ആറു പതിറ്റാണ്ടിലേറെയായി മലയാളിയുടെ ഹൃദയങ്ങളിലേക്ക് പെയ്തിറങ്ങിക്കൊണ്ടിരിക്കുന്ന സംഗീതമാണ് യേശുദാസിന്റെത്. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും പലതരം വിമർശനങ്ങളിലും ഗായകൻ അകപ്പെട്ടിട്ടുണ്ട്. ഇപ്പോളിതാ യേശുദാസിനെക്കുറിച്ചുള്ള ചില സംഭവങ്ങൾ പങ്കുവെക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. സംഗീത സംഗമം എന്ന പരിപാടി എറണാകുളത്ത് മാക്ടയുടെ നേതൃത്വത്തിൽ നടത്തിയത് ചരിത്ര സംഭവമായി. വലിയ വിജയമായിരുന്നു സംഗീത സംഗമം. അമേരിക്കയിൽ നിന്നും ഈ സംഗീത സംഗമത്തിൽ പാടാൻ വരാനാകില്ല എന്ന് യേശുദാസ് അറിയിച്ചു. അയാൾ ഒരു സിനിമയിലും പാടേണ്ട എന്ന് ഈ അടുത്ത കാലത്ത് മരിച്ച് പോയ ആന്റണി ഈസ്റ്റ്മാൻ ഉച്ചത്തിൽ സംസാരിച്ചു.
അയാളില്ലെങ്കിലും സംഗീത സംഗമം നടക്കുന്നു, പക്ഷെ മാക്ട അംഗങ്ങളെടുക്കുന്ന ഒറ്റ സിനിമയിൽ ഇയാളെക്കൊണ്ട് പാടിക്കില്ല എന്ന് പറഞ്ഞ് ഭയങ്കര ബഹളം ഉണ്ടാക്കി. ആരും മറുപടി പറഞ്ഞില്ല. അത് വലിയൊരു വാർത്തയായി. ഒരു അക്ഷരം പറയാതെ യേശുദാസ് അമേരിക്കയിൽ നിന്ന് വന്ന് സംഗീത സംഗമത്തിൽ പാടി. മാക്ടയ്ക്ക് എത്ര ശക്തിയുണ്ടായിരുന്നെന്ന് ഇതിലൂടെ മനസിലാക്കാം.
യേശുദാസിനെക്കുറിച്ച് മറ്റൊരു സംഭവവും ശാന്തിവിള ദിനേശ് പങ്കുവെച്ചു. യേശുദാസെന്ന ഗായകനെ ശ്രദ്ധേയനാക്കിയ സാക്ഷാൽ ദേവരാജൻ മാഷ് സംഗീത രംഗത്ത് ദുരിതം അനുഭവിക്കുന്ന കലാകാരൻമാർക്ക് സാമ്പത്തിക സഹായം നൽകാൻ നടത്തിയ അഞ്ച് ദിവസത്തെ പ്രോഗ്രാം പോലും യേശുദാസ് ചളകുളമാക്കി. ആദ്യം ഡേറ്റ് മാറ്റി. ഈ ഡേറ്റിൽ വരാൻ പറ്റില്ലെന്ന് പറഞ്ഞപ്പോൾ മൊത്തം കുളമാക്കി. ദേവരാജൻ മാഷ് പക്ഷാഘാതം വന്ന് ആശുപത്രിയിലായി. ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങി രണ്ടാമതൊരു ഡേറ്റ് ഉണ്ടാക്കി.
പ്രോഗ്രാം തുടങ്ങാൻ അൽപ ദിവസം ബാക്കി നിൽക്കെ കാസറ്റ് റൈറ്റ് തരംഗിണിക്ക് തന്നില്ലെങ്കിൽ പാടാൻ പറ്റില്ലെന്ന് പറഞ്ഞു.. അങ്ങനെ തരംണിക്ക് കൊടുത്തു. ജോണി സാഗരിയ 25 ലക്ഷമോ മറ്റോ റൈറ്റ്സിന് പറഞ്ഞിരുന്ന പ്രോഗ്രാമാണ്. പക്ഷെ 15 ലക്ഷമേ തരാൻ പറ്റൂയെന്ന് യേശുദാസ് പറഞ്ഞപ്പോൾ ദേവരാജൻ മാഷ് അതും നിഷേധിച്ചില്ല.
പിന്നീട് ദേവരാജൻ മാഷെ പോയി കണ്ട്, എനിക്ക് പ്രോഗ്രാം മുതലായില്ലെന്ന് പറഞ്ഞ് ചെറിയ തുക യേശുദാസ് കൊടുത്തു. പോകാൻ നേരത്ത്, ദാസപ്പാ നിനക്ക് നഷ്ടം വന്നല്ലോ, ഇതും കൂടെയെടുത്തോ എന്ന് പറഞ്ഞ് ദേവരാജൻ മാഷ് പണം തിരിച്ച് കൊടുത്തു. ഒരു മടിയും ഇല്ലാതെ യേശുദാസ് ആ പണം വാങ്ങി. ദേവരാജൻ മാഷിനോട് വാശി പിടിച്ച യേശുദാസ് മാക്ടയുടെ ശക്തി എത്രയുണ്ടെന്ന് മനസിലാക്കി
കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…
ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…
തിരുവല്ല : ബാർ പരിസരത്ത് തമ്മിൽത്തല്ല് . ബാറിനുള്ളിൽ ഉണ്ടായ തർക്കമാണ് പുറത്ത് തമ്മിലടിയിൽ കലാശിച്ചത്. തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ…
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ബര്‍ത്ത് പൊട്ടി വീണ് യുവാവ് മരിച്ച വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി റെയിൽവേ. ബര്‍ത്ത് പൊട്ടി വീണല്ല…
കോഴിക്കോട് : ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…
ലോക്സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ് കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…