topnews

ഗോമൂത്രം കുടിച്ചാൽ കോവിഡിനെ പ്രതിരോധിക്കാമെന്നു യു.പിയിലെ ബിജെപി എംഎല്‍എ

കോവിഡിനെ പ്രതിരോധിക്കാൻ ഗോമൂത്രം കുടിക്കണമെന്നു നിർദേശിച്ചു ബിജെപി എംഎൽഎ സുരേന്ദ്ര സിങ്. സാമൂഹ്യമാധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്തു കൊണ്ടാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുകയും ജനങ്ങൾ ആശങ്കയിലാവുകയും ചെയ്യുന്ന സാഹചര്യത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് സർക്കാരും ആരോഗ്യവകുപ്പും നിർദേശിക്കുന്നതിനിടെയിൽ അശാസ്ത്രീയ വിവരങ്ങൾ പ്രചരിപ്പിച്ച് ബിജെപി എംഎൽഎ പുലിവാല് പിടിച്ചിരിക്കുന്നത്.

ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിലെ ബയിരിയ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് സുരേന്ദ്ര സിങ്. ഇദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ഇദ്ദേഹം ഗോമൂത്രം കുടിക്കുന്നതും മറ്റുള്ളവരോട് കുടിക്കാൻ നിർദേശിക്കുന്നതും കാണാം. ഇന്ത്യാ ടുഡേ ആണ് വാർത്ത പുറത്തുവിട്ടത്.
ശരീരത്തിന്റെ ആരോഗ്യത്തിന് ഗോമൂത്രം മികച്ച ഔഷധമാണെന്നാണ് സുരേന്ദ്ര സിങ്ങിന്റെ അഭിപ്രായം. പൊതുപ്രവർത്തകൻ എന്ന നിലയിൽ ദിവസം 18 മണിക്കൂർ ജോലി ചെയ്തിട്ടും താൻ ഊർജസ്വലനായിരിക്കുന്നതിനു പിന്നിൽ ഗോമൂത്രമാണെന്നാണ് ഇയാൾ അവകാശപ്പെടുന്നത്.

അതിരാവിലെ വെറും വയറ്റിൽ ഗോമൂത്രം വെള്ളത്തിൽ ചേർത്ത് കുടിക്കണമെന്നും അര മണിക്കൂർ മറ്റൊന്നും കഴിക്കരുതെന്നും ഇദ്ദേഹം പറയുന്നു. കോവിഡിനെതിരെ മാത്രമല്ല, ഹൃദ്രോഗമുൾപ്പെടെ മറ്റ് പല രോഗങ്ങൾക്കും ഈ പാനീയം വളരെ ഫലപ്രദമാണെന്നും സുരേന്ദ്ര സിങ് അവകാശപ്പെടുന്നുണ്ട്. തന്റെ ഈ സന്ദേശം ലോകം മുഴുവൻ പ്രചരിപ്പിക്കണമെന്നും അങ്ങനെ എല്ലാവരും കോവിഡിൽ നിന്ന് രക്ഷപ്പെടണണെന്നും സുരേന്ദ്ര സിങ് വീഡിയോയിൽ പറയുന്നുണ്ട്.

കോവിഡ് രൂക്ഷമാവുകയും രോഗം ബാധിച്ച് ശരിയായ ചികിത്സയും ഓക്സിജനും ലഭിക്കാതെ ജനങ്ങൾ മരിക്കുകയും ചെയ്യന്നതിനിടെയാണ് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവർ തന്നെ തെറ്റിദ്ധാരണാജനകമായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ശക്തമായ വിമർശനങ്ങളാണ് ഉയരുന്നത്.

Karma News Editorial

Recent Posts

ആര്യ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി തർക്കം, കെ.എസ്.ആർ.ടി.സി ഡ്രൈവർക്കെതിരെ കേസ്

മേയർ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ വാക്‌പോര്. ഇന്നലെ രാത്രി…

5 mins ago

​ഗുരുമന്ദിരം പൊളിക്കാനുള്ള നീക്കത്തിന് തടയിട്ട് കോടതി, പൊലീസിനോട് റിപ്പോർ‌ട്ട് തേടി

ആലപ്പുഴ: അമ്പലപ്പുഴയിലെ ​ഗുരുമന്ദിരം പൊളിക്കുന്നതിനെ വിലക്കി. സംഭവത്തിൽ കോടതി പൊലീസിനോട് റിപ്പോർ‌ട്ട് തേടി. റിപ്പോർട്ട് പരിശോധിച്ച ശേഷം കോടതി മെയ്…

12 mins ago

കട്ടിംഗ് സൗത്ത്, ഇന്ത്യ വിഭജന വിഘടന വാദത്തിനെതിരെയുള്ള നരേന്ദ്രമോദിയുടെ നിലപാടിന് പിന്തുണ പ്രഖ്യാപിച്ച് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ്‌ പി. ആർ. സോംദേവ്

എറണാകുളം : ഇന്ത്യയെ നോർത്ത്, സൗത്ത് എന്നീ നിലയിൽ വിഭജിക്കാൻ ശ്രമിക്കുന്ന ഗൂഡ ശക്തികളെ വേരോടെ പിഴിതെറിയും എന്ന് തുറന്നടിച്ച്…

32 mins ago

അന്റെ കഴുത്തിൽ കുരുങ്ങി കിടന്ന പഴേ ഉണ്ട എടുത്ത് എന്റെ ആസനത്തിൽ പൊട്ടിക്കാൻ അനക്ക് എങ്ങനെ ധൈര്യം വന്നു കുലംകുത്തീ, പരിഹാസവുമായി അഞ്ജു പാർവതി

എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ ബിജെപിയിലേക്ക് പോവാൻ ചർച്ച നടത്തിയെന്ന ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റെ പ്രസ്ഥാവന രാഷ്ട്രീയ കേരളത്തിൽ…

38 mins ago

ഇറാഖിൽ സ്വവര്‍ഗാനുരാഗം ഇനി കുറ്റകരം, നിയമം പാസ്സാക്കി

സ്വവര്‍ഗ ബന്ധം ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിക്കാന്‍ ബില്‍ പാസാക്കി ഇറാഖി പാര്‍ലമെന്‍റ്. ബില്‍ നിയമമാകുന്നതോടെ 15 വര്‍ഷം വരെ തടവുശിക്ഷയാണ്…

55 mins ago

ഇത് പെണ്ണോ അതോ ആണോ? അധിക്ഷേപിച്ചവർക്ക് ചുട്ട മറുപടി നൽകി പ്രാചി നിഗം

യുപി ബോർഡ് പരീക്ഷയിൽ 98.5% മാർക്ക് വാങ്ങിയ പ്രാചി നിഗം മുഖത്തെ രോമവളർച്ചയുടെ പേരിൽ സമൂഹമാധ്യമങ്ങളിൽ വലിയ അധിക്ഷേപങ്ങളാണ് നേരിട്ടത്.…

1 hour ago