ഗർഭകാലത്ത് ഒഴിവ് സമയം കിട്ടുമെന്നാണ് ഞാൻ വിചാരിച്ചിരുന്നത്, പക്ഷേ ഇപ്പോഴും ഞാൻ തിരക്കിലാണ്- ശ്രേയാ ഘോഷാൽ

ഇന്ത്യയിലെ മികച്ച ഗായികമാരിൽ ഒരാളാണ് ശ്രേയ ഘോഷാൽ. പല ഭാഷകളിൽ നിരവധി ഗാനങ്ങൾ ശ്രേയാ ഘോഷാൽ ആലപിച്ചിട്ടുണ്ട്. മലയാളത്തിലും പല ഹിറ്റ് ഗാനങ്ങൾ ശ്രേയ ആലപിച്ചിട്ടുണ്ട്. നിരവധി മലയാളി ആരാധകരാണ് താരത്തിനുള്ളത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ആദ്യ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് തങ്ങൾ എന്ന് ശ്രേയ ആരാധകരെ അറിയിച്ചത്. ശ്രേയയുടെയും ഭർത്താവിന്റെയും പേരുകൾ കൂട്ടിച്ചേർത്ത് ‘ശ്രേയാദിത്യ ഓൺ ദ് വേ’ എന്നു കുറിച്ചു കൊണ്ടാണ് ആദ്യകൺമണിക്കായുള്ള കാത്തിരിപ്പിനെക്കുറിച്ച് ഗായിക അറിയിച്ചത്. ഇപ്പോൾ ഗർഭകാല വിശേഷങ്ങൾ പങ്കുവച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ശ്രേയ.

ഇപ്പോളിതാ ​ഗർഭകാലത്തെക്കുറി പറയുകയാണ് താരം. ഗർഭകാലത്ത് ഒരുപാട് ഒഴിവ് സമയം കിട്ടുമെന്നാണ് ഞാൻ വിചാരിച്ചിരുന്നത്. പക്ഷേ ഇപ്പോഴും ഞാൻ എന്റെ ജോലികളുമായി ബന്ധപ്പെട്ടുള്ള തിരക്കിലാണ്. ഓരോ ദിവസവും എത്ര വേഗമാണ് കടന്ന് പോകുന്നതെന്ന് എനിക്ക് വിശ്വസിക്കാൻ പോലും സാധിക്കുന്നില്ല. പക്ഷേ ഈ തിരക്കുകൾ ഞാൻ ഒരുപാട് ആസ്വദിക്കുന്നുണ്ട്. വീട്ടിൽ എല്ലാവരും കുഞ്ഞുവാവയുടെ വരവിന് വേണ്ടി കാത്തിരിക്കുകയാണ്. ഈ സമയത്തെല്ലാം അവൻ എന്റെ കാര്യത്തിൽ വലിയ ശ്രദ്ധ നൽകുന്നു.

എന്റെ മാതാപിതാക്കൾ എന്നെ ഒരുപാട് ലാളിക്കുകയും കൊഞ്ചിക്കുകയും ചെയ്യുന്നു. മുത്തച്ഛനും മുത്തശ്ശിയും ആകുന്ന നിമിഷത്തിന് വേണ്ടി ആകാംഷയോടെ കാത്തിരിക്കുയാണ് അവർ. ഗർഭകാലത്തെ എന്റെ ആഹാരപ്രിയത്തെയും വാശികളെയും അവർ സ്‌നേഹപൂർവ്വം കൈകാര്യം ചെയ്യുന്നു. അതുപോലെ തന്നെ ഭർതൃമാതാപിതാക്കളും എന്നെ ശ്രദ്ധേയോടെ പരിപാലിക്കുന്നുണ്ട്. സഹോദരനും എന്റെ കാര്യത്തിൽ ഒത്തിരി ശ്രദ്ധയിലാണ്.