kerala

കർക്കിടകത്തേ വരവേറ്റ് സേവഭാരതി

തിരുവനന്തപുരം: പിതൃ സ്മരണയിൽ പ്രാർത്ഥനയോടെ ജനലക്ഷങ്ങൾ ഇന്ന് കർക്കിടക വാവ് ആചരിക്കുന്നു. പിതൃക്കളുടെ ആത്മാവിന് ശാന്തി ലഭിക്കുന്നിതനായി പുണ്യ തീർത്ഥങ്ങളാലും പഞ്ച ദ്രവ്യങ്ങളാലും ബലിയർപ്പിക്കുന്ന ദിവസമാണ് കർക്കിടക വാവ്. കർക്കിടക വാവ് ദിനത്തിൽ പിതൃക്കൾക്ക് ശ്രാദ്ധമൂട്ടിയാൽ പിന്നീട് എല്ലാ മാസവും ബലിയിടുന്ന ചടങ്ങ് നിർബന്ധമില്ലെന്നാണ് വിശ്വാസം.

കർക്കിടക വാവിന് എത്തുന്നവർക്ക് എല്ലാ സജ്ജീകരണങ്ങളുമായി സേവാഭാരതി രം​ഗത്തുണ്ട്. ജീവിതമേ സേവനം സർവ്വ മാനവർക്കും എന്നാണ് വർക്കല പാപനാശത്ത് നിന്നുള്ള സേവഭാരതി പ്രവർത്തകർ കർമ ന്യൂസിനോട് പറഞ്ഞു. ബലിയിടാനെത്തുന്നവർ്കക് ചുക്കു കാപ്പി അടക്കമുള്ള സാധനങ്ങൾ നൽകും. കൊറോണ സമയത്തും ആവശ്യക്കാർക്ക് സഹായവുമായെത്താൻ തങ്ങൾ മുൻപന്തിയിലുണ്ടായിരുന്നെന്നും പ്രവർത്തകർ പറയുന്നു.

കർക്കിടക അമാവാസ്യ തിഥി ജൂലൈ16 ഞായറാഴ്ച രാത്രി 10.08ന് ആരംഭിച്ച് ചൊവ്വാഴ്ച പുലർച്ചെ 12.01നാണ് അവസാനിക്കുക. ദക്ഷിണായത്തിലെ ആദ്യത്തെ കറുത്ത വാവാണ് കർക്കിടക വാവ്. ഉത്തരായനം ഈശ്വരീയ കാര്യങ്ങൾക്കാണ് നീക്കി വെയ്ക്കുക.

Karma News Network

Recent Posts

തിരുവനന്തപുരത്ത് യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

തിരുവനന്തപുരം: കരമനയിൽ യുവാവിനെ തലക്കടിച്ചു കൊലപ്പെടുത്തി. കരമന സ്വദേശി അഖിൽ (26) ആണ് മരിച്ചത്. കാറിലെത്തിയ സംഘമാണ് അഖിലിനെയാണ് കൊലപ്പെടുത്തിയതെന്ന്…

2 hours ago

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്: എം സ്വരാജ് സുപ്രീംകോടതിയില്‍

കൊച്ചി: തൃപ്പൂണുത്തുറ തെരഞ്ഞെടുപ്പു കേസിൽ സുപ്രീം കോടതിയെ സമീപിച്ച് എം. സ്വരാജ്. യുഡിഎഫ് എംഎല്‍എ കെ ബാബുവിന്റെ വിജയം ചോദ്യം…

3 hours ago

ഹിമാചൽപ്രദേശിലെ ഷിംലയിൽ സൈനിക വാഹനത്തിനു മുകളിലേക്ക് കല്ല് പതിച്ചു, ഫറോക്ക് സ്വദേശിയായ സൈനികൻ മരിച്ചു

ഹിമാചൽപ്രദേശ്: ഷിംലയിൽ സൈനിക വാഹനത്തിനു മുകളിലേക്ക് കല്ല് പതിച്ചു, ഫറോക്ക് സ്വദേശിയായ സൈനികൻ മരിച്ചു. ചുങ്കം കുന്നത്ത്മോട്ട വടക്കേ വാൽപറമ്പിൽ…

3 hours ago

ഛത്തീസ്ഗഢില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

റായ്പൂർ: സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റ് പ്രവർത്തകർ കൊല്ലപ്പെട്ടു. ഛത്തീസ്​ഗഢിലെ ഗംഗളൂർ മേഖലയിലെ പിഡിയ ഗ്രാമത്തിന് സമീപമാണ് വെള്ളിയാഴ്ച…

4 hours ago

ഐജി പി വിജയന് എഡി‍ജിപിയായി സ്ഥാനക്കയറ്റം, ഇനി പൊലീസ് അക്കാദമി ഡയറക്ടര്‍

തിരുവനന്തപുരം: എലത്തൂർ തീവെയ്പ്പ് കേസിലെ പ്രതിയുടെ യാത്രാവിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തിയെന്ന് ആരോപിച്ച് സസ്‌പെൻഷനിലായിരുന്ന ഐജി പി വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം.…

5 hours ago

പോളിംഗ് ഡാറ്റയിൽ പൊരുത്തക്കേടുണ്ടെന്ന് ആരോപണം, ഖാർഗെയുടെ വായടപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെക്കുറിച്ച് ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിന് മനഃപൂർവം നടത്തിയ പ്രസ്താവന,മേലിൽ ആവർത്തിക്കരുതെന്ന് കോൺ​ഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാ‍ർജുൻ…

6 hours ago