വിവാദ പരാമര്‍ശത്തിന് പിന്നാലെ പിസി ജോര്്ജ്ജിനെതിരെ നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇപ്പോള്‍ പിസിക്ക് എതിരെ വിമര്‍ശനം ഉന്നയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. ഷിംന അസീസ്. പിസി ജോര്‍ജ്ജിനെപ്പോലെ പാഷാണത്തില്‍ കൃമികളെയൊക്കെ സമയം കളയാതെ പിടിച്ച് കെട്ടിയിട്ടില്ലയെങ്കില്‍ സമൂഹത്തില്‍ വെറുപ്പും വിദ്വേഷവും കൂടിക്കൂടി മനുഷ്യര്‍ തമ്മില്‍ത്തല്ലി ചാവുന്നത് കാണാന്‍ അധികകാലമൊന്നും വേണ്ടി വരില്ലെന്ന് ഷിംന അസീസ് ഫേസ്ബുക്കില്‍ കുറിച്ചു. മുസ്ലിങ്ങളുടെ ഹോട്ടലില്‍ ഒരു ഫില്ലര്‍ വെച്ചിട്ടുണ്ടെന്നും അതിലൊരു തുള്ളി അവര്‍ ചായയില്‍ ഒഴിച്ചാല്‍ സ്ത്രീകളും പുരുഷന്മാരും വന്ധ്യംകരിക്കപ്പെടുമെന്നും പിസി ജോര്‍ജ് പറഞ്ഞിരുന്നു. ഇതിനൊക്കെ എതിരെയാണ് ഷിംന അസീസ് രംഗത്തെത്തിയത്.
ഷിംന അസീസിന്റെ കുറിപ്പ്, മുസ്ലിങ്ങളുടെ ഹോട്ടലില്‍ ഒരു ഫില്ലര്‍ വെച്ചിട്ടുണ്ടെന്നും അതിലൊരു തുള്ളി അവര്‍ ചായയില്‍ ഒഴിച്ചാല്‍ സ്ത്രീകളും പുരുഷന്മാരും വന്ധ്യംകരിക്കപ്പെടുമെന്നും പിസി ജോര്‍ജ്. എന്ത് മാത്രം വര്‍ഗീയവിഷമാണിയാള്‍ വമിച്ച് കൊണ്ടിരിക്കുന്നത്!
പോരാത്തതിന് ലുലുമാള്‍ മലപ്പുറത്ത് വരാത്തത് യൂസഫലിക്ക് ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും മാത്രം കാശ് പിടുങ്ങാനാണത്രേ. ഗള്‍ഫിലൊക്കെ മുക്കിന് മുക്കിന് ലുലു ഉള്ളതൊക്കെ ഏത് വകുപ്പിലാണാവോ…
സദസ്സ് ഇതൊക്കെ കേള്‍ക്കുകയും കൈയ്യടിക്കുകയും ചെയ്യുന്നുണ്ട്. ഇമ്മാതിരി പാഷാണത്തില്‍ കൃമികളെയൊക്കെ സമയം കളയാതെ പിടിച്ച് കെട്ടിയിട്ടില്ലയെങ്കില്‍ സമൂഹത്തില്‍ വെറുപ്പും വിദ്വേഷവും കൂടിക്കൂടി മനുഷ്യര്‍ തമ്മില്‍ത്തല്ലി ചാവുന്നത് കാണാന്‍ അധികകാലമൊന്നും വേണ്ടി വരില്ല…!
ശക്തമായ മഴ കണക്കിലെടുത്ത് പത്തനംതിട്ടയിലേയും,വയനാട്ടിലേയും, ആലപ്പുഴയിലേയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. പത്തനംതിട്ട, വയനാട് ജില്ലകളിലെ പ്രഫഷണല്‍ കോളേജുകള്‍…
വെള്ളം ചേർത്ത ഡീസൽ കാറിൽ അടിച്ച പെട്രോൾ പമ്പ് പൂട്ടിച്ചത് കർമ്മ ന്യൂസ് റിപോർട്ട് ചെയ്തിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ…
പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച എം.പി. അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി…
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല്‍ നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ…