ബെംഗളൂരു: കർണാടകയിൽ സിദ്ധരാമയ്യ തന്നെ അടുത്ത മുഖ്യമന്ത്രിയാകും. ഡി കെ ശിവകുമാർ ഉപമുഖ്യമന്ത്രിയുമാകും. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും ചർച്ചകൾക്കും ഒടുവിലാണ് അന്തിമ തീരുമാനമായത്. ഈ മാസം 20ന് ബെംഗളൂരുവിൽ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുമെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ഇന്ന് വൈകിട്ട് ഏഴ് മണിക്ക് നിയമസഭാകക്ഷി യോഗം വിളിച്ചിട്ടുണ്ട്. എല്ലാ എംഎൽഎമാരും യോഗത്തിനെത്തണമെന്നാണ് നിർദേശം. ബെംഗളൂരുവിൽ ചേരുന്ന നിയമസഭാകക്ഷി യോഗം സിദ്ധരാമയ്യയെ നേതായി തിരഞ്ഞെടുക്കും. മൂന്ന് ദിവസം നീണ്ട അനിശ്ചിതത്വങ്ങൾക്കാണ് ഹൈക്കമാന്റിന്റെ ഇടപെടലോടെ പരിഹാരമായത്.
സിദ്ധരാമയ്യ ആദ്യ രണ്ടര വർഷവും ശേഷം ഡി കെ ശിവകുമാറും മുഖ്യമന്ത്രിയാകും എന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇന്ന് മാധ്യമങ്ങളെ കണ്ടേക്കുമെന്ന് വിവരമുണ്ട്. കർണാടക മുഖ്യമന്ത്രിയെ ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് സാധ്യത. ബുധനാഴ്ച നടന്ന ചർച്ചകൾക്കിടെ സിദ്ധരാമയ്യയുടെ സത്യപ്രതിജ്ഞ ഇന്നുണ്ടായേക്കുമെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ ഡി കെ ശിവകുമാറിന്റെ കടുത്ത എതിർപ്പിനെ തുടർന്ന് ഈ നീക്കം പാളുകയായിരുന്നു.
ലോക്സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ് കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…
ന്യൂഡൽഹി∙ ഭരണഘടനയെ പാർലമെന്റിൽ കൊണ്ടുനടക്കുകയും നാടകം കളിക്കുകയും ചെയ്യുന്നവരുടെ തെറ്റായ പ്രവൃത്തികൾ സെപ്റ്റംബർ 6ന് വെളിപ്പെടുമെന്ന് നടിയും ലോക്സഭാംഗവുമായ കങ്കണ…
മലപ്പുറം: എടവണ്ണയിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. രാവിലെ 10.30- ഓടെ പത്തപ്പിരിയം വായനശാലക്ക് സമീപമാണ് സംഭവം. എടവണ്ണ പുള്ളാട്ട്…
മലപ്പുറം വെളിമുക്ക് പടിക്കലിൽ പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായതായി പരാതി. പടിക്കൽ പള്ളിയാൾമാട് സ്വദേശി ആലിങ്ങൽതൊടി മുഹമ്മദ് സഫീർ…
തിരുവനന്തപുരം : തലസ്ഥാനത്ത് പുരാതന ക്ഷേത്രത്തിൽ മോഷണം. പൂന്തുറ ഉച്ചമാടൻ ദേവീക്ഷേത്രത്തിലാണ് കോടികൾ വില വരുന്ന പഞ്ചലോഹ വിഗ്രഹം കവർന്നത്.…
ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രേക്ഷകരുടെ ഇഷ്ട ഗായികയായി മാറിയ വ്യക്തിയാണ് വാണി ജയറാം. മൂന്നാം വർഷ എംബിബിഎസ് സ്റ്റുഡന്റ് ആയിരുന്ന…