entertainment

അമ്മയായി അഭിനയിക്കുന്നത് പ്രേക്ഷകർ സ്വീകരിക്കുമോയെന്ന ആശങ്കയുണ്ടായിരുന്നു- പൈങ്കിളി

ചക്കപ്പഴം എന്ന ടിവി സീരിയൽ മലയാളികൾ ഏറ്റെടുത്തു കഴിഞ്ഞു.ഉപ്പും മുളകും സീരിയലിന് ലഭിച്ചതു പോലെ വലിയ പ്രേക്ഷക സ്വീകാര്യതയാണ് ചക്കപ്പഴത്തിനും ലഭിക്കുന്നത്. ഒരു കുടുംബവും അവിടുത്തെ അംഗങ്ങളുമാണ് സീരിയലിലെ കഥാപാത്രങ്ങൾ. ഇവർ ചേർന്ന് ഒരുക്കുന്ന രസകരമായ സംഭവങ്ങളാണ് ഓരോ എപ്പിസോഡുകളിലും പുറത്ത് എത്തുന്നത്.അശ്വതി ശ്രീകാന്ത്,എസ്പി ശ്രീകുമാർ എന്നിവരാണ് സീരിയലിലെ പ്രധാന താരങ്ങൾ.

മോഡലിംഗിലും വ്യത്യസ്തമായ ഫോട്ടോ ഷൂട്ടിലൂടെയുമൊക്കെയായി സജീവമാണ് ശ്രുതി രജനീകാന്ത്. ആസിഫ് അലി ചിത്രമായ കുഞ്ഞെൽദോയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട് ശ്രുതി. അനൂപ് മേനോൻ ചിത്രമായ പത്മയിലും അഭിനയിച്ചിട്ടുണ്ട് താരം. മഹാദേവൻ തമ്പിക്കൊപ്പമുള്ള ഫോട്ടോ ഷൂട്ട് വൈറലായി മാറിയതോടെയായിരുന്നു താരത്തിന് ആ ചിത്രത്തിലേക്ക് ക്ഷണം ലഭിച്ചത്. ഇപ്പോൾ ചക്കപ്പഴത്തിലെ പൈങ്കിളി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ശ്രുതി രജനികാന്ത് തന്റെ വിശേഷങ്ങൾ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ്.

വാക്കുകൾ ഇങ്ങനെ, ചക്കപ്പഴം തുടങ്ങിയപ്പോൾ ആശങ്കകളുണ്ടായിരുന്നുവെങ്കിലും പിന്നീട് കൂളാവുകയായിരുന്നു. പുതിയ പരിപാടിയിൽ അണിനിരക്കുന്നതിന്റെ സന്തോഷത്തിലായിരുന്നു എല്ലാവരും. കൊവിഡ് കാലത്ത് ഇത്തരമൊരു പരിപാടിയുമായി പ്രേക്ഷകർക്ക് മുന്നിലേക്കെത്താൻ കഴിഞ്ഞത് വലിയ ഭാഗ്യമായാണ് കാണുന്നത്. പ്രേക്ഷകർ ഈ പരിപാടിയെ നെഞ്ചേറ്റുകയായിരുന്നു. അർജുൻസോമശേഖറാണ് ശ്രുതിയുടെ ഭർത്താവായി അഭിനയിച്ചിരുന്നത്. ശിവനെന്ന കഥാപാത്രത്തെയായിരുന്നു അർജുൻ അവതരിപ്പിച്ചത്. അടുത്തിടെയായിരുന്നു താരം ചക്കപ്പഴത്തിൽ നിന്നും പിൻവാങ്ങിയത്. ശിവന്റെ പെണ്ണേയെന്നുള്ള വിളി ആരാധകർക്കും ഇഷ്ടമായിരുന്നു. ശിവൻ പൈങ്കിളിയെന്ന് വിളിക്കുന്നത് കേട്ട് സഹോദരൻ ഇപ്പോൾ ഓപ്പോൾ വിളി മാറ്റിയെന്നും ശ്രുതി പറയുന്നു.

Karma News Network

Recent Posts

കണ്ണൂർ വിമാനത്താവള പരിസരത്ത്, വന്യജീവിയുടെ സാന്നിധ്യം, പാതി ഭക്ഷിച്ച നായയുടെ ജഡം കണ്ടെത്തി

കണ്ണൂർ : വിമാനത്താവള പരിസരത്ത് വന്യജീവിയുടെ സാന്നിധ്യം കണ്ടെത്തി. ഇന്നലെ രാത്രിയാണ് വന്യജീവിയെ കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവള പരിസരത്ത് കണ്ടത്.…

15 mins ago

കോഴിക്കോട് സൂര്യാതപമേറ്റ് പെയിന്റിങ് തൊഴിലാളി മരിച്ചു

കോഴിക്കോട്: സൂര്യാതപമേറ്റ് കോഴിക്കോട് പെയിന്റിങ് തൊഴിലാളി മരിച്ചു. പന്നിയങ്കര സ്വദേശി വിജേഷ് ആണ് മരിച്ചത്. ശനിയാഴ്ച ജോലിസ്ഥലത്ത് വെയിലേറ്റതിനേത്തുടർന്ന് കുഴഞ്ഞു…

38 mins ago

ലോഡ് ഷെഡിങ് പ്രഖ്യാപിക്കില്ല; വൈദ്യുതി ഉപയോഗം കുറയ്ക്കാൻ മറ്റു മാർഗം തേടി സർക്കാർ

സംസ്ഥാനത്ത് തത്ക്കാലം വൈദ്യുതി നിയന്ത്രണം വേണ്ടെന്ന് സർ‌ക്കാർ തീരുമാനം. വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോ​ഗത്തിലാണ് തീരുമാനം.…

41 mins ago

റോഡരികിൽ നിർത്തിയിട്ട കാറിന് പിന്നിൽ ലോറി ഇടിച്ചു, പിഞ്ചുകുഞ്ഞ് മരിച്ചു, 8 പേർക്ക് ​ഗുരുതരപരിക്ക്

കൊയിലാണ്ടി : ടയർ മാറ്റാനായി നിർത്തിയിട്ട കാറിന് പിന്നിൽ ലോറി ഇടിച്ച് രണ്ട് വയസുകാരൻ മരിച്ചു. എട്ട് പേർക്ക് ​ഗുരുതരമായി…

1 hour ago

മകന്റെ ക്യാമറയില്‍ മോഡലായി നവ്യ നായർ, ഇത് നന്ദനത്തിലെ ബാലാമണി തന്നെയോയെന്ന് സോഷ്യൽ മീഡിയ

മകന്‍ സായ് കൃഷ്ണ പകർത്തിയ നടി നവ്യ നായരുടെ മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ. നവ്യയുടെയും മകന്റെയും ബാലി യാത്രയിൽ…

1 hour ago

മലപ്പുറത്ത് പ്ലസ് വൺ സീറ്റുകൾ വർദ്ധിപ്പിക്കും, സർക്കാർ സ്കൂളുകളിൽ 30ശതമാനവും ഏയ്ഡഡ് സ്കൂളിൽ 20ശതമാനവും വർധിപ്പിക്കും

മലപ്പുറം: മലപ്പുറത്ത് പ്ലസ് വൺ സീറ്റുകൾ വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനം. സർക്കാർ സ്കൂളുകളിൽ 30 ശതമാനവും എയ്ഡഡ് സ്കൂളുകളിൽ 20…

2 hours ago