Categories: more

സുധേഷ്‌കുമാറിന്റെ വളര്‍ത്തുനായയ്ക്കും ഔദ്യോഗികവാഹനം!

കോഴിക്കോട്‌: എ.ഡി.ജി.പി. സര്‍വീസില്‍നിന്നു വിരമിച്ചിട്ടും അദ്ദേഹത്തിന്റെ ഓഫീസില്‍ ഡ്യൂട്ടിക്കു നിയോഗിച്ചിരുന്ന ക്യാമ്പ്‌ ഫോളോവേഴ്‌സ്‌ മടങ്ങിപ്പോയില്ല. കഴിഞ്ഞ ഒന്നരമാസമായി 14 പോലീസുകാര്‍ ജോലിയൊന്നുമില്ലാതെ ശമ്പളം വാങ്ങുകയാണ്‌. അധികൃതര്‍ ഇക്കാര്യം ശ്രദ്ധിക്കുന്നുമില്ല.
ഉത്തര മേഖലാ എ.ഡി.ജി.പി. രാജേഷ്‌ ദിവാന്‍ ഏപ്രില്‍ 30-നാണു വിരമിച്ചത്‌. ഓഫീസിലും താമസ സ്‌ഥലത്തുമായി 14 പോലീസുകാരെ ഡ്യൂട്ടിക്കു നിയോഗിച്ചിരുന്നു. എ.ആര്‍. ക്യാമ്പിനു പുറമേ ലോക്കല്‍ സ്‌റ്റേഷനുകളില്‍നിന്നുള്ളവരും ഇക്കൂട്ടത്തിലുണ്ട്‌

.
എസ്‌.ഐ, എ.എസ്‌.ഐ, സീനിയര്‍ സിവില്‍ പോലീസ്‌ ഓഫീസര്‍, സിവില്‍ പോലീസ്‌ ഓഫീസര്‍ കോഡറുകളിലള്ളവരാണ്‌ പോലീസുകാര്‍. രാജേഷ്‌ ദിവാന്‍ പോയ ശേഷം പുതിയ എ.ഡി.ജി.പിയെ നിയമിച്ചിട്ടില്ല. ദക്ഷിണ മേഖലാ എ.ഡി.ജി.പി അനില്‍കാന്തിനാണു ചുമതല. അദ്ദേഹമാകട്ടെ ഇതുവരെ ഈ ഓഫീസിലേക്ക്‌ വന്നിട്ടുമില്ല. എന്നിട്ടും ക്യാമ്പ്‌ ഫോളോവേഴ്‌സ്‌ ഇവിടെ തുടരുകയാണ്‌. കോഴിക്കോട്‌ എ.ആര്‍ ക്യാമ്പിലെ ക്യാമ്പ്‌ ഫോളോവേഴ്‌സിനെക്കുറിച്ച്‌ ഡെപ്യൂട്ടി കമാണ്ടന്റിന്റെ ചുമതല വഹിക്കുന്ന അസി. കമ്മിഷണര്‍ എ.ജെ ബാബു കണക്കെടുപ്പ്‌ തുടങ്ങിയിട്ടുണ്ട്‌.

എവിടെയെല്ലാമാണു പോലീസുകാരെ നിയോഗിച്ചിട്ടുള്ളത്‌, ആര്‍ക്കെല്ലാമാണ്‌ സേവനം, എത്ര കാലമായി ഇതു തുടരുന്നു തുടങ്ങിയ വിവരങ്ങളാണു ശേഖരിക്കുന്നത്‌. കണക്ക്‌ ശേഖരിക്കാന്‍ ദിവസങ്ങളെടുക്കുമെന്നാണ്‌ സൂചന. എ.ഡി.ജി.പി: സുധേഷ്‌കുമാറിനെതിരേ കൂടുതല്‍ ആരോപണങ്ങളുമായി പോലീസ്‌ ഡോഗ്‌ സ്‌ക്വാഡ്‌ അംഗം. സുധേഷ്‌കുമാറിന്റെ വളര്‍ത്തുനായയെ ഡല്‍ഹിയില്‍നിന്നു തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചപ്പോള്‍ സ്വീകരിക്കാന്‍ ഔദ്യോഗികവാഹനത്തിലാണു പോയതെന്നും പട്ടിയുടെ കടിയേറ്റത്തിനു പരാതി പറഞ്ഞപ്പോള്‍ കാസര്‍ഗോട്ടേക്കു സ്‌ഥലംമാറ്റിയെന്നുമാണു ഡോഗ്‌ സ്‌ക്വാഡ്‌ അംഗം ജെ. സന്തോഷിന്റെ പരാതി.

പട്ടിക്കു പകര്‍ച്ചവ്യാധിയുണ്ടായപ്പോഴും മുന്‍കരുതലുകളെടുക്കാതെ പരിചരിക്കേണ്ടിവന്നു. ഒടുവില്‍ പട്ടിയുടെ കടിയേറ്റു. തുടര്‍ന്ന്‌, അന്നത്തെ സംസ്‌ഥാന പോലീസ്‌ മേധാവി ടി.പി. സെന്‍കുമാറിനു പരാതി നല്‍കി

Karma News Network

Recent Posts

ഷവര്‍മയും അല്‍ഫാമും കഴിച്ച 15 പേർ ആശുപത്രിയിൽ, കൊല്ലത്ത് ഹോട്ടൽ പൂട്ടിച്ചു

കൊല്ലം: ഷവര്‍മയും അല്‍ഫാമും കഴിച്ച എട്ടുവയസുകാരനും അമ്മയും ഉള്‍പ്പെടെ 15 പേർ ആശുപത്രിയിൽ. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ചടയമംഗലത്ത് പ്രവര്‍ത്തിക്കുന്ന ഫാസ്റ്റ്…

3 mins ago

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ല, മത്സരത്തിൽ നിന്നും പിന്മാറി കോൺഗ്രസ് സ്ഥാനാർഥി

ഭുവനേശ്വർ: തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പണമില്ല, പുരി ലോക്സഭ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി പിൻമാറി. സുചാരിത മൊഹന്തിയെന്ന വനിതാ സ്ഥാനാർത്ഥിയാണ് പിൻമാറിയത്.…

21 mins ago

ഡിവൈഎഫ്ഐ പ്രവർത്തകനയാ കണ്ടക്ടർ മെമ്മറി കാര്‍ഡ് മാറ്റിയതാകാം, മേയർക്കെതിരെ കോടതിയിൽ ഹർജി സമർപ്പിച്ച് ഡ്രൈവർ യദു

തിരുവനന്തപുരം : നടുറോഡിലെ വാക്പോരിൽ മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എയ്‌ക്കുമെതിരെ ഹർജി സമർപ്പിച്ച് കെ.എസ്.ആർ.ടി.സി ഡ്രൈവർ…

23 mins ago

പെൺകുട്ടിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി, പ്രതിയെ വെടിവച്ച് കീഴ്പ്പെടുത്തി പൊലീസ്

ബെംഗളൂരു: പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ വെടിവച്ച് കീഴ്പ്പെടുത്തി. അന്വേഷണ സംഘത്തെ ആക്രമിക്കാൻ ശ്രമിച്ചതോടെയാണ്…

48 mins ago

പൂജക്കും നിവേദ്യത്തിനും അരളിപ്പൂവ്, ഉടൻ വിലക്കില്ല, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ പൂജ, നിവേദ്യം എന്നിവയ്‌ക്ക് അരളിപ്പൂവിന് ഉടൻ വിലക്കേർപ്പെടുത്തില്ല. ക്ഷേത്രങ്ങളിൽ അരളിപ്പൂവിന് വിലക്ക്…

1 hour ago

നടി റോഷ്നയുടെ പരാതി, ബസ് ഓടിച്ചത് യദു തന്നെ; ഡിപ്പോയിലെ ഷെഡ്യൂൾ വിവരങ്ങൾ പുറത്ത്

കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ സിനിമാ താരം റോഷ്‌ന അന്ന റോയ് ഉന്നയിച്ച ആരോപണം ശരിവെക്കുന്ന രേഖകൾ പുറത്ത്. ബസ് ഓടിച്ചത്…

1 hour ago