തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്ത്. ദേശീയ പണിമുടക്കിലെ അക്രമം ബന്ദിനും ഹർത്താലിനും സമാനമായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ജനങ്ങളുടെ കരണത്തടിക്കാനും തുപ്പാനും ഒരു സമരക്കാർക്കും സ്വാതന്ത്ര്യമില്ല. ഇതാണോ നവകേരളമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
ഐഎൻടിയുസി കോൺഗ്രസിന്റെ പോഷകസംഘടനയല്ല. എന്നിരുന്നാലും പണിമുടക്ക് അക്രമത്തിലേക്ക് മാറിയതിൽ ഐഎൻടിയുസിയെ നിലപാട് അറിയിക്കുമെന്നും സതീശൻ പറഞ്ഞു. അക്രമ സംഭവങ്ങളിൽ കോൺഗ്രസുകാർ പങ്കെടുത്തിട്ടുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും സതീശൻ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസിലേക്കുള്ള ട്രേഡ് യൂണിയൻ മാർച്ച് ചിലരുടെ അസഹിഷ്ണുതയാണെന്നും സതീശൻ കുറ്റപ്പെടുത്തി. മാധ്യമ സ്ഥാപനത്തിന് മുന്നിലെ സമരത്തോട് ഒരിക്കലും യോജിക്കാനാകില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു. സിപിഎം രാജ്യസഭാകക്ഷി നേതാവ് എളമരം കരീമിനെ ഏഷ്യാനെറ്റ് ന്യൂസ് അവതാരകന് വിനു വി. ജോണ്‍ ആക്ഷേപിച്ചതിൽ പ്രതിഷേധിച്ചാണ് ട്രേഡ് യൂണിയനുകൾ ചാനൽ ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയത്.
എളമരം കരീം പോയ വണ്ടി ഒന്ന് അടിച്ച് പൊട്ടിക്കണമായിരുന്നു. എന്നിട്ട് എളമരം കരീം കുടുംബ സമേദമായിരുന്നെങ്കില്‍ അദ്ദേഹത്തെയും കുടുംബത്തേയും ഇറക്കിവിടണമായിരുന്നുവെന്നാണ് വിനു ചാനൽ ചർച്ചയിൽ പറഞ്ഞത്.
മാവേലിക്കര: യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. താമരക്കുളം പച്ചക്കാട് രശ്മി നിവാസില്‍ രാമചന്ദ്രന്റെയും സുലഭയുടെയും മകള്‍ രശ്മി…
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ അപകടമരണം അറേബ്യൻ രാജ്യങ്ങളിൽ ഉണ്ടാക്കിയ നടുക്കം ചെറുതല്ല. പ്രത്യേകിച്ച് ഇസ്ലാമിക രാജ്യങ്ങളുടെ ഒരു നെടും…
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. രാഹുൽ നടത്തിയത് വിവാഹത്തട്ടിപ്പാണെന്നും ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും യുവതിയുടെ കുടുംബം…
ഹിന്ദുക്കൾ ഒന്നിച്ചു നില്‍ക്കണം, അല്ലാത്തപക്ഷം പാർശ്വവത്ക്കരിക്കപ്പെടും വിജി തമ്പി. ഹിന്ദുക്കളെ ഒന്നിച്ചു നിർത്തുക എന്നതാണ് വിഎച്ച്പിയുടെ ലക്ഷ്യം. അതിന്റെ ആവശ്യകത…
തിരുവനന്തപുരം: കേരളത്തിൽ അതി തീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നു പ്രവചിച്ച സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കുറഞ്ഞ…
ന്യൂഡൽഹി: ബൈഭവ് കുമാർ തന്നെ ആക്രമിക്കുമ്പോൾ അരവിന്ദ് കെജ്രിവാൾ വീട്ടിലുണ്ടായിരുന്നുവെന്ന് ആംആദ്മി പാർട്ടി രാജ്യസഭാംഗം സ്വാതി മലിവാൾ. വിഷയത്തിൽ കൃത്യമായ…