readers breaking

സ്വഭാവം കൊണ്ടാണ് ഇങ്ങനെ കിട്ടുന്നത്, പുലിവാലുപിടിച്ച് CPM എം എൽ.എ കെ.ശാന്തകുമാരി മലക്കം മറിഞ്ഞു

ഡോക്ടർമാരുടെ സ്വഭാവം കാരണമാണ്‌ ഇങ്ങിനെ ഒക്കെ കിട്ടുന്നത് എന്ന് മരിച്ച ഡോക്ടറുടെ സംഭവം വിവാദമായിരിക്കേ ആക്ഷേപ പരാമർശം നടത്തിയ സിപിഎം നേതാവും കോങ്ങാട് എംഎൽഎയുമായ കെ.ശാന്തകുമാരി മലക്കം മറിഞ്ഞു. പ്രസ്ഥാവന പുലിവാലയപ്പോൾ ന്യായീകരണവുമായി മുൻ പ്രസ്ഥാവനയേ വെള്ള പൂശി. ഞാൻ അങ്ങിനെ അല്ല ഉദ്ദേശിച്ചത് എന്നും ഡോക്ടർമാരെ അധിക്ഷേപിച്ചില്ലെന്നും സിപിഎം നേതാവും കോങ്ങാട് എംഎൽഎയുമായ കെ.ശാന്തകുമാരി രംഗത്ത്. ഡോക്ടർ ഭർത്താവിനെ തൊട്ടുനോക്കി മരുന്നു കുറിച്ചപ്പോൾ, തെർമോമീറ്റർ ഉപയോഗിക്കാത്തതാണ് ചോദ്യം ചെയ്തതെന്നും എംഎൽഎ വിശദീകരിച്ചു. ആശുപത്രിയിൽനിന്ന് രോഗിക്ക് കിട്ടേണ്ട പരിഗണന ലഭിച്ചില്ലെന്നും ശാന്തകുമാരി‍ കുറ്റപ്പെടുത്തി.

കോങ്ങാട് എംഎൽഎയുമായ കെ.ശാന്തകുമാരിക്കെതിരേ സോഷ്യൽ മീഡിയയിൽ ഇടത് അനുഭാവികളുടെ അടക്കം പൊങ്കാലയും ചീത്തവിളിയുമാണ്‌. അതിനിടെയാണ്‌ എം എൽ എയുടെ ന്യായീകരണം വന്നിരിക്കുന്നത്.‘നിങ്ങളുടെ സ്വഭാവം കൊണ്ടാണ് ഇങ്ങനെ കിട്ടുന്നതെന്ന്’ എംഎൽഎ പറഞ്ഞതായാണ് ഡോക്ടർമാരുടെ ആരോപണം. പനിയെത്തുടർന്ന് ഭർത്താവിനെ ഡോക്ടറെ കാണിക്കാനാണ് ഇന്നലെ രാത്രി എട്ടോടെ എംഎൽഎ ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിലെത്തിയത്. വേണ്ട രീതിയിൽ പരിശോധനയും പരിഗണനയും കിട്ടിയില്ലെന്നാരോപിച്ചായിരുന്നു തർക്കം. ഇതിനിടെ എംഎൽഎയുടെ ഭാഗത്തു നിന്ന് പ്രതിഷേധവുമായി ബന്ധപ്പെട്ട് പ്രകോപനപരമായ പരാമർശം ഉണ്ടായെന്നാണ് പരാതി.

ആ ഡോക്ടർ എന്നോട് പറഞ്ഞത് എന്താണെന്നു വച്ചാൽ, നിങ്ങൾ എംഎൽഎയൊക്കെ ആയിരിക്കും. ഇവിടെ മറ്റു രോഗികളും ഉള്ളത് കണ്ടില്ലേ എന്നു ചോദിച്ചാൽ അതിനർഥം എന്താണ്? എംഎൽഎ ആയതുകൊണ്ട് എനിക്ക് പ്രത്യേക പരിഗണന കിട്ടണം എന്നല്ല പറയുന്നത്. എനിക്കു കിട്ടാനല്ല ഞാൻ പോയത്. എന്റെ ഭർത്താവിനൊപ്പമാണ് പോയത്. ഞങ്ങൾ സാധാരണക്കാർ പിന്നെ എവിടെയാണ് പോകുക? ഞാൻ ഈ പറയുന്ന വാക്കേ ഉപയോഗിച്ചിട്ടില്ല – ശാന്തകുമാരി‍ പറഞ്ഞു.

കാഷ്വാൽറ്റിയിൽ വരുന്ന രോഗികളോട് കുറച്ചുകൂടി മര്യാദയ്ക്ക് പെരുമാറേണ്ടേ? എന്തെങ്കിലും ചെയ്യേണ്ടേ എന്നു ചോദിച്ചു.‘ഇങ്ങനെ നോക്കിയാൽ ഞങ്ങൾക്ക് അറിയാം എന്നു പറഞ്ഞ് അവർ മരുന്ന് എഴുതിത്തന്നു. അങ്ങനെയല്ലല്ലോ വേണ്ടത് എന്ന് ഞാൻ പറഞ്ഞു.  ഇത്രയും പറഞ്ഞുകഴിഞ്ഞാണ് ഒരാൾ ഓപ്പറേഷൻ തിയറ്ററിന്റെ അവിടെപ്പോയി ഒരു തെർമോമീറ്റർ എടുത്തുകൊണ്ടുവന്ന് പരിശോധിച്ചത്– ശാന്തകുമാരി‍ പറഞ്ഞു.

 

Main Desk

Recent Posts

വൈദ്യുതി ഉപയോഗം കൂടുന്നു, നിയന്ത്രണത്തിന് പുറമെ യൂണിറ്റിന് 19 പൈസ സർച്ചാർജ് ഈടാക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോർഡിൽ എത്തിയതോടെ വൈദ്യുതി നിയന്ത്രണത്തിന് പുറമെ സര്‍ചാര്‍ജിലും വര്‍ധനവ് വരുത്തി കെ.എസ്.ഇ.ബി. നിലവിലുള്ള…

2 mins ago

സംസ്ഥാനത്ത് കൊടും ചൂട് കുറയുന്നു, ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

സംസ്ഥാനത്ത് കൊടും ചൂട് കുറയുന്നു. കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിരുന്ന ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു. എന്നാല്‍ തിങ്കളാഴ്ച വരെ…

14 mins ago

ഷവര്‍മയും അല്‍ഫാമും കഴിച്ച 15 പേർ ആശുപത്രിയിൽ, കൊല്ലത്ത് ഹോട്ടൽ പൂട്ടിച്ചു

കൊല്ലം: ഷവര്‍മയും അല്‍ഫാമും കഴിച്ച എട്ടുവയസുകാരനും അമ്മയും ഉള്‍പ്പെടെ 15 പേർ ആശുപത്രിയിൽ. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ചടയമംഗലത്ത് പ്രവര്‍ത്തിക്കുന്ന ഫാസ്റ്റ്…

34 mins ago

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ല, മത്സരത്തിൽ നിന്നും പിന്മാറി കോൺഗ്രസ് സ്ഥാനാർഥി

ഭുവനേശ്വർ: തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പണമില്ല, പുരി ലോക്സഭ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി പിൻമാറി. സുചാരിത മൊഹന്തിയെന്ന വനിതാ സ്ഥാനാർത്ഥിയാണ് പിൻമാറിയത്.…

52 mins ago

ഡിവൈഎഫ്ഐ പ്രവർത്തകനയാ കണ്ടക്ടർ മെമ്മറി കാര്‍ഡ് മാറ്റിയതാകാം, മേയർക്കെതിരെ കോടതിയിൽ ഹർജി സമർപ്പിച്ച് ഡ്രൈവർ യദു

തിരുവനന്തപുരം : നടുറോഡിലെ വാക്പോരിൽ മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എയ്‌ക്കുമെതിരെ ഹർജി സമർപ്പിച്ച് കെ.എസ്.ആർ.ടി.സി ഡ്രൈവർ…

54 mins ago

പെൺകുട്ടിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി, പ്രതിയെ വെടിവച്ച് കീഴ്പ്പെടുത്തി പൊലീസ്

ബെംഗളൂരു: പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ വെടിവച്ച് കീഴ്പ്പെടുത്തി. അന്വേഷണ സംഘത്തെ ആക്രമിക്കാൻ ശ്രമിച്ചതോടെയാണ്…

1 hour ago