entertainment

വാര്‍ത്താസമ്മേളനങ്ങളില്‍ നിലവാരമില്ലാത്ത ചോദ്യം ചോദിക്കുന്നത് ജേണലിസം പഠിക്കാത്തവര്‍: ഷൈന്‍ ടോം ചാക്കോ

ദുബായ്: സിനിമാ വാര്‍ത്താസമ്മേളനങ്ങളില്‍ നിലവാരമില്ലാത്ത ചോദ്യം ചോദിക്കുന്നത് ജേണലിസം പഠിക്കാത്തവരാണെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. മനുഷ്യന്‍ എന്ന പരിഗണന പോലും നല്‍കാതെ ചിലര്‍ പ്രകോപിപ്പിക്കുകയാണെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ ദുബായില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെയാണ് ഷൈന്‍ ടോം ചാക്കോ ആഞ്ഞടിച്ചത്.
തല്ലുമാല എന്ന സിനിമയുടെ റിലീസിന് മുന്നോടിയായാണ് ഷൈന്‍ ടോം ചാക്കോ ഉള്‍പ്പടെയുള്ള ചിത്രത്തിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും ചേര്‍ന്ന് വാര്‍ത്താസമ്മേളനം നടത്തിയത്. ചോദ്യം ചോദിക്കുന്നതിന് പകരം പ്രകോപിപ്പിക്കുകയാണ് ചിലരെന്ന് ടോവിനോ തോമസ് പറഞ്ഞു. ഈ വിഷയത്തില്‍ ഷൈന്‍ ടോം ചാക്കോയെ പിന്തുണയ്ക്കുന്നതായും ടൊവിനോ പറഞ്ഞു. ദുബായിലെ സോഷ്യല്‍ മീഡിയ സെലബ്രിറ്റി ബീവാത്തുവായാണ് കല്യാണി പ്രിയദര്‍ശന്‍ തല്ലുമാലയില്‍ എത്തുന്നത്. ചിത്രത്തിന്റെ തിരക്കഥയും ഗാനങ്ങളും ഒരുക്കിയ മുഹ്‌സിന്‍ പെരാരി, നിര്‍മാതാവ് ആഷിഖ് ഉസ്മാന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

വന്‍ ജനസാഗരത്ത സാക്ഷിയാക്കി നടന്ന പരിപാടിയില്‍ നായകന്‍ ടൊവിനോ തോമസ്, നായിക കല്യാണി പ്രിയദര്‍ശന്‍, ഷൈന്‍ ടോം ചാക്കോ, ചെമ്ബന്‍ വിനോദ് ജോസ് സംവിധായകന്‍ ഖാലിദ് റഹ്മാന്‍, നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാന്‍, തിരക്കഥാകൃത്ത് മുഹ്‌സിന്‍ പരാരി എന്നിവര്‍ പങ്കെടുത്തു. മലയാള സിനിമയുടെ പ്രമോഷന്‍ പരിപാടികള്‍ വെറെ ലെവലിലേക്ക് പോകുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ചു കാലമായി കണ്ടുവരുന്നത്. ലോകത്തിന് മുന്നില്‍ മലയാള സിനിമയെ എടുത്ത് കാണിക്കുന്നതിന് ഇത്തരം വമ്ബന്‍ പ്രചരണ പരിപാടികളാണ് അണിയറക്കാര്‍ നടത്തുന്നത്. ഇപ്പോഴിതാ മലയാള സിനിമ ചരിത്രത്തിലെ ആദ്യ സ്പെക്ടാക്കിള്‍ ഷോ നടത്തി പ്രചരണം കൊഴുപ്പിക്കുകയാണ് തല്ലുമാല ടീം. ദുബായ് ഫെസ്റ്റിവല്‍ സിറ്റിയില്‍ നടത്തിയ പരിപാടിയില്‍ പങ്കെടുക്കാന്‍ ചിത്രത്തിലെ താരങ്ങളും എത്തിയിരുന്നു.

ഓഗസ്റ്റ് 12ന് തിയേറ്ററില്‍ എത്തുന്ന തല്ലുമാലയുടെ ബുക്കിംഗ് ജി.സി.സിയില്‍ ആരംഭിച്ചു കഴിഞ്ഞു. ടോവിനോ തോമസ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് തല്ലുമാലയില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മണവാളന്‍ വസീം, വ്ലോ​ഗര്‍ ബീപാത്തു എന്നീ കഥാപാത്രങ്ങളായാണ് ടോവിനോയും കല്ല്യാണിയും എത്തുന്നത്. ഷൈന്‍ ടോം ചാക്കോ, ജോണി ആന്റണി, ബിനു പപ്പു, ലുക്ക്മാന്‍ അവറാന്‍ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്. സിനിമയിലെ ഗാനങ്ങള്‍ യൂത്തിനെ ഹരം കൊള്ളിക്കുന്ന രീതിയിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. അടുത്തിടെ ണ്ടാക്കിപ്പാട്ട്… എന്ന നൃത്ത നമ്ബര്‍ സിനിമയില്‍ നിന്നും പുറത്തുവന്നിരുന്നു. ടൊവിനോ, ഷൈന്‍ ടോം എന്നിവര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് നൃത്ത രംഗത്തിലുള്ളത്. വിഷ്ണു വിജയ്, മുഹ്‌സിന്‍ പരാരി, ഷെമ്ബഗരാജ്, സന്തോഷ് ഹരിഹരന്‍, ശ്രീരാജ്, സ്വാതി ദാസ്, ഓസ്റ്റിന്‍ ഡാന്‍, ലുക്മാന്‍ അവറാന്‍, അദ്രി ജോ, ഗോകുലന്‍, ബിനു പപ്പു എന്നിവര്‍ ചേര്‍ന്ന് പാടിയിരിക്കുന്നു.

Karma News Network

Recent Posts

അന്യസംഥാന തൊഴിലാളി ആലപ്പുഴയിൽ കുത്തേറ്റ് മരിച്ചു, ഒരാൾ കസ്റ്റഡിയിൽ

ആലപ്പുഴ: ഹരിപ്പാട് ഡാണാപ്പടിയിൽ അന്യസംഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു. ബംഗാൾ മാൾഡ സ്വദേശി ഓം പ്രകാശാണ് മരിച്ചത്. ഇയാളെ കുത്തിയെന്ന്…

3 hours ago

എന്റെ പേരിനൊപ്പമുള്ളത് മേനേൻ ആണ്, പക്ഷെ എല്ലാവരും എന്നെ ‘മേനോൻ’ എന്ന് വിളിക്കും- നിത്യ

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവമാണ് നിത്യ മേനോൻ. തന്റെ പേരിന്റെ കൂടെയുള്ളത് ജാതിപ്പേരല്ലെന്നും അത് ന്യൂമറോളജി നോക്കി ഇട്ടതാണെന്നും…

3 hours ago

ജഗതി ശ്രീകുമാറിന് വീട്ടിലെത്തി അവാർഡ് സമ്മാനിച്ച് ഗവർണ്ണർ ആനന്ദബോസ്

നടൻ ജഗതി ശ്രീകുമാറിന് പശ്ചിമ ബംഗാൾ രാജ്ഭവന്റെ ഗവർണേഴ്‌സ് അവാർഡ് ഓഫ് എക്സലൻസ് ഗവർണർ ഡോ സി.വി.ആനന്ദബോസ് തിരുവനന്തപുരത്ത് ജഗതിയുടെ…

4 hours ago

ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിങ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കോട്ടയം വെള്ളൂപ്പറമ്പിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു. നട്ടാശ്ശേരി സ്വദേശി അക്ഷയ് കുമാർ (21)…

4 hours ago

അറസ്റ്റ് രാഷ്ട്രീയപ്രേരിതം, കള്ളപ്പണമായി ഒരുരൂപ പോലും കണ്ടെത്തിയിട്ടില്ല- അരവിന്ദ് കെജ്‌രിവാൾ

അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ കേന്ദ്രസർക്കാർ നേരിടുന്നതിന്റെ ഭാഗമാണ് തന്റെ അറസ്റ്റെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഇ…

5 hours ago

തായ്‌ലൻഡിൽ വച്ച് പാരാഗ്ലൈഡിങ്ങിനിടെ അപകടം, ഗുരുതരമായി പരിക്കേറ്റ പ്രധാന അധ്യാപിക മരിച്ചു

പാരാഗ്ലൈഡിങ്ങിനിടെ പരിക്കേറ്റ ചികിത്സയിലിരുന്ന പ്രധാന അധ്യാപിക മരിച്ചു. ചീരഞ്ചിറ ഗവ. യുപി സ്‌കൂളിലെ പ്രധാന അധ്യാപിക റാണി മാത്യു ആണ്…

6 hours ago