entertainment

ഗർഭിണിയായിരുന്നപ്പോൾ എന്റെ വയറിൽ ചവിട്ടി, വേദനകൊണ്ട് കരഞ്ഞപ്പോൾ നീ ഒരു മികച്ച നടിയാണെന്നാണ് പറഞ്ഞ് കളിയാക്കി, മുകേഷിനെതിരെ ഭാര്യ

​മലയാളത്തിലെ താരജോഡികളായിരുന്നു മുകേഷും സരിതയും. എന്നാൽ ഇവരുടെ വേർപിരിയൽ വളരെ ഞെട്ടലോടെയായരുന്നു ആരാധകർ കേട്ടത്. മുകേഷ് രണ്ടാമത് മേതിൽ ദേവികയെ വിവാഹം കഴിച്ചെങ്കിലും സരിത രണ്ടാമത് വിവാഹിതയായില്ല. മുകേഷ് രണ്ടാമത് വിവാഹം കഴിച്ചതിനെ സരിത എതിർത്തിരുന്നു. രണ്ട് ആൺമക്കളാണ് സരിത മുകേഷ് ബന്ധത്തിൽ ഉള്ളത്. ശ്രാവൺ മുകേഷും സിനിമയിൽ സജീവമാണ്. നടൻ മുകേഷും നടി സരിതയും 1988 ലായിരുന്നു വിവാഹിതരായത്. ശേഷം 2011 ൽ ആ ബന്ധം വേർപിരിയുകയും ചെയ്തിരുന്നു. എന്നാൽ മകന്റെ കാര്യത്തിന് ഇരുവരും ഒന്നിച്ചെത്തിയിരുന്നു. ഇപ്പോളിതാ മുകേഷ് ചെയ്ത ദ്രോഹങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് സരിത.

ഗർഭിണിയാണെന്ന് പോലും പരി​ഗണിക്കാതെ മുകേഷ് വയറിന് ചവിട്ടിയതിനെ കുറിച്ചും വേദനകൊണ്ട് പുളഞ്ഞതിനെ കുറിച്ചും സരിത പറഞ്ഞു. താനുമായി കുടുംബ ജീവിതം നയിക്കുന്ന സമയത്തും മറ്റ് അവിഹിതബന്ധങ്ങൾ മുകേഷിനുണ്ടായിരുന്നുവെന്നും നടന്റെ അച്ഛൻ ആവശ്യപ്പെട്ടതുകൊണ്ട് മാത്രം ആദ്യം ആരേയും ഒന്നും അറിയിച്ചിരുന്നില്ലെന്നും സരിത പറഞ്ഞു.

‘അർധരാത്രി മദ്യപിച്ച് കയറി വരും. വൈകിയതിനെ കുറിച്ച് ചോദിച്ചാൽ മുടി പിടിച്ച് വലിച്ച് അടുക്കളയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്യും. വളരെ ചീപ്പായ കാര്യമാണ്. അദ്ദേഹത്തിന്റെ വീട്ടിലെ ജോലിക്കാരുടെ മുമ്പിൽ വെച്ചുപോലും ഉപദ്രവിച്ചിട്ടുണ്ട്.
ഉപദ്രവം സഹിക്കാൻ കഴിയാതെ വന്നത് മുതലാണ് അവരുടെ വീട്ടിലേക്ക് പോകുന്നത് സരിത അവസാനിപ്പിച്ചത്. ഓഡിറ്ററെ കണ്ട് അക്കൗണ്ട്സ് നോക്കി എല്ലാ വർഷവും തന്റേയും മുകേഷിന്റേയും ടാക്സ് അടയ്ക്കുമായിരുന്നുവെന്നും സരിത പറഞ്ഞു. മുകേഷ് മൂലം അനുഭവിക്കുന്നതൊന്നും മീഡിയയോട് പറയരുതെന്ന് അദ്ദേഹത്തിന്റെ അച്ഛൻ തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും നടി പറഞ്ഞു. ‘എന്റെ മോൻ ശരിയല്ലെന്ന് എനിക്ക് അറിയാം. നീ എന്താണ് അനുഭവിക്കുന്നതെന്നും എനിക്ക് അറിയാം. പക്ഷെ ഇതൊന്നും മീഡിയയിൽ വരരുതെന്ന് എയർപോട്ടിൽ കൂട്ടാൻ വന്നപ്പോൾ കൈയ്യിൽ പിടിച്ച് അദ്ദേഹത്തിന്റെ അച്ഛൻ എന്നോട് പറഞ്ഞു.’

മകന് അഞ്ച് വയസുള്ളപ്പോൾ മഞ്ഞപ്പിത്തം വന്നു. അത് പറയാൻ ഞാൻ മുകേഷിനെ വിളിച്ചപ്പോൾ നീ എന്നെ ട്രാക്ക് ചെയ്യാൻ ശ്രമിക്കുകയാണോയെന്നാണ് ചോദിച്ചത്. അത് പറയുമ്പോൾ എന്റെ കൈ വിറയ്ക്കുകയായിരുന്നു. കാരണം ഒറ്റയ്ക്ക് എല്ലാം മാനേജ് ചെയ്യുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അഞ്ച് വയസുള്ള മകന് മഞ്ഞപ്പിത്തം വന്നുവെന്ന് അറിയുമ്പോൾ അച്ഛന് ഫീലിങ്സ് വരണ്ടേ…?.’ ‘ഗർഭിണിയായിരുന്നപ്പോൾ എന്റെ വയറിൽ ചവിട്ടിയിരുന്നു. വേദനകൊണ്ട് കരയുമ്പോഴും നീ ഒരു മികച്ച നടിയാണെന്നാണ് അദ്ദേഹം എന്നെ നോക്കി കളിയാക്കി പറഞ്ഞുകൊണ്ടിരുന്നത്.’

ഒമ്പതാം മാസത്തിൽ‌ വയറും വെച്ച് കാറിൽ‌ കയറാൻ ശ്രമിച്ചപ്പോൾ മനപ്പൂർവം അദ്ദേഹം വാഹനം മുന്നോട്ട് എടുത്തതിനാൽ ഞാൻ‌ തട​ഞ്ഞ് വീഴുകയും ചെയ്തിരുന്നു. തുടർച്ചയായി അദ്ദേഹം എന്തെങ്കിലും ഇത്തരത്തിൽ ചെയ്തുകൊണ്ടിരിക്കും.’ അനുഭവിച്ച പീഡനങ്ങൾ ഓർത്തെടുത്ത് വിങ്ങിപ്പൊട്ടിക്കൊണ്ട് സരിത പറഞ്ഞു. രണ്ട് ആൺമക്കളും ഇപ്പോൾ സരിതയുടെ സംരക്ഷണയിലാണ് കഴിയുന്നത്. എല്ലാവരും വിദേശത്ത് സെറ്റിൽഡാണ്. സരിതയുടെ വിശേഷങ്ങൾ നടനും ഡോക്ടറുമായ മകൻ ശ്രാവൺ മുകേഷ് പങ്കുവെക്കുമ്പോഴാണ് പ്രേക്ഷകർ അറിയുന്നത്.

Karma News Network

Recent Posts

മകൻ സൂപ്പർ സ്റ്റാർ, എന്നിട്ടും അച്ഛൻ ഇപ്പോഴും മാർക്കറ്റിൽ ജോലിക്ക് പോവുന്നു- വിഷ്ണു ഉണ്ണികൃഷ്ണൻ

തൊഴിലാളി ദിനത്തിൽ അച്ഛനെക്കുറിച്ചുള്ള കുറിപ്പുമായി നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ. താൻ കണ്ടിട്ടുള്ളതിൽ വച്ച്‌ ഏറ്റവും ആത്മാർത്ഥതയുള്ള തൊഴിലാളി തന്റെ അച്ഛനാണ്…

16 mins ago

സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ കിട്ടാത്തതിൽ മനംനൊന്ത് ഗൃഹനാഥൻ ജീവനൊടുക്കി

സഹകരണ ബാങ്കിലെ നിക്ഷേപം ലഭിച്ചില്ല. ആത്മഹത്യക്ക് ശ്രമിച്ച ഗൃഹനാഥൻ മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയാണ് മരിച്ചത്. നെയ്യാറ്റിൻകര മരുതത്തൂർ സ്വദേശി…

47 mins ago

ബാം​ഗാളിലെ പാർട്ടി ​ഗുണ്ടകളെ ഒതുക്കി ​ഗവർണർ ഡോ.സിവി ആനന്ദ ബോസ്

ബം​ഗാളിലെ പാർട്ടി ​ഗുണ്ടകൾ നടത്തുന്ന ക്രൂരതകൾ വിവരിച്ച് ഡോ സി വി ആനന്ദബോസ് കർമ്മ ന്യൂസിൽ. സന്ദേശ് ​ഗേലിയടക്കമുള്ള പാർട്ടി…

1 hour ago

കൊടുംചൂട് തുടരുന്നു, പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു. പാലക്കാട്, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാല്‍ യെല്ലോ അലര്‍ട്ടും നൽകിയിട്ടുണ്ട്.…

2 hours ago

നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി, രണ്ട് മരണം

ആലുവയിൽ നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി രണ്ടു പേര്‍ മരിച്ചു. ആന്ധ്രയിൽ നിന്നും എറണാകുളത്തേക്ക് മത്സ്യവുമായി…

2 hours ago

രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കില്ലെന്ന് സൂചന , വയനാട്ടിൽ തുടരാൻ താത്പര്യം, സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ

ഉത്തർപ്രദേശ്: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കില്ലെന്ന് സൂചന നൽകി പാർട്ടി. രാഹുലിന് വയനാട്ടിൽ തുടരാനാണ്…

11 hours ago