മലയാളികളുടെ പ്രിയപ്പെട്ട മിനിസ്ക്രീന്‍ താരമാണ് ശരണ്യ ആനന്ദ്. നെഗറ്റീവ് കഥാപാത്രങ്ങള്‍ പരമ്പരകളില്‍ അവതരിപ്പിക്കാന്‍ യാതൊരു മടിയും നടി കാണിക്കാറില്ല. ഇപ്പോള്‍ നെഗറ്റീവ് വേഷങ്ങള്‍ സ്വീകരിക്കുന്നതില്‍ താന്‍ ഒരിക്കലും മടി കാണിക്കില്ലെന്ന് തുറന്ന് പറയുകയാണ് ശരണ്യ. വില്ലത്തിയായാല്‍ കുടുംബ പ്രേക്ഷകര്‍ കുറ്റം പറയും എന്ന ബോധ്യമുണ്ട് എന്നാല്‍ അതെല്ലാം തന്റെ കഥാപാത്രത്തിന് നല്കുന്ന അഭിനന്ദനങ്ങളായാണ് കാണുന്നത് എന്നും ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തില്‍ ശരണ്യ ആനന്ദ് പറഞ്ഞു.
ശരണ്യയുടെ വാക്കുകള്‍ ഇങ്ങനെ, ‘എനിക്ക് എപ്പോഴും വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യുന്നതാണ് ഇഷ്ടം. കുറേ സംവിധായകര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. എന്റെ ഫീച്ചേഴ്സൊക്കെ നെഗറ്റീവ് ഷേഡുള്ള കഥാപാത്രങ്ങള്‍ക്കാണ് ഇണങ്ങുന്നതെന്ന്. എന്നാല്‍ സിനിമയില്‍ നിന്ന് എനിക്ക് അങ്ങനെയുള്ള വേഷങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല. ‘ആകാശഗംഗ 2′ സിനിമയില്‍ പ്രേതമായിരുന്നു. അല്ലെങ്കില്‍ പോലീസ് ഓഫീസര്‍. അതല്ലാതെ നെഗറ്റീവ് വേഷങ്ങളൊന്നും ചെയ്തിരുന്നില്ല. ചില കഥാപാത്രങ്ങളെക്കുറിച്ച് കേള്‍ക്കുമ്ബോള്‍ തന്നെ ഉള്ളിലൊരു സന്തോഷം വരും.
ഇതെനിക്ക് ചെയ്യാന്‍ പറ്റുന്നതാണല്ലോ എന്ന്. ഞാന്‍ അമ്ബതു ശതമാനം ഈ കഥാപാത്രത്തില്‍ ഒക്കെ ആയിരുന്നു. കഥാപാത്രം കൊള്ളാമെന്ന വിശ്വാസവും എനിക്കുണ്ട്. ഇങ്ങനെയുള്ള കഥാപാത്രങ്ങള്‍ ചെയ്യുമ്ബോള്‍ പതിവായി കണ്ടുകൊണ്ടിരിക്കുന്ന കുടുംബ പ്രേക്ഷകര്‍ ചീത്ത വിളിക്കും, കുറ്റം പറയും. എനിക്കറിയാം, പക്ഷേ അതെല്ലാം എന്റെ കഥാപാത്രത്തിനുള്ള അഭിനന്ദനങ്ങളായാണ് ഞാന്‍ എടുക്കുന്നത്’.
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ വ്യോമസേനാ വാഹനങ്ങള്‍ക്കു നേരെ ഭീകരാക്രമണം. സുരാന്‍കോട്ടെ മേഖലയിലെ സനായി ഗ്രാമത്തില്‍വെച്ച് വ്യോമസേനയുടെ വാഹനവ്യൂഹത്തിലെ രണ്ട്…
ടി.പി യെ 51 വെട്ട് വെട്ടി 51മത് വയസിൽ കൊല്ലപ്പെടുത്തിയിട്ട് ഇന്ന് 12 വർഷം. കൈകൾ മാത്രമാണ് ജയിലിൽ കിടക്കുന്നത്,…
ഇടുക്കി : വാഹന പരിശോധനയ്ക്കിടെ ബൈക്ക് ഇടിപ്പിച്ചു അപായപ്പെടുത്തുവാൻ ശ്രമിച്ചെന്നു പറഞ്ഞ് യുവാക്കൾക്കെതിരെ കള്ളക്കേസെടുത്ത പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലമാറ്റം. കട്ടപ്പന…
കൊച്ചി പനമ്പള്ളി നഗറിൽ നവജാത ശിശുവിനെ നിഷ്കരുണം വകവരുത്തി ആമസോൺ കൊറിയർ കവറിൽ കെട്ടി നടുറോഡിൽ വലിച്ചെറിഞ്ഞ സംഭവത്തിൽ യുവതിയെ…
ഒറ്റപ്പാലം: മോട്ടോര്‍ വാഹനവകുപ്പിന്റെ 'പരിവാഹന്‍' സംവിധാനത്തിന്റെ പേരില്‍ വ്യാജ സന്ദേശം. ഒറ്റപ്പാലം സ്വദേശിക്ക് 2.13 ലക്ഷം രൂപ നഷ്ടമായി. ഒറ്റപ്പാലം…
ചെന്നൈ: തമിഴ്നാട്ടിൽ കാണാതായ കോൺഗ്രസ് നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുനെൽവേലി സൗത്ത് ജില്ലാ അധ്യക്ഷൻ കെപികെ ജയകുമാറാണ് മരിച്ചത്.…