topnews

കോവിഡ് ആശങ്ക ഒഴിയാതെ ഇന്ത്യ,  24 മണിക്കൂറില്‍ 13,586 പുതിയ കോവിഡ് കേസുകള്‍

രാജ്യത്തെകൊറോണ വൈറസ് രോഗികള്‍ ദിനം പ്രതി വര്‍ധിക്കുന്നത് ആശങ്ക പടര്‍ത്തുന്നു. ഇന്ന് രാവിലെ വന്ന കണക്ക് അനുസരിച്ച്‌ 24 മണിക്കൂറില്‍ 13,586 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 336 മരണങ്ങളും ഈ കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 3,80,532 ആയി ഉയര്‍ന്നു. ഇതുവരെ 12,573 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്ര,ഡല്‍ഹി, തമിഴ്നാട്, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് രാജ്യത്തെ ആകെ കൊവിഡ് വൈറസ് കേസുകളുടെ ഭൂരിപക്ഷവും ഉണ്ടായിരിക്കുന്നത്

രാജ്യത്ത് ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മഹാരാഷ്ട്രയില്‍ 1,20,504 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 3752 പേര്‍ക്കാണ് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചത്. 100 പേര്‍ മഹാരാഷ്ട്രയില്‍ മാത്രം മരിച്ചു. സംസ്ഥാനത്തെ ആകെ മരണസംഖ്യ 5751 ആയി.
ഡല്‍ഹിയില്‍ 49,979 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 2877 പേര്‍ക്ക് 24 മണിക്കൂറിനിടെ പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. മരണം 665 ആയി. ഇതോടെ ആകെ മരണം 1,969 ആയി ഉയര്‍ന്നു. തമിഴ്‌നാട്ടില്‍ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 52,334 ആയി. വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത് 2141 പേര്‍ക്കാണ്. പുതുതായി 49 പേര്‍ കൂടി മരിച്ചതോടെ സംസ്ഥാനത്ത് ആകെ മരണം 625 ആയി.

രാജ്യത്ത് കൊവിഡ് മുക്തരായവരുടെ എണ്ണം അമ്ബത് ശതമാനത്തിന് മുകളിലെത്തിയത് ആശ്വാസം നല്‍കുന്ന കാര്യമാണ്. എന്നാല്‍ രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണം കുത്തനെ ഉയരുന്നത് ആശങ്കാജനകമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വൈറസ് അതിവേഗം പടരുന്നതായുള്ള സൂചനയാണ് ഇത്. ഒരു മാസം മുമ്ബ് നൂറ് സാമ്ബിളുകള്‍ പരിശോധിക്കുമ്ബോള്‍ ഏഴ് പേര്‍ക്ക് എന്ന നിരക്കിലായിരുന്നു രോഗബാധ സ്ഥിരീകരിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ നൂറ് സാമ്ബിളുകള്‍ പരിശോധിക്കുമ്ബോള്‍ 30 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

Karma News Network

Recent Posts

അയോധ്യ രാമക്ഷേത്ര ദര്‍ശനം നടത്തിയതിന് മുറിയിൽ പൂട്ടിയിട്ടു, കോണ്‍ഗ്രസ് ദേശീയ മാധ്യമ കോ- ഓര്‍ഡിനേറ്റര്‍ രാധിക ഖേര പാര്‍ട്ടിവിട്ടു

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കവെ കോൺഗ്രസ് വക്താവ് രാധിക ഖേര വിട്ടു. ഛത്തീസ്ഗഡിലെ നേതാക്കളുമായുള്ള തർക്കത്തെ തുടർന്നാണ് രാധികയുടെ രാജി.…

25 mins ago

തലസ്ഥാനത്ത് കോർപ്പറേഷൻ പ്രതിപക്ഷ നേതാവിന്റെ വീടാക്രമിച്ചു

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരേ പ്രതിഷേധങ്ങൾ ഉയരുമ്പോൾ നഗര തലസ്ഥാനത്തേ ബിജെപി നേതാവിന്റെ വീടിനു നേരേ ആക്രമണം.ബിജെപി നേതാവും നഗര…

51 mins ago

ജഡ്ജിമാർക്കും ശിക്ഷാ നിയമം ബാധകമാക്കാൻ കേസ് കൊടുത്തയാളേ ഊളൻപാറയിൽ പൂട്ടി

ജഡ്ജിമാരേയും മജിസ്ട്രേട്ട് മാരേയും കലക്ടർമാരേയും തെറ്റ് ചെയ്താൽ ഇന്ത്യൻ പീനൽ കോഡ് വെച്ച്കേസെടുത്ത് ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് കേസ് കൊടുത്ത ആളേ…

1 hour ago

ഭഗവത്ഗീത, ജീവിതത്തിലെ എല്ലാ സമസ്യകള്‍ക്കുമുള്ള ഉത്തരം

ഭഗവത് ഗീതയെ പുകഴ്ത്തി ബംഗാൾ ഗവർണർ സിവി ആനന്ദബോസ് . ചിന്മയാനന്ദ സ്വാമിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഭഗവദ് ഗീതയാണ് മനസില്‍ നിറയുന്നത്…

2 hours ago

എന്തിനു 34കോടി പിരിച്ചു,പരമാവധി ബ്ളഡ് മണി 1കോടി 15ലക്ഷം മാത്രം

സൗദിയിൽ തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ട കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിൽ 34 കോടി രൂപയിലധികം പിരിച്ചെടുത്തിട്ട് ഈ തുക എന്ത്…

3 hours ago

അനിലയുടെ മരണം കൊലപാതകം, മുഖം വികൃതമാക്കിയ നിലയില്‍, സുദർശനുമായി ബന്ധമുണ്ടായിരുന്നു, വെളിപ്പെടുത്തലുമായി സഹോദരൻ

കണ്ണൂര്‍: പയ്യന്നൂരില്‍ കാണാതായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സഹോദരന്‍. അനിലയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ…

3 hours ago