ഒരേ സമയം രണ്ട് പാർട്ടിയിൽ കാലിട്ട് നിൽക്കുന്നയാളെ എന്ത്‌ വിളിക്കും സിറ്റപ്പൻ എന്ന്- അഞ്ജു പാർവതി

എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ ബിജെപിയിലേക്ക് വരാൻ ചർച്ച നടത്തിയെന്ന ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റെ പ്രസ്ഥാവന രാഷ്ട്രീയ കേരളത്തിൽ പുത്തൻ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. വിവാദ ദല്ലാൾ ടി ജി നന്ദകുമാർ ഉന്നയച്ച സാമ്പത്തിക ആരോപണങ്ങൾക്ക് മറുപടി പറയവെ ആയിരുന്നു ശോഭാ സുരേന്ദ്രൻ കേരള രാഷ്ട്രീയത്തെ ബാധിക്കുന്ന വലിയ ആരോപണം ഉന്നയിച്ചത്. കേരളം സുപ്രധാനമായ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പോളിങിലേക്ക് നീങ്ങുന്നതിനിടെ ഇ പി ജയരാജന് നേരെ ശോഭ സുരേന്ദ്രൻ വെളിപ്പെടുത്തൽ നടത്തുന്നത്.

ഇപ്പോളിതാ വിഷയത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് മാധ്യമ പ്രവർത്തക അഞ്ജു പാർവതി പ്രഭീഷ്. ഒരേ സമയം രണ്ട് വള്ളത്തിൽ കാലിട്ട് നിന്നാൽ എന്ത്‌ പറ്റും??തലയും കുത്തി വെള്ളത്തിൽ വീഴും അപ്പൊ ഒരേ സമയം രണ്ട് പാർട്ടിയിൽ കാലിട്ട് നിൽക്കുന്നയാളെ എന്ത്‌ വിളിക്കും??? സിറ്റപ്പൻ എന്ന് എന്നാണ് അഞ്ജു സോഷ്യൽ‌ മീഡിയയിൽ കുറിച്ചത്. നിരവധി ആളുകളാണ് പ്രതികരണവുമായെത്തുന്നത്.

ബിജെപിയിൽ പോകുമെന്ന ആരോപണങ്ങൾ ഇപി തള്ളിയതിന് പിന്നാലെയാണ് ഇത് സ്ഥിരീകരിച്ച് ശോഭാ സുരേന്ദ്രൻ രംഗത്തെത്തിയത്. ബഹുമാനപ്പെട്ട ഇപി ജയരാജൻ കേരളത്തിൽ ജീവിച്ചിരിക്കണം എന്ന് എനിക്കാഗ്രഹമുണ്ട്. അതുകൊണ്ട് കൂടുതൽ കാര്യങ്ങളൊന്നും പറയുന്നില്ല. പാർട്ടിയിലേക്ക് ഒരാളെ ചേർക്കാനുള്ള കടമ്പകളെല്ലാം പൂർത്തിയായി, അയാൾ അവസാന നിമിഷം പിന്മാറിയാൽ എനിക്ക് കൂടിയാണ് അത് ദോഷം ചെയ്യുക. എന്നിട്ടും ഇതുവരെ ഞാനിക്കാര്യം ആരോടും പറഞ്ഞില്ല.

കാരണം കുപ്രസിദ്ധമായ ഒരു കൊലപാതക കേസിലെ ഒന്നാം പ്രതിയാണ് ഇന്നത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ. അവിടെ നിന്ന് തുടങ്ങിയതാണ് ഞങ്ങളുടെ ബലിദാനികളെ സൃഷ്ടിക്കാൻ. അദ്ദേഹം കേരളത്തിലെന്തൊക്കെ ചെയ്യും എന്ന് ബോധ്യമുണ്ടായിരുന്നത് കൊണ്ടാണ് ഇത്രയും നാളും ഒന്നും പറയാതിരുന്നത്. പക്ഷേ ഇതെല്ലാം എന്നെക്കൊണ്ട് പറയിച്ചതാണ്. ഒരു കാര്യം ഞാനുറപ്പിച്ച് പറയാം. മാർക്‌സിസ്റ്റ് പാർട്ടിയുടെ കാൽക്കീഴിലെ മണ്ണ് ഒലിച്ചുകൊണ്ടിരിക്കുകയാണ്. ആ മണ്ണ് നഷ്ടപ്പെട്ടാൽ അവർക്കാകെ ആശ്രയം ഭാരതീയ ജനതാ പാർട്ടിയാകുമെന്നും ശോഭ പറഞ്ഞു.