trending

കുഞ്ഞ് കരയുമ്പോൾ ശരിക്കൊന്ന് മുലയൂട്ടാൻ സാധിക്കാത്തത്രയും നിസ്സഹായത ഞാനതു വരെ അനുഭവിച്ചിരുന്നില്ല, കുറിപ്പ്

അമ്മയാകുന്നതിനു മുമ്പ് നേരിടേണ്ടി വന്ന വേദ​നകളെക്കുറിച്ചും കഷ്ടപ്പാടുകളെക്കുറിച്ചും സോഷ്യൽ മീഡിയയിലൂടെ തുറന്നെഴുതുകയാണ് ഷിഫാന സലിം എന്ന യുവതി.. സ്വന്തം കുഞ്ഞ് കരയുമ്പോൾ ശരിക്കൊന്ന് മുലയൂട്ടാൻ സാധിക്കാത്തത്രയും നിസ്സഹായത ഞാനതു വരെ അനുഭവിച്ചിരുന്നില്ലെന്നും ഷിഫാനസോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിൽ പറയുന്നു

കുറിപ്പിങ്ങനെ

ഏതൊരു സ്ത്രീയും ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന നിമിഷം താനൊരു അമ്മയാകുമ്പോഴാണ്..അനസ്തേഷ്യയുടെ മയക്കം വിട്ടു മാറിയപ്പോൾ ശരീരം രണ്ടായി പിളരുന്ന വേദനയായിരുന്നു.അത് വരെ കാര്യമായി വീണൊന്നു മുറിവ് പോലും പറ്റാത്തവളാണ്.ശരീരമനക്കാൻ പോലും പറ്റാതെ കിടക്കുന്നത്. മാസങ്ങളോളം വീർത്ത വയറിൽ തലോടി തലോടി കാറ്റൊഴിഞ്ഞ ബലൂണ് പോലെ അടി വയറ്റിൽ തുന്നുമായി കിടക്കുന്ന എന്റെ പ്രിയപ്പെട്ട മകനെ ചുമന്ന വയറിനോട്,എന്റെ ഗർഭ പാത്രത്തോട്, എനിക്കപ്പോൾ ബഹുമാനം തോന്നി.സ്ത്രീ ശരീരത്തിൽ ഏറ്റവും കൂടുതൽ ബഹുമാനിക്കപ്പെടേണ്ടതും നമ്മളൊക്കെ കൊറെ കാലം കിടന്നിറങ്ങി പോന്ന ആ അവയവത്തെയാണ്.

പ്രസവിച്ചാൽ മതിയെന്നും പറഞ്ഞു മൂന്നു ദിവസത്തെ കാത്തിരിപ്പായിരുന്നു. പക്ഷെ.. വെള്ളക്കുറവും( amniotic fluid)കുഞ്ഞിന്റെ ഭാരക്കൂടുതലും ആ ആഗ്രഹത്തെ വെറും മോഹമാക്കി മാറ്റി. വേദനയില്ലാത്ത ഒരു സംഭവാണ് സിസേറിയൻ എന്ന് മാത്രേ അറിവുണ്ടായിരുന്നൊള്ളു. അറിയാൻ ശ്രമിച്ചില്ല എന്നതാണ് സത്യം.. ഒരുപാട് പെറ്റു കൂട്ടിയ പെണ്ണുങ്ങൾ വയറിൽ കത്തി വെക്കുന്നതെന്തോ പാപമായിട്ടാണ് പറഞ്ഞു തന്നിരുന്നത്.ആരുമല്ലാതിരുന്നിട്ടും കൂടെയുള്ളവരൊക്കെ അങ്ങേയറ്റം വേദന സഹിച്ചു പുളയുന്നത് കണ്ടപ്പോൾ എന്റെ കണ്ണുകളായിരുന്നു നിയന്ത്രണം വിട്ടൊഴുകിയിരുന്നത്. മൂന്ന് ദിവസം കാത്തിരുന്നിട്ടും പുറത്തേക്കു വരാനൊട്ടും താല്പര്യമില്ലാതെ അവനവിടെ തന്നെ കിടന്നപ്പോഴാണ് ഡോക്ടർ സി സെക്ഷൻ പറഞ്ഞത്. അപ്പോഴേക്കും എങ്ങനെയെങ്കിലും കുഞ്ഞിനെ കണ്ടാൽ മതിയെന്നായിരുന്നു.

മയക്കത്തിലും അവന്റെ കരച്ചിലും മുഖവും മാത്രം ഇപ്പോഴും ഓർമയിലുണ്ട്. പിന്നീട് കുറച്ചു മണിക്കൂറുകൾക്ക് ദിവസങ്ങളുടെ ദൈർഘ്യമായിരുന്നു.. സ്വന്തം കുഞ്ഞ് കരയുമ്പോൾ ശരിക്കൊന്ന് മുലയൂട്ടാൻ സാധിക്കാത്തത്രയും നിസ്സഹായത ഞാനതു വരെ അനുഭവിച്ചിരുന്നില്ല സ്വന്തം അമ്മയെ തിരിച്ചറിഞ്ഞ് തന്റെ കുഞ്ഞ് കരച്ചിലടക്കി കുഞ്ഞിക്കണ്ണുകൾ കൊണ്ട് നമ്മെ നോക്കുന്ന ആ സന്ദർഭമുണ്ടല്ലോ.. പെണ്ണായതിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചിരിക്കുക ചിലപ്പോഴപ്പൊഴായിരിക്കും. മാതൃത്വം സത്യം പറഞ്ഞാൽ വല്ലാത്തൊരനുഭൂതിയാണ്.. നിർവചിക്കാനാവാത്ത വികാരമാണ്.. ഒരു ജീവനിൽ നിന്ന് മറ്റൊരു ജീവൻ ഉയിർ കൊള്ളുന്നത് പോലെയുള്ളത്ര മറ്റെന്തത്ഭുതമാണ് ഈ ലോകത്തുള്ളത്..

Karma News Network

Recent Posts

ജമ്മു കശ്മീരിലെ പൂഞ്ചിൽ വ്യോമസേനാ വാഹനങ്ങള്‍ക്കു നേരെ ഭീകരാക്രമണം, 5 സൈനികർക്ക് പരിക്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ വ്യോമസേനാ വാഹനങ്ങള്‍ക്കു നേരെ ഭീകരാക്രമണം. സുരാന്‍കോട്ടെ മേഖലയിലെ സനായി ഗ്രാമത്തില്‍വെച്ച് വ്യോമസേനയുടെ വാഹനവ്യൂഹത്തിലെ രണ്ട്…

3 hours ago

ടി.പി വധത്തിനു 12വയസ്സ്, 51കാരൻ ടി.പിയെ വെട്ടിയത് 51തവണ, പിന്നിലെ സൂത്രധാരന്മാർ

ടി.പി യെ 51 വെട്ട് വെട്ടി 51മത് വയസിൽ കൊല്ലപ്പെടുത്തിയിട്ട് ഇന്ന് 12 വർഷം. കൈകൾ മാത്രമാണ്‌ ജയിലിൽ കിടക്കുന്നത്,…

3 hours ago

യുവാക്കളെ കള്ളക്കേസിൽ കുടുക്കി, എസ്ഐക്കും സിപിഒയ്ക്കും സ്ഥലം മാറ്റം

ഇടുക്കി : വാഹന പരിശോധനയ്ക്കിടെ ബൈക്ക് ഇടിപ്പിച്ചു അപായപ്പെടുത്തുവാൻ ശ്രമിച്ചെന്നു പറഞ്ഞ് യുവാക്കൾക്കെതിരെ കള്ളക്കേസെടുത്ത പൊലീസ് ഉദ്യോ​ഗസ്ഥർക്ക് സ്ഥലമാറ്റം. കട്ടപ്പന…

4 hours ago

ബാംഗ്ലൂർ പഠനത്തിലെ ഗർഭം, ഇൻസ്റ്റാഗ്രാം കാമുകൻ അന്നേ മുങ്ങി

കൊച്ചി പനമ്പള്ളി നഗറിൽ നവജാത ശിശുവിനെ നിഷ്കരുണം വകവരുത്തി ആമസോൺ കൊറിയർ കവറിൽ കെട്ടി നടുറോഡിൽ വലിച്ചെറിഞ്ഞ സംഭവത്തിൽ യുവതിയെ…

4 hours ago

പരിവാഹന്‍ അയച്ച ലിങ്കിൽ തൊട്ടു, ഒറ്റപ്പാലം സ്വദേശിക്ക് നഷ്ടമായത് 2.13 ലക്ഷം

ഒറ്റപ്പാലം: മോട്ടോര്‍ വാഹനവകുപ്പിന്റെ 'പരിവാഹന്‍' സംവിധാനത്തിന്റെ പേരില്‍ വ്യാജ സന്ദേശം. ഒറ്റപ്പാലം സ്വദേശിക്ക് 2.13 ലക്ഷം രൂപ നഷ്ടമായി. ഒറ്റപ്പാലം…

5 hours ago

കാണാതായ കോൺഗ്രസ് നേതാവ് മരിച്ച നിലയിൽ, മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

ചെന്നൈ: തമിഴ്നാട്ടിൽ കാണാതായ കോൺഗ്രസ് നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുനെൽവേലി സൗത്ത് ജില്ലാ അധ്യക്ഷൻ കെപികെ ജയകുമാറാണ് മരിച്ചത്.…

5 hours ago