entertainment

സത്യത്തില്‍ ആദ്യമേ ധൈര്യമുണ്ടായിരുന്നില്ല, സുരാജേട്ടന്‍ ഒന്ന് ഞെട്ടി, ആദ്യ സംഗീതസംവിധാനത്തെ കുറിച്ച് സയനോര

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സയനോര. മഞ്ഞുപോലെ ഒരു പെണ്‍കുട്ടി എന്ന ചിത്രത്തില്‍ പിന്നണി പാടിയാണ് സയനോര സിനിമ പിന്നണിഗാനരംഗത്ത് എത്തുന്നത്. പിന്നീട് സംഗീത സംവിധാനത്തിലും താരം ഒരു കൈ നോക്കി. ഇപ്പോള്‍ ആദ്യമായി താന്‍ സംഗീത സംവിധാനം ചെയ്ത ചിത്രത്തെ കുറിച്ചും നടന്‍ സുരാജ് വെഞ്ഞാറമൂടിനെ ഗായകനാക്കിയതിനെ കുറിച്ചും തുറന്ന് പറയുകയാണ് സൈനോര. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് സയനോര ഇക്കാര്യം വ്യക്തമാക്കിയത്.

സയനോരയുടെ വാക്കുകള്‍ ഇങ്ങനെ;

‘2004ല്‍ കമല്‍ സാറിന്റെ മഞ്ഞുപോലൊരു പെണ്‍കുട്ടിയിലാണ് തുടക്കം. അല്‍ഫോന്‍സ് ആയിരുന്നു ചിത്രത്തിന്റെ സംഗീതം. അതിലെ മുഴുനീള ഇംഗ്ലീഷ് ടൈറ്റില്‍ ഗാനമായിരുന്നു പാടിയത്. അതും ഞാനൊരു വെസ്റ്റെണ്‍ പാട്ടുകാരിയാണെന്ന ഇമേജ് ഉണ്ടാക്കി. പിന്നീട് എന്നെ തേടി വന്നതിലേറെയും അത്തരം പാട്ടുകള്‍ തന്നെയായിരുന്നു. ഞാന്‍ ആദ്യമായി സംഗീത സംവിധാനം ചെയ്ത ചിത്രം കുട്ടന്‍പിള്ളയുടെ ശിവരാത്രിയാണ്. ജോണ്‍ എന്ന് സുഹൃത്ത് വഴിയാണ് ആ ചിത്രത്തിന്റെ സംവിധായകനായ ജീന്‍ മാര്‍ക്കോസിനെ പരിചയപ്പെടുന്നതും സംഗീത സംവിധാനം ഏറ്റെടുക്കുന്നതും. സത്യത്തില്‍ ആദ്യമേ ധൈര്യമുണ്ടായിരുന്നില്ല. രണ്ടാമതായി ഗായിക എന്ന നിലയില്‍ എന്റെ കംഫര്‍ട്ട് സോണില്‍ നിന്ന് മാറുന്നതിലുള്ള മടിയും. അതിലെ മൂന്ന്! പാട്ടുകളും വ്യത്യസ്തവും പുതുമയുള്ളതുമായ രീതിയിലാണ് ചിട്ടപ്പെടുത്തിയത്.

ചിത്രത്തിലെ ചക്കപ്പാട്ട് വളരെ പോപ്പുലറായി. നമ്മുടെ തോറ്റംപാട്ട് രീതിയിലാണ് ആ ഗാനം ഒരുക്കിയത്. ശരിക്കും അതെനിക്കൊരു വെല്ലുവിളിയായിരുന്നു സുരാജ് വെഞ്ഞാറമൂട് എന്ന നടനെ സിനിമയില്‍ പാടിക്കണമെന്നത് സംവിധായകന്റെ തീരുമാനമായിരുന്നു. പാട്ടെഴുതിയത് ഞാനാണ്. ആദ്യം സുരാജേട്ടന്‍ ഒന്ന് ഞെട്ടി. സംഗീതത്തില്‍ നല്ല താല്പര്യമുള്ള ആളാണ് അദ്ദേഹം. എന്നെ നന്നായി പാടിക്കണേ എന്നാണ് അദ്ദേഹം ആദ്യമേ അഭ്യര്‍ഥിച്ചത്’.

Karma News Network

Recent Posts

കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ,റിപ്പോര്‍ട്ട് വലിച്ചു കീറി മാതാവ്

കോഴിക്കോടെ മെഡിക്കൽ കോളേജിൽ നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഇല്ലാത്തതു എഴുതി പിടിപ്പിച്ച സൂപ്രണ്ടിന്റെ…

7 hours ago

പഞ്ചാബിലെ അമൃത്‌സറിൽ നടന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പ്

പഞ്ചാബ്: അമൃത്സറില്‍ നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. കോണ്‍ഗ്രസിന്റെ നിലവിലെ ലോക്‌സഭാംഗവും, സ്ഥാനാര്‍ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്‌ലയുടെ റാലിക്കിടെയാണ്…

7 hours ago

വ്യക്തിഹത്യ നടത്തി, ശോഭ സുരേന്ദ്രന്റെ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു

ആലപ്പുഴ : ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ്…

8 hours ago

ചേർത്തലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ്…

8 hours ago

ഇസ്രയേലിന്റെ കണ്ണ് വെട്ടിച്ച് ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക

പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…

9 hours ago

മൂന്നാം തവണയും നരേന്ദ്രമോദി അധികാരത്തിലെത്തും, പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകും, യോ​ഗി ആദിത്യനാഥ്

മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…

9 hours ago