ഇന്ത്യയിലെ മികച്ച ഗായികമാരിൽ ഒരാളാണ് ശ്രേയ ഘോഷാൽ. പല ഭാഷകളിൽ നിരവധി ഗാനങ്ങൾ ശ്രേയാ ഘോഷാൽ ആലപിച്ചിട്ടുണ്ട്. മലയാളത്തിലും പല ഹിറ്റ് ഗാനങ്ങൾ ശ്രേയ ആലപിച്ചിട്ടുണ്ട്. നിരവധി മലയാളി ആരാധകരാണ് താരത്തിനുള്ളത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ആദ്യ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് തങ്ങൾ എന്ന് ശ്രേയ ആരാധകരെ അറിയിച്ചത്. ശ്രേയയുടെയും ഭർത്താവിന്റെയും പേരുകൾ കൂട്ടിച്ചേർത്ത് ‘ശ്രേയാദിത്യ ഓൺ ദ് വേ’ എന്നു കുറിച്ചു കൊണ്ടാണ് ആദ്യകൺമണിക്കായുള്ള കാത്തിരിപ്പിനെക്കുറിച്ച് ഗായിക അറിയിച്ചത്. ഇപ്പോൾ ഗർഭകാല വിശേഷങ്ങൾ പങ്കുവച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ശ്രേയ.
ഇപ്പോളിതാ ഗർഭകാലത്തെക്കുറി പറയുകയാണ് താരം. ഗർഭകാലത്ത് ഒരുപാട് ഒഴിവ് സമയം കിട്ടുമെന്നാണ് ഞാൻ വിചാരിച്ചിരുന്നത്. പക്ഷേ ഇപ്പോഴും ഞാൻ എന്റെ ജോലികളുമായി ബന്ധപ്പെട്ടുള്ള തിരക്കിലാണ്. ഓരോ ദിവസവും എത്ര വേഗമാണ് കടന്ന് പോകുന്നതെന്ന് എനിക്ക് വിശ്വസിക്കാൻ പോലും സാധിക്കുന്നില്ല. പക്ഷേ ഈ തിരക്കുകൾ ഞാൻ ഒരുപാട് ആസ്വദിക്കുന്നുണ്ട്. വീട്ടിൽ എല്ലാവരും കുഞ്ഞുവാവയുടെ വരവിന് വേണ്ടി കാത്തിരിക്കുകയാണ്. ഈ സമയത്തെല്ലാം അവൻ എന്റെ കാര്യത്തിൽ വലിയ ശ്രദ്ധ നൽകുന്നു.
എന്റെ മാതാപിതാക്കൾ എന്നെ ഒരുപാട് ലാളിക്കുകയും കൊഞ്ചിക്കുകയും ചെയ്യുന്നു. മുത്തച്ഛനും മുത്തശ്ശിയും ആകുന്ന നിമിഷത്തിന് വേണ്ടി ആകാംഷയോടെ കാത്തിരിക്കുയാണ് അവർ. ഗർഭകാലത്തെ എന്റെ ആഹാരപ്രിയത്തെയും വാശികളെയും അവർ സ്നേഹപൂർവ്വം കൈകാര്യം ചെയ്യുന്നു. അതുപോലെ തന്നെ ഭർതൃമാതാപിതാക്കളും എന്നെ ശ്രദ്ധേയോടെ പരിപാലിക്കുന്നുണ്ട്. സഹോദരനും എന്റെ കാര്യത്തിൽ ഒത്തിരി ശ്രദ്ധയിലാണ്.
ന്യൂഡല്‍ഹി: രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കി കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ആദ്യം അപേക്ഷിച്ച 14 പേർക്ക്…
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ എസ്എച്ച്ഒയ്ക്ക് സസ്പെന്ഷന്. കൃത്യനിര്‍വഹണത്തില്‍ ഗുരുതര വീഴ്ച വരുത്തിയതിനാണ് പന്തിരാങ്കാവ് എസ്എച്ചഒ എഎസ് സരിനെ സസ്പെന്‍ഡ്…
തൃശൂര്‍ : തൃശ്ശൂർ ചാലക്കുടിയിൽ കാണാതായിരുന്ന പൊലീസുകാരനെ കണ്ടെത്തി. തൃശ്ശൂർ ആളൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സി പി ഒ…
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി നടപ്പാക്കിയ ഡ്രൈവിങ് പരിഷ്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂള്‍ സമര സമിതി നടത്തിവന്നിരുന്ന സമരം ഒത്തുതീർപ്പായി. ഡ്രൈവിങ് പരിഷ്കരണത്തില്‍…
ചുരുങ്ങിയ കാലം കൊണ്ട് രാജ്യമെമ്പാടും ആരാധകരെ സൃഷ്ടിച്ച താരമാണ് രശ്മിക മന്ദാന. ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച താരത്തിന്റെ വാക്കുകളാണ്…
മലപ്പുറം : അത്യപൂർവ രോഗമായ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് അഞ്ചുവയസുകാരി ഗുരുതരാവസ്ഥയിൽ. മലപ്പുറം മൂന്നിയൂർ സ്വദേശിയായ കുട്ടിയാണ് കോഴിക്കോട്…