kerala

പോകാന്‍ വീടില്ലാത്തതിനാല്‍ അച്ഛനൊപ്പം മാനസികാരോഗ്യ കേന്ദ്രത്തില്‍ ജീവിതം തള്ളിനീക്കി രണ്ട് പെണ്‍കുഞ്ഞുങ്ങള്‍

തിരുവനന്തപുരം : നമ്മുടെ നാട്ടിലെ അവസ്ഥയെക്കുറിച്ചും ഒരു കുടുംബത്തിന്റെ ദുരവസ്ഥയെക്കുറിച്ചും അഭിഭാഷകയായ സന്ധ്യ ജനാര്‍ദ്ദനന്‍ പിള്ളൈ തന്റെ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു.
തിരുവനന്തപുരം മലയന്‍കീഴിലെ ഗ്യഹനാഥനായ സുരേഷിന്റെ രണ്ട് പെണ്‍മക്കളും അച്ഛനോടൊപ്പം മാനസികരോഗ്യ കേന്ദ്രത്തിലാണ് കഴിയുന്നത്. അഞ്ചും പത്തും വയസ്സുള്ള രണ്ട് പെണ്‍മക്കളാണ് പോകാന്‍ വീടില്ലാത്തതിനാല്‍ അവിടെത്തന്നെ ജീവിതം തള്ളി നീക്കുന്നത്.

ഫെയ്‌സ്ബുക്ക് കുറിപ്പ്

പോകാന്‍ വീടില്ലാത്തതു കൊണ്ട് മാത്രം ചികിത്സയില്‍ കഴിയുന്ന അച്ഛനോടൊപ്പം മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിഞ്ഞ കുറെ ആഴ്ചകളായി കഴിഞ്ഞ് വരികയാണ് ഒരഞ്ചു വയസുകാരിയും ഒരു അഞ്ചാം ക്ലാസുകാരിയും. അവരുടെ അക്വേറിയം ബിസിനെസ്സ്കാരനായ അച്ഛന്‍ ചികിത്സയില്‍ ആകാനുള്ള കാരണം പറഞ്ഞു കേട്ടപ്പോള്‍ നമ്മുടെ നാട് നന്മകളാല്‍ ഇത്ര സമൃദ്ധമാണോ എന്ന് തോന്നി പോയി!! അക്ക്വാറിയം ബിസിനസ്‌ നടത്തുന്നത്തിലൂടെയുള്ള വരുമാനം കൊണ്ട് മാത്രം ജീവിച്ചു വന്ന സുരേഷിന് 3 മാസത്തെ വാടക കൊടുക്കാന്‍ കഴിഞ്ഞില്ല. വീട്ടുടമസ്ഥന്‍ മലയന്‍കീഴ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.കുടിശ്ശിക പണം അവിടെ വെച്ച്‌ തീര്‍ത്തു. ഒരു മാസം കൂടി അതായത് നവംബര്‍ 10നുള്ളില്‍ വീട് മാറികൊടുക്കാന്‍ പോലീസിന്റെ സാന്നിധ്യത്തില്‍ ധാരണയായി. എന്നാല്‍ അപ്രതീക്ഷിതമായി ഒക്ടോബര്‍ 30ന് വീട്ടുടമസ്ഥ പോലിസിന്റെ സഹായ സഹകരണത്തോടെ വലിയ ഫിഷ് ടാങ്കുള്‍പ്പടെ ഉളള സകല സാധനങ്ങളും എടുത്തു വെളിയില്‍ ഇട്ടു. പരാതി കൊടുക്കാന്‍ സ്റ്റേഷനില്‍ പോയി തിരികെ വന്ന് കണ്ട കാഴ്ച ആളുടെ മനസ്സിന്റെ താളം തെറ്റിച്ചു.

ആറ്റു നോറ്റു വളര്‍ത്തിയ സകല അലങ്കാര മത്സ്യങ്ങളും വെളിയില്‍ ചത്തു മലച്ചു കിടക്കുന്നു. ആകെ സമ്ബാദ്യമായി ഉണ്ടായിരുന്ന ബിസിനസ്‌ കുറച്ചു മണിക്കൂറിനുള്ളില്‍ മണ്ണടിഞ്ഞു. വലിയ ഫിഷ്‌ടാങ്കുകളും മറ്റും ഒരുളുപ്പുമില്ലാതെ നാട്ടുകാര്‍ വണ്ടി പിടിച്ച്‌ എടുത്തു കൊണ്ട് പോയി. പിന്നീടങ്ങോട്ട് പരാതിയുമായി കളക്ടറേറ്റിലും പോലീസ് സ്റ്റേഷനിലും കയറി ഇറങ്ങി. രാഷ്ട്രീയ -പോലീസ് സ്വാധീനമുള്ള വീട്ടുടമക്കെതിരെ ഒരു നടപടിയും ഉണ്ടായില്ല. വാടക വീടൊഴിപ്പിക്കാന്‍ പൊലീസിന് ആര് അധികാരം നല്‍കി എന്ന് ഒരു മേലധികാരിയും ചോദിച്ചില്ല. വീടൊഴിപ്പിച്ചോളു പക്ഷെ ജീവനോപാധി നശിപ്പിക്കാന്‍ വീട്ടുടമസ്ഥനു ആര് അധികാരം കൊടുത്തു എന്നും ആരും ചോദിച്ചില്ല.

കടുത്ത മാനസിക സംഘര്‍ഷത്തില്‍ പെട്ട സുരേഷ് ആയിരം രൂപക്ക് സംഘടിപ്പിച്ച പുതിയ വാടക വീട്ടിലെ മുറിയില്‍ നിന്നും ആഴ്ചകളോളം വെളിയില്‍ ഇറങ്ങാതായി. ആശുപ്ത്രിയില്‍ അഡ്മിറ്റ്‌ ആയി. ഇപ്പോള്‍ രണ്ടാമത് താമസിച്ചു വന്ന വീടും പോയി. ആശുപത്രി വിട്ടാല്‍ എങ്ങോട്ട് പോകുമെന്നറിയാതെ ആ കുടുംബം ഓരോ ദിവസവും തള്ളി നീക്കുന്നു. അഞ്ചാം ക്ലാസുകാരിക്ക് അവസാന പരീക്ഷ എഴുതാന്‍ കഴിയാത്ത അവസ്ഥ.
എന്താല്ലേ നമ്മുടെ നാട് ? ഒരു കുഞ്ഞിന്റെ പഠിപ്പു മുടക്കി, ഒരു കുടുംബത്തെ മുഴുവന്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ ഓടിച്ചു കയറ്റിയ ലോഡ് കണക്കിന് നന്മയുള്ള നാട് !!

Karma News Network

Recent Posts

തിരുവനന്തപുരത്ത് ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം

തിരുവനന്തപുരം: ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം. ഫർണിച്ചർ നിർമാണത്തിന് സൂക്ഷിച്ചിരുന്ന തടികളും ഗൃഹനിർമാണത്തിനാവശ്യമായ ജനാലകളും വാതിലുകളും കട്ടിളപടികളും കത്തിനശിച്ചു. ഞായറാഴ്ച…

2 mins ago

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

കൊല്ലം: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കുളനട സ്വദേശി നിഖില്‍(20), മഞ്ചള്ളൂര്‍ സ്വദേശി സുജിന്‍ (20) എന്നിവരാണ് മരിച്ചത്.…

39 mins ago

അയോധ്യ രാമക്ഷേത്ര ദര്‍ശനം നടത്തിയതിന് മുറിയിൽ പൂട്ടിയിട്ടു, കോണ്‍ഗ്രസ് ദേശീയ മാധ്യമ കോ- ഓര്‍ഡിനേറ്റര്‍ രാധിക ഖേര പാര്‍ട്ടിവിട്ടു

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കവെ കോൺഗ്രസ് വക്താവ് രാധിക ഖേര വിട്ടു. ഛത്തീസ്ഗഡിലെ നേതാക്കളുമായുള്ള തർക്കത്തെ തുടർന്നാണ് രാധികയുടെ രാജി.…

1 hour ago

തലസ്ഥാനത്ത് കോർപ്പറേഷൻ പ്രതിപക്ഷ നേതാവിന്റെ വീടാക്രമിച്ചു

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരേ പ്രതിഷേധങ്ങൾ ഉയരുമ്പോൾ നഗര തലസ്ഥാനത്തേ ബിജെപി നേതാവിന്റെ വീടിനു നേരേ ആക്രമണം.ബിജെപി നേതാവും നഗര…

2 hours ago

ജഡ്ജിമാർക്കും ശിക്ഷാ നിയമം ബാധകമാക്കാൻ കേസ് കൊടുത്തയാളേ ഊളൻപാറയിൽ പൂട്ടി

ജഡ്ജിമാരേയും മജിസ്ട്രേട്ട് മാരേയും കലക്ടർമാരേയും തെറ്റ് ചെയ്താൽ ഇന്ത്യൻ പീനൽ കോഡ് വെച്ച്കേസെടുത്ത് ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് കേസ് കൊടുത്ത ആളേ…

2 hours ago

ഭഗവത്ഗീത, ജീവിതത്തിലെ എല്ലാ സമസ്യകള്‍ക്കുമുള്ള ഉത്തരം

ഭഗവത് ഗീതയെ പുകഴ്ത്തി ബംഗാൾ ഗവർണർ സിവി ആനന്ദബോസ് . ചിന്മയാനന്ദ സ്വാമിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഭഗവദ് ഗീതയാണ് മനസില്‍ നിറയുന്നത്…

3 hours ago