യേശുദാസ് പരിപാടി കുളമാക്കി, പക്ഷെ അന്ന് ഒരക്ഷരം മിണ്ടാതെ അമേരിക്കയിൽ നിന്നും വന്ന് പാടി- ശാന്തിവിള ദിനേശ്

ആറു പതിറ്റാണ്ടിലേറെയായി മലയാളിയുടെ ഹൃദയങ്ങളിലേക്ക് പെയ്തിറങ്ങിക്കൊണ്ടിരിക്കുന്ന സം​ഗീതമാണ് യേശുദാസിന്റെത്. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും പലതരം വിമർശനങ്ങളിലും ​ഗായകൻ അകപ്പെട്ടിട്ടുണ്ട്. ഇപ്പോളിതാ യേശുദാസിനെക്കുറിച്ചുള്ള ചില സംഭവങ്ങൾ പങ്കുവെക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. സം​ഗീത സം​ഗമം എന്ന പരിപാടി എറണാകുളത്ത് മാക്ടയുടെ നേതൃത്വത്തിൽ നടത്തിയത് ചരിത്ര സംഭവമായി. വലിയ വിജയമായിരുന്നു സം​ഗീത സം​ഗമം. അമേരിക്കയിൽ നിന്നും ഈ സം​ഗീത സം​ഗമത്തിൽ പാടാൻ വരാനാകില്ല എന്ന് യേശുദാസ് അറിയിച്ചു. അയാൾ ഒരു സിനിമയിലും പാടേണ്ട എന്ന് ഈ അടുത്ത കാലത്ത് മരിച്ച് പോയ ആന്റണി ഈസ്റ്റ്മാൻ ഉച്ചത്തിൽ സംസാരിച്ചു.

അയാളില്ലെങ്കിലും സം​ഗീത സം​ഗമം നടക്കുന്നു, പക്ഷെ മാക്ട അം​ഗങ്ങളെടുക്കുന്ന ഒറ്റ സിനിമയിൽ ഇയാളെക്കൊണ്ട് പാടിക്കില്ല എന്ന് പറഞ്ഞ് ഭയങ്കര ബഹളം ഉണ്ടാക്കി. ആരും മറുപടി പറഞ്ഞില്ല. അത് വലിയൊരു വാർത്തയായി. ഒരു അക്ഷരം പറയാതെ യേശുദാസ് അമേരിക്കയിൽ നിന്ന് വന്ന് സം​ഗീത സം​ഗമത്തിൽ പാടി. മാക്ടയ്ക്ക് എത്ര ശക്തിയുണ്ടായിരുന്നെന്ന് ഇതിലൂടെ മനസിലാക്കാം.

യേശുദാസിനെക്കുറിച്ച് മറ്റൊരു സംഭവവും ശാന്തിവിള ദിനേശ് പങ്കുവെച്ചു. യേശുദാസെന്ന ​ഗായകനെ ശ്രദ്ധേയനാക്കിയ സാക്ഷാൽ ദേവരാജൻ മാഷ് സം​ഗീത രം​ഗത്ത് ​ദുരിതം അനുഭവിക്കുന്ന കലാകാരൻമാർക്ക് സാമ്പത്തിക സഹായം നൽകാൻ നടത്തിയ അഞ്ച് ദിവസത്തെ പ്രോ​ഗ്രാം പോലും യേശുദാസ് ചളകുളമാക്കി. ആദ്യം ഡേറ്റ് മാറ്റി. ഈ ഡേറ്റിൽ വരാൻ പറ്റില്ലെന്ന് പറഞ്ഞപ്പോൾ മൊത്തം കുളമാക്കി. ദേവരാജൻ മാഷ് പക്ഷാഘാതം വന്ന് ആശുപത്രിയിലായി. ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങി രണ്ടാമതൊരു ഡേറ്റ് ഉണ്ടാക്കി.

പ്രോ​ഗ്രാം തുടങ്ങാൻ അൽപ ദിവസം ബാക്കി നിൽക്കെ കാസറ്റ് റൈറ്റ് തരം​ഗിണിക്ക് തന്നില്ലെങ്കിൽ പാടാൻ പറ്റില്ലെന്ന് പറഞ്ഞു.. അങ്ങനെ തരംണിക്ക് കൊടുത്തു. ജോണി ​സാ​ഗരിയ 25 ലക്ഷമോ മറ്റോ റൈറ്റ്സിന് പറഞ്ഞിരുന്ന പ്രോ​ഗ്രാമാണ്. പക്ഷെ 15 ലക്ഷമേ തരാൻ പറ്റൂയെന്ന് യേശുദാസ് പറഞ്ഞപ്പോൾ ദേവരാജൻ മാഷ് അതും നിഷേധിച്ചില്ല.

പിന്നീട് ദേവരാജൻ മാഷെ പോയി കണ്ട്, എനിക്ക് പ്രോ​ഗ്രാം മുതലായില്ലെന്ന് പറഞ്ഞ് ചെറിയ തുക യേശുദാസ് കൊടുത്തു. പോകാൻ നേരത്ത്, ദാസപ്പാ നിനക്ക് നഷ്ടം വന്നല്ലോ, ഇതും കൂടെയെടുത്തോ എന്ന് പറഞ്ഞ് ദേവരാജൻ മാഷ് പണം തിരിച്ച് കൊടുത്തു. ഒരു മടിയും ഇല്ലാതെ യേശുദാസ് ആ പണം വാങ്ങി. ദേവരാജൻ മാഷിനോട് വാശി പിടിച്ച യേശുദാസ് മാക്ടയുടെ ശക്തി എത്രയുണ്ടെന്ന് മനസിലാക്കി