trending

കാലം എനിക്കായ് കാത്തു വെച്ചത് ആറടി മണ്ണ് മാത്രമാണെങ്കിലും പരിഭവമില്ല, എന്നിലെ അവസാന തുടിപ്പ് വരെയും ഞാൻ പൊരുതും, കുറിപ്പ്

കാൻസറിന്റെ അതിജീവനത്തെക്കുറിച്ച് പറയുകയാണ് ശിവകുമാർ‌ തണിയത്ത്. കാലം എനിക്കായ് കാത്തു വെച്ചത് ആറടി മണ്ണ് മാത്രമാണെങ്കിൽ പോലും പരിഭവമേതുമില്ല. എന്നിലെ അവസാന തുടിപ്പ് വരെയും ഞാൻ പൊരുതും ഒരു മെഴുകുതിരി പോലെ എന്റെ ജീവിതം എരിഞ്ഞടങ്ങിയാലും എന്റെ നെഞ്ചിലെ തീ അണയാതെ ഞാൻ കാത്തുവെക്കും കഠിനമായ വേദനയിലും പ്രതിസന്ധികളിലും ആരുടെ മുൻപിലും പുഞ്ചിരിച്ചു നിൽക്കാൻ കഴിയുന്നതാണ് ഇന്നെന്റെ വിജയമെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

ജീവിതത്തിനും മരണത്തിനിടയിലുള്ള നൂൽ പാലത്തിലൂടെയാണ് ഇപ്പോഴത്തെ യാത്രകൾ ..വിധിക്ക് വിട്ടുകൊടുക്കാതെ എനിക്ക് ചുറ്റും സ്നേഹത്തിന്റെ മതിലുകൾ തീർത്തുകൊണ്ട് എന്നെ സംരഷിക്കാൻ കഷ്ട്ടപെടുന്ന പ്രിയപെട്ടവർ. പ്രതിസന്ധി ഏത് തന്നെ ആയാലും തരണം ചെയ്തു മുന്നോട്ടു പോകുവാനുള്ള വഴിയൊരുക്കുകയാണ് എന്നെ സ്നേഹിക്കുന്നവർതെല്ലുപോലും പതറാതെ ലക്ഷ്യ സ്ഥാനത്തേക്ക് എത്താനായി ഞാനും പരിശ്രെമിക്കും….ആരും ഒരിക്കലും മുഴുവൻ മാർക്കും നേടരുതെന്ന് ആഗ്രഹിച്ചകൊണ്ട് ചോദ്യം നൽകുന്നൊരു അദ്ധ്യാപകനെ പോലെയാണ് ജീവിതം

ജനനത്തിനും മരണത്തിനും ഇടയിലുള്ള കുറച്ചു സമയമാണ് നമുക്ക് ഉള്ളത് അതിൽ ആരെല്ലാം നമുക്ക് താങ്ങാവുമെന്നതും തണലാകുമെന്നതും സ്വയം അനുഭവിച്ചറിയേണ്ടിയിരിക്കുന്നു. ഇതിനെല്ലാം വിധിയെന്ന ഒരു ഓമനപേരും എല്ലാവരും പറയുന്നത് പോലെ വിധിയെ പഴിച്ചുകൊണ്ട് ജീവിതം ഹോമിക്കുവാൻ ഞാൻ ഇല്ല കാലം എനിക്കായ് കാത്തു വെച്ചത് ആറടി മണ്ണ് മാത്രമാണെങ്കിൽ പോലും പരിഭവമേതുമില്ല
എന്നിലെ അവസാന തുടിപ്പ് വരെയും ഞാൻ പൊരുതും ഒരു മെഴുകുതിരി പോലെ എന്റെ ജീവിതം എരിഞ്ഞടങ്ങിയാലും എന്റെ നെഞ്ചിലെ തീ അണയാതെ ഞാൻ കാത്തുവെക്കും കഠിനമായ വേദനയിലും പ്രതിസന്ധികളിലും ആരുടെ മുൻപിലും പുഞ്ചിരിച്ചു നിൽക്കാൻ കഴിയുന്നതാണ് ഇന്നെന്റെ വിജയം ഈയൊരാവസ്ഥയിലും എന്നെ ചേർത്തു പിടിച്ചവർക്കായി എന്നിലെ പുഞ്ചിരി ഞാൻ മായാതെ സൂക്ഷിക്കും

ധൈര്യം ആവശ്യത്തിൽ അധികമുണ്ട് ധൈര്യം ഉള്ളതുകൊണ്ട് മാത്രം ഒരു പോരാളിയും വിജയിച്ചിട്ടില്ല…വിജയം കൈവരിക്കാനായി എന്റെ പ്രിയപ്പെട്ടവരും അവരുടെ പ്രാർത്ഥനകളും എന്റെ കൂടെ വേണം….തോൽവി ഉറപ്പിച്ചവരും ആത്മധൈര്യം കൊണ്ട് ഉ ജീവിതം..പൊരുതി തന്നേ നേടിയിട്ടേയുള്ളൂ …!!ഇനി മറച്ചായാലും തോറ്റുപോയവരുടെ കൂട്ടത്തിൽ എഴുതി ചേർക്കാനൊരു പേരയായി ഞാൻ അവശേഷിച്ചാലുംഅപ്പോഴും അഭിമാനത്തോടെ പറയാം പൊരുതി തോറ്റതാണെന്നു…

Karma News Network

Recent Posts

രാഹുലിന് അമേഠിയിൽ പരാജയപ്പെടുമെന്നുള്ള ഭയം, കോൺഗ്രസ് പാരാജയം സമ്മതിച്ചതായി സ്മൃതി ഇറാനി

ലക്‌നൗ : കോൺഗ്രസിന്റെ സ്വന്തം തട്ടകമായ അമേഠിയിൽ മത്സരിക്കാൻ ഭയപ്പെടുന്ന രാഹുലിന്റെ ഭീരുത്വത്തെ പരിഹസിച്ച് കേന്ദ്രമന്ത്രിയും എൻഡിഎ സ്ഥാനാർത്ഥിയുമായ സ്മൃതി…

14 mins ago

കള്ളപ്പണം വെളുപ്പിക്കൽ കേസ്, ഹേമന്ത് സോറന് തിരിച്ചടി, ഇഡിക്കെതിരെയുള്ള ക്രിമിനൽ ഹർജി ഹൈക്കോടതി തള്ളി

റാഞ്ചി: ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് തിരിച്ചടി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡിയുടെ അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹർജി…

49 mins ago

അശ്ലീലഭാഷയില്‍ ഭീഷണിപ്പെടുത്തി, തെറിപറഞ്ഞു, ഡ്രൈവർ യദുവിനെതിരെ പരാതിയുമായി നടി

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ യദുവും തമ്മിലുണ്ടായ തര്‍ക്കം ചര്‍ച്ചയാകുന്നതിനിടെ ഡ്രൈവര്‍ക്കെതിരേ മറ്റൊരു ആരോപണം ഉയർത്തി നടി…

50 mins ago

മലയാളി യുവാവ് ന്യൂസിലന്റില്‍ കടലില്‍ മുങ്ങി മരിച്ചു, അപകടം മീന്‍ പിടിക്കുന്നതിനിടെ, സുഹൃത്തിനെ കാണാതായി

മലയാളി യുവാവ് ന്യൂസിലന്റില്‍ കടലില്‍ മീന്‍ പിടിക്കുന്നതിനിടെ മരിച്ചു. മൂവാറ്റുപുഴ സ്വദേശി ഫെര്‍സില്‍ ബാബു(36), ആലപ്പുഴ നെടുമുടി സ്വദേശി ശരത്…

1 hour ago

രാഹുൽ ഗാന്ധി വയനാട്ടിലെ വോട്ടര്‍മാരോട് ചെയ്തത് നീതികേട്, റായ്ബറേലിയിലെ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ആനി രാജ

കൽപറ്റ∙ രാഹുൽ ഗാന്ധി റായ്ബറേലിയില്‍ മത്സരിക്കുന്നുണ്ടെന്ന് വയനാട്ടുകാരെ അറിയിക്കേണ്ടതായിരുന്നെന്നും അക്കാര്യം മറച്ചുവച്ചത് വോട്ടര്‍മാരോട് ചെയ്തത നീതികേടാണെന്നും വയനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി…

1 hour ago

ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. തോട്ടപ്പുളി ഒറ്റപ്പന പുതുവൽ കാർത്തികേയന്റെ മകൻ ശ്യാം ഘോഷിനെയാണ് രാവിലെ വീടിനുള്ളിൽ…

2 hours ago