entertainment

ഭർത്താവ് നന്നായിട്ട് സി​ഗരറ്റ് വലിക്കും, അതിന്റെ പേരിൽ എപ്പോഴും അടികൂടാറുണ്ട്- ഷംന കാസിം

ബിസിനസുകാരനായ ഷാനിദ് ആസിഫ് അലിയും ഷംന കാസിമും വിവാഹിതയായത് അടുത്തിടെയാണ്. വർഷങ്ങളായി ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. 2022 ജൂൺ 12നായിരുന്നു ഇവരുടെ നിക്കാഹ്. സിനിമകളുമായി തിരക്കിലായിരുന്ന സമയത്തായിരുന്നതിനാൽ മറ്റ് ചടങ്ങുകളൊന്നും അന്ന് നടത്തിയിരുന്നില്ല. ഒക്ടോബറിലായിരുന്നു വിവാഹ ചടങ്ങ് നടത്തിയത്. ഇവരുടെ ജീവിതത്തിലേക്ക് അടുത്തിടെ കുഞ്ഞും എത്തിയിരുന്നു

വിശേഷങ്ങൾ പങ്കിടുന്ന കൂട്ടത്തിൽ ഷാനുവിനെ ആദ്യം കണ്ടതിനെക്കുറിച്ചും, പുള്ളിയിൽ ഇഷ്ടം ഇല്ലാത്ത സംഗതിയെക്കുറിച്ചുമെല്ലാം ഷംന സംസാരിക്കുന്നുണ്ട്. ഞാൻ ആണ് പുള്ളിയെ ആദ്യമായി പ്രൊപ്പോസ് ചെയ്യുന്നത്. താൻ ഒരു സെലിബ്രിറ്റി ആയിരുന്നു എന്നൊന്നും പുള്ളിക്ക് അറിയുമായിരുന്നില്ല. അങ്ങനെ സിനിമയുമായി ബന്ധമില്ലാത്ത ആളാണ് അദ്ദേഹം. മെയിൽ ഞങ്ങളുടെ നിശ്ചയം കഴിഞ്ഞപ്പോൾ ഇക്കയുടെ പിറന്നാൾ ദിനമാണ് മോതിരമാറ്റം നടത്തിയത്. അവിടെ എല്ലാവരും ചിത്രങ്ങൾ എടുത്തിരുന്നു, ഞാൻ ഒരു പിക് ഇട്ടോട്ടെ എന്ന് ചോദിച്ചപ്പോൾ പുള്ളി സമ്മതിച്ചു. അത് വൈറലായി. അപ്പോഴാണ് പുള്ളി പറയുന്നത് നീ ഇത്ര വലിയ സംഭവം ആണെന്ന് ഞാൻ അറിഞ്ഞില്ലല്ലോ എന്ന്. കാരണം ഇക്കയ്ക്ക് ഫോൺ ഓഫ് ചെയ്തു വയ്‌ക്കേണ്ട അവസ്ഥയിൽ കോളുകൾ വന്നു തുടങ്ങി.

ഞാൻ ഒരു ഡാൻസർ ആണെന്ന് അറിയാമായിരുന്നുവെന്ന് മാത്രം. ഇപ്പോൾ എനിക്ക് ഇഷ്ടമുള്ള സിനിമകൾ പുള്ളി കാണാറുണ്ട്. എന്റെ അഭിനയം കണ്ടുകഴിഞ്ഞാൽ കളിയാക്കാറുണ്ട്. ഞാൻ ഒരു ലവ് യൂ പറഞ്ഞാൽ തിരികെ പറയാൻ ഒന്നും ഇഷ്ടമല്ല. പക്ഷേ ഇപ്പോൾ നാട്ടിൽ ഞാൻ വന്നിട്ട് ഒരു മാസമായി, അതുകൊണ്ട് ഇപ്പോൾ ഐ ലവ് യൂ ഒക്കെ അയക്കാറുണ്ട്. ഞാൻ അപ്സെറ്റ് ആകാറുണ്ടായിരുന്നു. പക്ഷെ ഇപ്പോൾ ഇക്കയുടെ രീതികൾ എനിക്ക് അറിയാം. പുള്ളി നല്ല സ്മോക്കറാണ്. അക്കാര്യത്തിൽ നമ്മൾ എപ്പോഴും അടി കൂടാറുണ്ട്.

സിനിമയ്‍ക്ക് പുറമേ സ്റ്റേജ് ഷോകളിലും വളരെ സജീവമായിരുന്നു ഷംന കാസിം. ‘ജോസഫ്’ എന്ന മലയാള സിനിമയുടെ തമിഴ് റീമേക്കായ ‘വിസിത്തിര’മാണ് ഷംനയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ആർ കെ സുരേഷ് നായകനായപ്പോൾ ചിത്രം പത്മകുമാർ തന്നെയായിരുന്നു സംവിധാനം ചെയ്‍തത്. ‘പടം പേസും’, ‘പിസാസ് 2’, ‘അമ്മായി’, ‘ദസറ’, ‘ബാക്ക് ഡോർ’, ‘വൃത്തം’ തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ ഷംന കാസിമിന്റേതായി റിലീസിനൊരുങ്ങുന്നതും പ്രഖ്യപിക്കപ്പെട്ടവയായുമുണ്ട്.

Karma News Network

Recent Posts

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിൽ ഗുരുതര വീഴ്ച , എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍. കൃത്യനിര്‍വഹണത്തില്‍ ഗുരുതര വീഴ്ച വരുത്തിയതിനാണ് പന്തിരാങ്കാവ് എസ്എച്ചഒ എഎസ് സരിനെ സസ്‌പെന്‍ഡ്…

9 mins ago

കാണാതായ പൊലീസുകാരനെ കണ്ടെത്തി, കാണാതായത് ഈ മാസം എട്ടിന്

തൃശൂര്‍ : തൃശ്ശൂർ ചാലക്കുടിയിൽ കാണാതായിരുന്ന പൊലീസുകാരനെ കണ്ടെത്തി. തൃശ്ശൂർ ആളൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സി പി ഒ…

37 mins ago

ഡ്രൈവിങ് സ്കൂൾ സമരം പിൻവലിച്ചു, ടെസ്റ്റ് പരിഷ്കരണത്തിൽ അയഞ്ഞ് മന്ത്രിയും മോട്ടോർ വാഹന വകുപ്പും

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി നടപ്പാക്കിയ ഡ്രൈവിങ് പരിഷ്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂള്‍ സമര സമിതി നടത്തിവന്നിരുന്ന സമരം ഒത്തുതീർപ്പായി. ഡ്രൈവിങ് പരിഷ്കരണത്തില്‍…

40 mins ago

പത്ത് വർഷം കൊണ്ട് രാജ്യത്തിനുണ്ടായ വളർച്ച അതിശയിപ്പിക്കുന്നത്, പ്രധാനമന്ത്രിയെ പ്രശംസിച്ച് രശ്മിക മന്ദാന

ചുരുങ്ങിയ കാലം കൊണ്ട് രാജ്യമെമ്പാടും ആരാധകരെ സൃഷ്ടിച്ച താരമാണ് രശ്മിക മന്ദാന. ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച താരത്തിന്റെ വാക്കുകളാണ്…

1 hour ago

മലപ്പുറത്ത് അമീബിക് മസ്തിഷ്‌കജ്വരം, അഞ്ചുവയസ്സുകാരി ഗുരുതരാവസ്ഥയില്‍

മലപ്പുറം : അത്യപൂർവ രോഗമായ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് അഞ്ചുവയസുകാരി ഗുരുതരാവസ്ഥയിൽ. മലപ്പുറം മൂന്നിയൂർ സ്വദേശിയായ കുട്ടിയാണ് കോഴിക്കോട്…

1 hour ago

ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം, ലൈംഗികാതിക്രമത്തിന് ഇരയാക്കി, പ്രതികൾ പിടിയിൽ

കാസർകോട് : വീട്ടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന സംഭവത്തിൽ കുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് മെഡിക്കൽ റിപ്പോർട്ട്.…

2 hours ago