kerala

അറിയാത്ത പണി എടുക്കരുത്. ഒരു ഇത്തിരിക്കുഞ്ഞിന്റെ ജീവനാണ് നിങ്ങള്‍ നാലു മണി കുരുമുളകില്‍ ഒതുക്കിയത്

അടച്ചുറപ്പില്ലാത്ത വീട്ടില്‍ മാതാപിതാക്കളോടൊപ്പം കിടന്നുറങ്ങിയ ശിവജിത്ത് കഴിഞ്ഞ ദിവസമാണ് മരിച്ചത്. വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡോ,ഷിംന അസീസ്. കുട്ടിക്ക് വിഷഹാരിയായ സ്ത്രീ കരുമുളക് ചവയ്ക്കാന്‍ കൊടുക്കയും കുഴപ്പമില്ലെന്ന് പറയുകയുമാണ് ചെയ്തത്. എന്നാല്‍ കുട്ടി പിന്നീട് ചര്‍ദിക്കുകയും കുഴഞ്ഞുവീഴുകയും ചെയ്തതോടെയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നത്. അ്‌പ്പോഴേക്കും വിഷയം പടര്‍ന്ന് കുട്ടിയെ രക്ഷിക്കാന്‍ പറ്റാത്ത അവസ്ഥയിലാവുകയായിരുന്നു. അടച്ചുറപ്പില്ലാത്ത വീടും ചികില്‍സ വൈകിയതുമാണ കൊല്ലം മാവടി മണിമന്ദിരത്തില്‍ ശിവജിത്തി (പൊന്നു-5) ന്റെ മരണത്തിന് ഇടയാക്കിയത്. സാമൂഹിക സുരക്ഷയെക്കുറിച്ചും വിദ്യാഭ്യാസ- ആരോഗ്യമേഖലയിലെ പുരോഗതിയിലും കേമത്തം നടിക്കുന്ന കേരളത്തിന്റെ നമ്പര്‍ 1 ബ്രാന്‍ഡ് എന്ന പ്രചാരണത്തിന്റെ മറുവശം കൂടിയാണിത്.

കുറിപ്പ്‌, ഒരു കുഞ്ഞുപൈതൽ കൂടി പാമ്പുകടിക്ക്‌ കീഴടങ്ങിയിരിക്കുന്നു. ആവർത്തിച്ചു പറഞ്ഞിട്ടുള്ളത്‌ തന്നെ ഇനിയും പറയട്ടെ, കേരളത്തിൽ ആകെയുള്ള നൂറ്റിപ്പത്തോളം ഇനം പാമ്പുകളിൽ അഞ്ചെണ്ണത്തിനാണ്‌ മനുഷ്യനെ കൊല്ലാൻ പാകത്തിൽ വിഷമുള്ളത്‌. മൂർഖൻ, രാജവെമ്പാല, അണലി, ചുരുട്ടമണ്ഡലി, വെള്ളിക്കെട്ടൻ എന്നീ കരയിലെ പാമ്പുകൾക്കും കൂടാതെ കടൽപ്പാമ്പുകൾക്കും വിഷമുണ്ട്‌. നിലവിൽ രാജവെമ്പാലയുടെയും കടൽപ്പാമ്പുകളുടെയും വിഷത്തെ നിർജീവമാക്കാനുള്ള ആന്റിവെനം നമുക്ക്‌ ലഭ്യമല്ല. രാജവെമ്പാല കടിച്ച്‌ ഇന്ന്‌ വരെ കേരളത്തിൽ ആരും മരിച്ചതായി രേഖകളുമില്ല.

വിഷമുള്ള പാമ്പ് കടിച്ചാൽ പോലും എല്ലായ്പ്പോഴും വിഷം ശരീരത്തിൽ കയറണമെന്നില്ല. ഭൂരിഭാഗം പാമ്പുകടിയും വിഷമില്ലാത്ത പാമ്പുകളിൽ നിന്നോ അതല്ലെങ്കിൽ വിഷമുള്ള പാമ്പുകളെ വിഷം ശരീരത്തിലെത്തിക്കാൻ കെൽപ്പില്ലാത്ത ‘ഡ്രൈ ബൈറ്റ്‌’ രീതിയിലുള്ളതോ ആകും.

കടിയേറ്റാൽ ചെയ്യേണ്ടത്‌ – Do it ‘RIGHT’ എന്നോർക്കുക. Reassure (രോഗിയെ ആശ്വസിപ്പിക്കുക, രോഗി ഭീതിയിലാകുന്നത്‌ വഴി ഹൃദയമിടിപ്പ് കൂടുകയും വിഷം ശരീരത്തിൽ വളരെ പെട്ടെന്ന് വ്യാപിക്കുകയും ചെയ്യും. Immobilise (കടിയേറ്റ ഭാഗം അനക്കാതെ ആശുപത്രിയിൽ എത്തിക്കുക.) ഇന്നലെ പാമ്പുകടിയേറ്റ കുഞ്ഞിനെ നടത്തിച്ചാണ്‌ ബസ്‌ കിട്ടുന്നിടം വരെ കൊണ്ടു പോയത്‌ എന്ന്‌ വായിച്ചു. ഒരു കാരണവശാലും കടിയേറ്റ ഭാഗം അനങ്ങാൻ പാടില്ല. വിഷം ശരീരത്തിൽ കലരുന്ന പ്രക്രിയയുടെ വേഗം കൂടാൻ ഇത്‌ കാരണമാകും. Go to Hospital (ആശുപത്രിയിലേക്ക്‌ ചെല്ലുക). Tell the symptoms (ലക്ഷണങ്ങൾ പറയുക. ഓരോ പാമ്പിൻ വിഷവും ശരീരത്തിൽ ഉണ്ടാക്കുന്ന ലക്ഷണങ്ങൾ വെവ്വേറെയാണ്‌. അത്‌ കേട്ടാൽ ഡോക്‌ടർക്ക്‌ വേണ്ട ചികിത്സകൾ തീരുമാനിക്കാൻ സാധിക്കും).

നാലിനം വിഷപാമ്പുകൾക്കും നൽകുന്ന ആന്റിവെനം ഒന്ന്‌ തന്നെയാണ്‌. അത്‌ കൊണ്ട്‌ തന്നെ പാമ്പിനെ കാണാതെ തന്നെ ചികിത്സ നിർണയിക്കാനാകും. കഴിയുമെങ്കിൽ സുരക്ഷിത ദൂരത്തു നിന്ന്‌ മൊബൈൽ ഫോണിൽ പാമ്പിന്റെ ഫോട്ടോ എടുക്കുന്നതിൽ തെറ്റില്ല. അതുപോലും നിർബന്ധമില്ല. മുറിവിന്‌ മീതെ കെട്ടുകയോ കഴിഞ്ഞ ദിവസം വാവ സുരേഷിന്‌ അണലിയുടെ കടിയേറ്റ വീഡിയോയിൽ കണ്ടത്‌ പോലെ മുറിവിലെ ചോര വായിലേക്ക്‌ വലിച്ചെടുത്ത്‌ പുറത്തേക്ക്‌ തുപ്പുകയോ വേണ്ട. വായിൽ മുറിവുകൾ ഉണ്ടെങ്കിൽ വളരെ പെട്ടെന്ന്‌ വിഷം രക്‌തത്തിൽ കലരാൻ ഈ ‘തുപ്പൽവിദ്യ’ കാരണമാകും. പാമ്പിനെ പിടിക്കാൻ നടന്നു സമയവും കളയേണ്ടതില്ല.

ശിവജിത്തിനോട്‌ കുരുമുളക്‌ ചവച്ച്‌ തുപ്പാൻ പറഞ്ഞ്‌ ‘വിഷമില്ല’ എന്നുറപ്പ്‌ നൽകിയ ‘വിഷ ചികിത്സാ വിദഗ്‌ധ’യോട്‌ ഒന്നേ പറയാനുള്ളൂ. അറിയാത്ത പണി എടുക്കരുത്‌. ഭൂമിയിൽ ജീവിക്കാൻ അവകാശമുണ്ടായിരുന്ന ഒരു ഇത്തിരിക്കുഞ്ഞിന്റെ ജീവനാണ്‌ നിങ്ങൾ നാലു മണി കുരുമുളകിൽ ഒതുക്കിയത്‌. ഇജ്ജാതി ‘നാടൻ ചികിത്സ കൊലപാതകങ്ങൾ’ നിയമപരമായി നേരിടാത്തിടത്തോളം ഇനിയും ജീവനുകൾ പൊലിയുമെന്നറിയാം. എങ്കിലും പറഞ്ഞ്‌ പോകുകയാണ്‌. ആ കുഞ്ഞിന്റെ മരണാനന്തരമെങ്കിലും അവന്റെ അമ്മക്കും അച്‌ഛനും ചേച്ചിക്കും അടച്ചുറപ്പുള്ള ഒരു കൂര ലഭിക്കുമെന്ന്‌ പ്രതീക്ഷിക്കാം. ഭൂമിയുടെ അവകാശികളിൽ അവരുടെ പേരും പതിഞ്ഞിട്ടുണ്ടാകുമല്ലോ. ശിവജിത്തിന്‌ ആദരാഞ്ജലികൾ.

 

Karma News Network

Recent Posts

20 കാരൻ അമ്മയെയും അനുജനെയും കഴുത്തറുത്ത് കൊന്നു, പിന്നിൽ പഠിക്കാത്തതിന് വഴക്കുപറഞ്ഞതിലെ വൈരാഗ്യം

ചെന്നൈ : കോളേജ് വിദ്യാർത്ഥി അമ്മയെയും ഇളയ സഹോദരനെയും കൊലപ്പെടുത്തി. ചെന്നൈ തിരുവൊട്ടിയൂരിൽ മൂന്നാം വർഷ ബിഎസ്‌സി വിദ്യാർത്ഥിയായ നിതേഷാണ്…

19 mins ago

നേര്യമംഗലത്ത് ഓടികൊണ്ടിരുന്ന കാറിനും ബസിനും മുകളിലേക്ക് വൻമരം കടപുഴകി വീണു, ഒരാൾ മരിച്ചു, മൂന്നുപേർക്ക് പരിക്ക്

ഇടുക്കി: കനത്ത മഴയിൽ മരം കടപുഴകി വാഹനങ്ങൾക്ക് മുകളിലേക്ക് വീണുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. വില്ലാഞ്ചിറയിൽ കെഎസ്ആർടിസി ബസിനും കാറിനും…

30 mins ago

മലപ്പുറത്തെ പ്ലസ് വണ്‍ പ്രതിസന്ധി: കെ.എസ്.യു മാര്‍ച്ചിനിടെ കല്ലേറ്, കണ്ണീര്‍വാതകം പ്രയോഗിച്ച് പോലീസ്

തിരുവനന്തപുരം : മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. കൊല്ലത്തും തിരുവനന്തപുരത്തും നടന്ന കെ.എസ്.യു.…

59 mins ago

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി, സൈബർ തട്ടിപ്പിൽ യുവതിയ്ക്ക് നഷ്ടപ്പെട്ടത് 14 ലക്ഷം രൂപ

തിരുവനന്തപുരം∙ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി തലസ്ഥാനത്ത് യുവതിയ്ക്ക് സൈബർ ഭീഷണി, നഷ്ടമായത് ലക്ഷങ്ങൾ. ടെക്‌നോപാര്‍ക്ക് ജീവനക്കാരിയാണ്…

1 hour ago

ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു. പഠാനൊപ്പം ടി20 ലോകകപ്പിനായി വെസ്റ്റ്…

2 hours ago

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി, സർക്കാരിനോട് ഇടഞ്ഞ് എസ് എഫ് ഐയും

മലപ്പുറം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയിൽ വിദ്യാഭ്യാസമന്ത്രിയ്ക്കെതിരെ എസ്എഫ് . മലബാർ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട…

2 hours ago