mainstories

സിദ്ധാർഥന്റെ മരണം, അന്വേഷണ കമ്മിഷനെ നിയമിച്ച് ഗവർണർ, മൂന്നൂ മാസത്തിനകം റിപ്പോർട്ട് നൽകണം

വൈത്തിരി : എസ്എഫ്ഐയുടെ ക്രൂരതകളിൽ മനംനൊന്ത് പൂക്കോട് വെറ്റിനറി കോളേജ് ഹോസ്റ്റലിൽ ജീവനൊടുക്കിയ സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മിഷനെ നിയമിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഹൈക്കോടതി മുൻ ജഡ്ജി എ.ഹരിപ്രസാദിനാണ് അന്വേഷണ ചുമതല. വയനാട് മുൻ ഡി.വൈ.എസ്.പി. വി.ജി.കുഞ്ഞൻ അന്വേഷണത്തെ സഹായിക്കും. സംഭവത്തിൽ സംസ്ഥാന സർക്കാരിന്റെ മെല്ലെപ്പോക്കും വീഴ്ചകളും ചർച്ചയാകുന്നതിനിടെയാണ് ഗവർണറുടെ ഇടപെടൽ ഉണ്ടായിരിക്കുന്നത്.

ചാൻസലറുടെ അധികാരമുപയോഗിച്ചാണ് ഗവർണരുടെ നീക്കം. മൂന്നൂ മാസത്തിനകം റിപ്പോർട്ട് നൽകണം. വിസിയുടെയും ഡീനിൻറെയും വീഴ്ചകളും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം സിദ്ധാർഥന്റെ മരണം സംബന്ധിച്ച രേഖകൾ സിബിഐ അന്വേഷണത്തിനായി സംസ്ഥാനം കൈമാറി. സ്പെഷൽ സെൽ ഡിവൈഎസ്പി ശ്രീകാന്ത് ഡൽഹിയിൽ നേരിട്ടെത്തിയാണ് പഴ്സണൽ മന്ത്രാലയത്തിന് രേഖകൾ കൈമാറിയത്. കേസ് സിബിഐയ്ക്കു വിടുന്നത് സർക്കാർ ഒരാഴ്ച വൈകിപ്പിച്ചിരുന്നു.

കേസന്വേഷണം സിബിഐയ്ക്കു വിട്ട് അന്നു വൈകുന്നേരം ആഭ്യന്തരവകുപ്പ് വിജ്ഞാപനം ഇറക്കി. ഡൽഹി സ്പെഷൽ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് 1946 പ്രകാരം വൈത്തിരി പൊലീസ് റജിസ്റ്റർ ചെയ്ത കേസ് സിബിഐക്ക് കൈമാറുന്നതായാണു വിജ്ഞാപനത്തിൽ പറഞ്ഞിരുന്നത്. എന്നാൽ, വിജ്ഞാപനത്തിന്റെ പകർപ്പ് സർക്കാരിന്റെ ആമുഖ കത്തോടെ സിബിഐയ്ക്കു കൈമാറാൻ ഒരാഴ്ച വൈകി. സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെന്ന് കണ്ടെത്തുകയും നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.

karma News Network

Recent Posts

പിണറായി പോയത് കോടികളുടെ ഡീൽ ഉറപ്പിക്കാൻ- പാണ്ഢ്യാല ഷാജി

പിണറായി വിജയൻ വിദേശത്ത് പോയത് ശതകോടികളുടെ ഡീൽ ഉറപ്പാക്കാൻ എന്ന് പിണറായിലെ മുഖ്യമന്ത്രിയുടെ അയൽ വാസിയും കമ്യൂണിസ്റ്റുമായ പാണ്ഢ്യാല ഷാജി.…

21 mins ago

ജയം ഉറപ്പ്, തൃശൂരില്‍ സുരേഷ് ഗോപിയുടെ ഭൂരിപക്ഷം 20,000 കടക്കും

തൃശൂരില്‍ സുരേഷ് ഗോപിക്ക് വിജയം ഉറപ്പ്,ഇത്തവണ തൃശൂര്‍ ലോക് സഭാ മണ്ഡലം എടുക്കുമെന്നും 20,000 വോട്ടുകള്‍ വരെ ഭൂരിപക്ഷം നേടുമെന്ന…

58 mins ago

അച്ഛനും സഹോദരനുമൊപ്പം കുളിക്കാനിറങ്ങിയ 13കാരൻ പുഴയിൽ മുങ്ങിമരിച്ചു

തിരുവനന്തപുരം: പുഴയിൽ കുളിക്കാനിറങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു. മലയിൻകീഴ് മഠത്തിങ്ങൽക്കര അനൂപ് ഭവനിൽ അനിൽകുമാറിന്റെ മകൻ അരുൺ (13) ആണ്…

1 hour ago

സുഖം തേടിപോയതല്ല, ചേച്ചി ഒരു ജീവിതം കിട്ടാനാണ്‌ അവനൊപ്പം പോയത്, മായയുടെ സഹോദരി കർമ ന്യൂസിനോട്

കഴിഞ്ഞ ദിവസമാണ് കാട്ടാക്കടയിൽ വാടക വീടിനു സമീപത്തെ റബർ പുരയിടത്തിൽ മായാ മുരളിയെന്ന യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ…

2 hours ago

കരമന അഖിൽ കൊലപാതകം, ഡ്രൈവർ അനീഷ് പിടിയിൽ

കരമന അഖിൽ കൊലപാതകത്തിൽ ഡ്രൈവർ അനീഷ് പിടിയിൽ. ബാലരാമപുരത്തു നിന്നാണ് ഇയാളെ പിടികൂടിയത്. മറ്റൊരിടത്തേക്ക് ഒളിവിൽ പോകാൻ തയ്യാറെടുക്കുന്നതിനിടെയായിരുന്നു പൊലീസ്…

3 hours ago

കനക മരിച്ചിട്ടില്ല, വ്യാജവാർത്തകൾ ഒഴിവാക്കൂ.. താരം പഴയ വീട്ടിൽ ഒറ്റയ്ക്ക്

മലയാളി അല്ലായിട്ടും പ്രേക്ഷകരുടെ മനസിൽ ഒരു മലയാളികുട്ടിയായി ഇടം നേടിയ നടിയാണ് കനക. സിനിമയിലെ സൂപ്പർഹിറ്റ് സംവിധാന ജോഡികൾ ആയിരുന്ന…

3 hours ago