തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച എല്ലാ മണ്ഡലങ്ങളിലും ബി.ജെ.പി പരാജയപ്പെട്ടതിനു പിന്നാലെ പരിഹാസവുമായി യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്ബില്‍ എം.എല്‍.എ. കേരളത്തിലെ ജനങ്ങള്‍ വിവേകവും വിദ്യാഭ്യാസവും ഉള്ളവരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പറഞ്ഞിട്ടുണ്ടെന്നും അതാണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രനോടുള്ള മറുപടിയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
മോദിയുടെ പാലക്കാട് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലെ വാക്കുകള്‍ പങ്കുവച്ചുകൊണ്ടാണ് ഷാഫിയുടെ മറുപടി. പൂജ്യത്തെ മലയാളികള്‍ ഇത്രയും ഇഷ്ടപ്പെട്ട ഒരു കാലമുണ്ടായിട്ടുണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാശിയേറിയ പോരാട്ടത്തിനൊടുവില്‍ മെട്രോമാന് ഇ. ശ്രീധരനെ നിലംപരിശാക്കികൊണ്ടാണ് ഷാഫി പാലക്കാട് മണ്ഡലത്തില്‍ നിന്നും വീണ്ടും നിയമസഭയിലേക്കെത്തുന്നത്. 3859 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ശ്രീധരനെ അദ്ദേഹം പരാജയപ്പെടുത്തിയത്. കേരളത്തിലെ ബി.ജെ.പിയുടെ അവസാന സീറ്റ് പ്രതീക്ഷയും ഇല്ലാതാക്കിയത് ഷാഫിയുടെ വിജയമായിരുന്നു. ബി.ജെ.പിയുടെ കേരളത്തിലെ ഒരോയൊരു സിറ്റിംഗ് സീറ്റായ നേമവും ഇത്തവണത്തെ തിരഞ്ഞെടുപ്പോടെ അവര്‍ക്ക് നഷ്ടമായിരുന്നു.
കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…
ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…
തിരുവല്ല : ബാർ പരിസരത്ത് തമ്മിൽത്തല്ല് . ബാറിനുള്ളിൽ ഉണ്ടായ തർക്കമാണ് പുറത്ത് തമ്മിലടിയിൽ കലാശിച്ചത്. തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ…
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ബര്‍ത്ത് പൊട്ടി വീണ് യുവാവ് മരിച്ച വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി റെയിൽവേ. ബര്‍ത്ത് പൊട്ടി വീണല്ല…
കോഴിക്കോട് : ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…
ലോക്സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ് കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…