entertainment

പൗഡര്‍ ഇടാന്‍ പോലും സമ്മതിക്കാത്ത ഭര്‍ത്താക്കന്‍മാര്‍ ഉണ്ട്, അങ്ങനെയൊന്നും ജീവിക്കേണ്ടവര്‍ അല്ല സ്ത്രീകള്‍- ഷീലു എബ്രഹാം

മലയാളികള്‍ക്ക് സുപരിചിതയാണ് നടി ഷീലു എബ്രഹാം. മംഗ്ലീഷ്, ഷീ ടാക്‌സി,പുതിയ നിയമം,ആടുപുലിയാട്ടം,പട്ടാഭിരാമന്‍,ശുഭരാത്രി തുടങ്ങി നിരവധി ചിത്രങ്ങളില കഥാപാത്രങ്ങളിലൂടെ ഷീലു ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവയാണ് താരം. വീട്ടിലെ കൃഷിപണിയും പാചകവും മേക്കപ്പ് ടിപ്സുമൊക്കെ പരിചയപ്പെടുത്തുന്നതിനായി യൂട്യൂബ് ചാനലും ഷീലു ആരംഭിച്ചിരുന്നു. നഴ്സായിരുന്നു ഷീലു. നഴ്‌സിങ് ജോലി വിട്ടിട്ട് ഇപ്പോള്‍ 16 വര്‍ഷത്തോളമായി. പഠനത്തിന് ശേഷം ശീലു ഹൈദരാബാദ്, കുവൈറ്റ്, മുംബൈ എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. വിവാഹത്തോടെയാണ് നഴ്‌സിങ് ജോലി വിട്ടത്. വ്യവസായിയും നിര്‍മാതാവുമായ അബ്രഹാം മാത്യുവാണ് ഷീലുവിന്റെ ഭര്‍ത്താവ്.

ഒരു ഭാര്യ സുന്ദരി ആയും ഹാപ്പി ആയും പ്രായം പിന്നോട്ട് പോവുന്നുമുണ്ടെങ്കില്‍ അതിന് പിന്നില്‍ നമുക്ക് സന്തോഷം തരുന്ന ഭര്‍ത്താവ് ഉണ്ടായിരിക്കുമെന്നാണ് ഷീലു ഇപ്പോള്‍ പറയുന്നത്. പൗഡര്‍ ഇടാന്‍ പോലും സമ്മതിക്കാത്ത ഭര്‍ത്താക്കന്‍മാര്‍ ഉണ്ടെന്ന് എന്റെ സുഹൃത്തുക്കള്‍ വരെ പറഞ്ഞ് കേട്ടിട്ടുണ്ട്. അങ്ങനെയൊന്നും ജീവിക്കേണ്ടവര്‍ അല്ല സ്ത്രീകള്‍’

അതല്ലെങ്കില്‍ എനിക്കും സാധാരണ സ്ത്രീകളെ പോലെ വീട്ടിലൊതുങ്ങി പോവേണ്ടി വന്നേനെ. ഞാനൊരു നഴ്സ് ആയിരുന്നു അതൊക്കെ വിട്ടിട്ടാണ് കല്യാണം കഴിച്ച് വീട്ടില്‍ ഇരിക്കുന്നത്. സപ്പോര്‍ട്ട് ചെയ്യുന്ന ആളാണ് എന്റെ ഭര്‍ത്താവ്. അതില്‍ ഞാന്‍ ഭാഗ്യവതിയാണ്,’ ഷീലു പറയുന്നു. ചില വിമര്‍ശനങ്ങള്‍ കാരണമാണ് താന്‍ തന്നെ പുതിയ ചിത്രം വീക നിര്‍മ്മിക്കാന്‍ തീരുമാനിച്ചതെന്ന് ഷീലു പറയുന്നു.’മുമ്പ് 11 സിനിമ ചെയ്തപ്പോഴും എന്റെ തന്നെ സിനിമയായാണ് എനിക്ക് ഫീല്‍ ചെയ്തത്. പക്ഷെ ആള്‍ക്കാര്‍ സംസാരിക്കുമ്പോള്‍ ഭര്‍ത്താവിന്റെ സിനിമയില്‍ അഭിനയിക്കുന്നു എന്ന കമന്റുകളാണ്.

വെറുതെ ഇങ്ങനെ കമന്റുകള്‍ പറഞ്ഞപ്പോള്‍ എനിക്ക് തന്നെ തോന്നി ഞാന്‍ തന്നെ പ്രൊഡ്യൂസ് ചെയ്ത് ഞാന്‍ തന്നെ അഭിനയിച്ചേക്കാം എന്ന്. അപ്പോള്‍ പ്രശ്‌നമില്ലല്ലോ. കാരണം പുള്ളിക്കതിന് സമയം ഇല്ല. എന്റെ താല്‍പര്യത്തിലാണ് ഈ 11 സിനിമയും ചെയ്തത്. അവര്‍ കൂട്ടിച്ചേര്‍ത്തു.

Karma News Network

Recent Posts

മണല്‍ മാഫിയ പോലീസുകാരനെ ട്രാക്ടര്‍ കയറ്റിക്കൊന്നു, സംഭവം ഇങ്ങനെ

ഭോപ്പാല്‍ : മണല്‍ മാഫിയ പോലീസുകാരനെ ട്രാക്ടര്‍ കയറ്റിക്കൊന്നു. മധ്യപ്രദേശില്‍ ആണ് സംഭവം. ശാഹ്‌ഡോലിലെ എ.എസ്.ഐ. മഹേന്ദ്ര ബാഗ്രിയാണ് കൊല്ലപ്പെട്ടത്.…

41 seconds ago

മേള ആചാര്യന്‍ കേളത്ത് അരവിന്ദാക്ഷമാരാർ അന്തരിച്ചു

തൃശൂർ : ഇലഞ്ഞിത്തറ മേളത്തിലെ അതികായൻ കേളത്ത് അരവിന്ദാക്ഷൻ മാരാർ അന്തരിച്ചു. 84 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന്…

16 mins ago

ഹോസ്റ്റലിലെ ശൗചാലയത്തില്‍ യുവതി പ്രസവിച്ചു, സംഭവം എറണാകുളത്ത്

കൊച്ചി : ഹോസ്റ്റലിലെ ശൗചാലയത്തില്‍ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. യുവതിയുടെ കൂട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ നോര്‍ത്ത് പോലീസ്…

47 mins ago

മുന്നറിയിപ്പില്ലാതെ രാത്രിയിൽ പവർകെട്ട്, കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് മത്സ്യത്തൊഴിലാളികൾ

ആലപ്പുഴ : വൈദ്യുത മുടക്കത്തിൽ പ്രതിഷേധിച്ച് അർദ്ധരാത്രിയിൽ നാട്ടുകാരുടെ പ്രതിഷേധം. പുന്നപ്രയിൽ തീരദേശത്ത് രാത്രിയിൽ മുന്നറിയിപ്പില്ലാതെ വൈധ്യുതി കട്ടായതോടെയാണ് മത്സ്യത്തൊഴിലാളികൾ…

1 hour ago

കാറിൽ സാഹസിക യാത്ര, യുവാക്കള്‍ക്ക് മെഡിക്കല്‍ കോളേജ് അസ്ഥിരോഗ വിഭാഗത്തില്‍ നിർബന്ധിത സാമൂഹിക സേവനം

അപകടകരമാം വിധം കാറിൽ യാത്ര നടത്തിയ യുവാക്കൾക്ക് നിർബന്ധിത സാമൂഹിക സേവനം ശിക്ഷയായി നൽകി ഗതാഗത വകുപ്പ്. മാവേലിക്കര ജോയിന്റ്…

2 hours ago

ഡ്രൈവിങ്ങിനിടെ യദു ഒരു മണിക്കൂര്‍ ഫോണിൽ സംസാരിച്ചു, നടപടിയുമായി പോലീസ്, ഓർമയില്ലെന്ന് ഡ്രൈവറുടെ പ്രതികരണം

തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മേയര്‍ തർക്കത്തിൽ യദുവിനെതിരേ നടപടിക്കൊരുങ്ങി പോലീസ്. സംഭവ ദിവസം തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ ഡ്രൈവിങ്ങിനിടെ യദു…

2 hours ago