Home crime തിരുവനന്തപുരത്ത് വീട്ടമ്മയുടെ മാല കവര്‍ന്ന കേസില്‍ പ്രതിയായ സെക്യൂരിറ്റി ജീവനക്കാരന്‍ പോലീസ് പിടിയില്‍

തിരുവനന്തപുരത്ത് വീട്ടമ്മയുടെ മാല കവര്‍ന്ന കേസില്‍ പ്രതിയായ സെക്യൂരിറ്റി ജീവനക്കാരന്‍ പോലീസ് പിടിയില്‍

തിരുവനന്തപുരം. വീട്ടമ്മയുടെ അഞ്ചര പവന്റെ സ്വര്‍ണ്ണമാല സ്‌കൂട്ടറിലെത്തി പൊട്ടിച്ചെടുത്ത സംഭവത്തില്‍ പ്രതി പോലീസ് പിടിയില്‍. തിരുവനന്തപുരം പൊഴിയൂര്‍ പാവറയിലാണ് സംഭവം. പാറശാല കരുമാനൂര്‍ സ്വദേശിയായ അരുണിനെയാണ് പൊഴിയൂര്‍ പോലീസ് പിടികൂടിയത്.

ഊരമ്പ് പാവറ റോഡില്‍ തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. ഹെല്‍മറ്റ് ധരിച്ച് സ്‌കൂട്ടറിലെത്തിയ യുവാവ് പാവറ സ്വദേശി സൗമ്യയുടെ മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടുകയായിരുന്നു. സൗമ്യ പള്ളിയിലേക്ക് പോകുന്നതിനിടെയാണ് സംഭവം.

പ്രതിയെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. മോഷ്ടിച്ച മാല പാറശാലയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയം വെച്ചതായും പോലീസ് കണ്ടെത്തി.