെട്ടായിരുന്നു.പോസ്റ്റ്മോർട്ടം ചെയ്യാതെ മൃതദേഹം ദഹിപ്പിക്കുകയാണെങ്കിൽ ആയത് തെളിവ് നശിപ്പിക്കുന്നതിനു കാരണമാവും. ലിവർ ആണോ മറ്റ് ഏതെങ്കിലും അവയവങ്ങൾ വിറ്റിട്ടുണ്ടോ എന്നും ഇനിയും അറിയേണ്ടതുണ്ട്. മരിച്ച സന്ധ്യക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് റിപ്പോർട്ട് വന്നതോടെ തെളിവൂകൾ നശിപ്പിക്കാൻ വളരെ എളുപ്പമാണെന്നും കരുതുന്നു. സംസ്ഥാനത്ത് അവയവക്കച്ചവട മാഫിയ ഉണ്ട് എന്ന് ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ ഉണ്ടായ ഈ മരണം വളരെ ദുരൂഹവും സംശയാസ്പദവുമാണ്. ഇത് അടിയന്തിരമായി അന്വേഷിക്കേണ്ടത് വളരെ ആവശ്യമാണ്.

ഇതിനേക്കാൾ ഞടുക്കുന്ന സംഭവം ആണ്‌ കൊച്ചിയിൽ നിന്നു തന്നെ ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കൊച്ചിയിലെ വിവാദമായ സ്വകാര്യ ആശുപത്രിയിൽ അപകടത്തിൽ പെട്ട് അടിവയറിനു ഓപ്പറേഷൻ നടത്തിയ ആളുടെ വൃക്ക കാണാനില്ല. ഓപ്പറേഷൻ നടത്തി ആശുപത്രി വിട്ട ശേഷം നടത്തിയ സ്കാനിങ്ങിലാണ്‌ വൃക്ക ഒരെണ്ണം ആശുപത്രിക്കാർ മോഷ്ടിച്ചത് മനസിലാവുന്നത്. ഇദ്ദേഹം പറയുന്ന്ത് ഇങ്ങിനെ…1999ൽ ഞാൻ ബോട്ടപകടത്തിൽപെടുകയും എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വയറിന് അടിയന്തര ശസ്ത്രക്രിയ നടത്തുകയും ചെയ്തു. പിന്നീട് എപ്പോൾ അസുഖം വന്നാലും അതേ ആശുപത്രിയിൽ അതേ ഡോക്ടറെത്തന്നെയാണു ഞാൻ കാണാറുള്ളത്.

2011ൽ അതേ ആശുപത്രിയിൽ പോയപ്പോൾ സ്കാൻ ചെയ്ത മറ്റൊരു ഡോക്ടർ പറഞ്ഞു – നിങ്ങളുടെ ഇടതു വൃക്ക കാണുന്നില്ലെന്ന്! ഞാനാകെ ഞെട്ടിപ്പോയി. എന്നാൽ, പിന്നീട് ആശുപത്രി അധികൃതർ പറഞ്ഞത് ഇടതു വൃക്ക ചുരുങ്ങിയിരിക്കുകയാണെന്നാണ്. തുടർന്നു മറ്റൊരാശുപത്രിയിൽ നടത്തിയ ‘റീനോഗ്രാം’ പരിശോധനയിൽ ഇടതു വൃക്കയില്ലെന്നു വ്യക്തമായി.

2012ൽ സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി നൽകി. സർക്കാർ ആശുപത്രിയിൽ പരിശോധിച്ചെങ്കിലും അവിടെനിന്നു തെറ്റായ റിപ്പോർട്ടാണു നൽകിയത്. അവയവത്തട്ടിപ്പുമായി ബന്ധപ്പെട്ടു ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചെന്ന് അറിഞ്ഞപ്പോൾ ഇക്കഴിഞ്ഞ നവംബർ 2നു ഞാൻ വീണ്ടും സ്കാൻ ചെയ്തു. ഇടതു വൃക്ക കാണാനില്ലെന്നു തന്നെയാണ് ആ റിപ്പോർട്ടിൽ പറയുന്നതും.ഇതിന്റെ അടിസ്ഥാനത്തിൽ ഞാൻ ഡിജിപിക്കു പരാതി നൽകിയിട്ടുണ്ട്. എനിക്കു നീതി കിട്ടുന്നതിനൊപ്പം തന്നെ, മറ്റൊരാൾക്കും ഇത്തരമൊരു അവസ്ഥ ഉണ്ടാകാതിരിക്കാനാണ് അന്വേഷണം ആവശ്യപ്പെടുന്നത് എന്നും ഈ വ്യക്തി പറയുന്നു

വിഷയം അതീവ ഗുരുതരമാണ്‌. സ്വകാര്യ ആശുപത്രിയിൽ മറ്റ് അസുഖങ്ങൾക്ക് ഓപ്പറേഷനു വിധേയമാകുന്ന രോഗികൾടെ വൃക്കയും കരളും ഞരമ്പുകൾ വരെ മോഷ്ടിക്കുന്നു. ഇങ്ങിനെ കുത്തി തുറന്ന് ഡ്രാക്കുളമാരായ ഡോക്ടർമാരുടെ വേഷം കെട്ടിയ ആളുകൾക്ക് മോഷ്ടിക്കാൻ മനുഷ്യ ശരീരം എന്താ ജ്വല്ലറിയോ. ജ്വല്ലറികളും കടകളും കുത്തി തുറന്ന് മോഷണം നടത്തുന്നത് പോലെ ഇപ്പോൾ മനുഷ്യരുടെ ശരീരം കുത്തി തുറന്ന് മോഷണം നടത്തുകയാണ്‌. ഇത് പൊതുജനങ്ങൾ ഇടപെടേണ്ട വിഷയമാണ്‌. പോലീസ് മുതൽ കോടതിയും സർക്കാരും എല്ലാം മൈനത്തിലാണ്‌. ശവപറമ്പിലെ നിഗൂഢതയും മൗനവും അവർ തുടരട്ടേ..മാഫിയകൾക്ക് ഒപ്പം നില്ക്കട്ടേ…പക്ഷേ ഒന്നോർത്തോ..അനേഹം പാവങ്ങളുടെ ശരീരമാണ്‌ കുത്തി തുറന്ന് സ്വകാര്യ ആശുപത്രി മാഫിയകൾ അയവയം മോഷ്ടിക്കുന്നത്. പണക്കാരുടേ ആരുടെയും ശരീരമല്ല ഇവിടെ ഇല്ലാതാകുന്നത്

Karma News Network

Recent Posts

മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്; പോളിം​ഗ് ശതമാനത്തിൽ ഇടിവ്, ആകെ രേഖപ്പെടുത്തിയത് 61.08 ശതമാനം

ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പിലും പോളിംഗ് ശതമാനത്തിൽ ഇടിവ്. ആകെ രേഖപ്പെടുത്തിയത് 60% പോളിങ്. കഴിഞ്ഞ തവണ ആകെ…

8 hours ago

നിയമന കുംഭകോണത്തില്‍ മമത പെട്ടു, ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ ഒന്നും അവശേഷിക്കില്ല, രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

കൊൽക്കത്ത: നിയമന കുംഭകോണത്തില്‍ മമത സര്‍ക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ ഒന്നും അവശേഷിക്കില്ലെന്നും ഇത് വഞ്ചനയാണെന്നും…

9 hours ago

റഹീമിന്റെ 34കോടി രൂപ എന്തു ചെയ്തു, എവിടെ? ബോച്ചേയോട് നുസ്രത്ത് ജഹാൻ

റിയാദിൽ തൂക്കിക്കൊല്ലാൻ വിധിച്ച അബ്ദുൾ റഹീമിന് വേണ്ട് പിരിച്ചെടുത്ത് 34 കോടി രൂപ ചർച്ചയാകുമ്പോൾ ​ഗൾഫി രാജ്യങ്ങളിലെ പണപ്പിരിവിന്റെ നിയമവശങ്ങൾ…

10 hours ago

ഭീകരന്മാർക്കെതിരേ ഫ്രാൻസിൽ ഹിന്ദുമതം പഠിപ്പിക്കുന്നു

ഫ്രാൻസിൽ ഹിന്ദുമതം പഠിപ്പിക്കുന്നു. ഹിന്ദു മതത്തിന്റെ അടിസ്ഥാന തത്വങ്ങൾ പഠിപ്പിക്കാൻ ഫ്രാൻസിൽ പരസ്യമായ ക്ളാസുകൾ...എല്ലാം ഫ്രാൻസ് സർക്കാരിന്റെ അനുമതിയോടെ. ഫ്രാൻസിൽ…

10 hours ago

രാജാവായി നടന്ന നെടുംപറമ്പിൽ രാജു ജയിലിലേക്ക്, ഒപ്പം ഭാര്യയും 2മക്കളും

നാട്ടുകാരേ പറ്റിച്ച മറ്റൊരു സഹസ്ര കോടീശ്വരൻ കൂടി അറസ്റ്റിൽ. കേരളത്തിൽ തകർന്നത് 500കോടിയിലേറെ ഇടപാടുകൾ നടത്തിയ നെടുംപറമ്പിൽ ക്രഡിറ്റ് സിൻഡിക്കേറ്റ്…

11 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, ബം​ഗാളിലെ ബൂത്തുകളിൽ തൃണമൂൽ ​പ്രവർത്തകർ വോട്ടർമാരെ ഭീഷണിപ്പെടുത്തിയതായി പരാതി

കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പ് അലങ്കോലമാക്കാൻ ബം​ഗാളിലെ ബൂത്തുകളിൽ തൃണമൂൽ ​പ്രവർത്തകർ വോട്ടർമാരെ ഭീഷണിപ്പെടുത്തിയതായി പരാതി. ബിജെപി സ്ഥാനാർത്ഥികളെ ബൂത്തുകളിൽ കയറ്റാൻ…

12 hours ago