trending

കോൾ ലിസ്റ്റ് പരിശോധിച്ചപ്പോൾ അമ്മയുടെ 3 മിസ് കോൾ, നൊമ്പരക്കുറിപ്പ്

തീവണ്ടി യാത്രയ്ക്കിടെ മരണപ്പെട്ട സിജോ ജോയുടെ ഓർമ്മകൾ പങ്കുവെച്ച് ഹരി നോർത്ത് കോട്ടച്ചേരി എഴുതിയ കുറിപ്പ് വൈറലാവുന്നു. മുംബൈയിൽ നിന്ന് പാലക്കാട്ടേക്ക് വരുന്നതിനിടയിലാണ് അപകടം സംഭവിക്കുന്നത്. തീവണ്ടിയിൽ വാതിൽപ്പടിയിൽ ഇരുന്നോ നിന്നോ യാത്രചെയ്യുന്നവർക്കുള്ള മറ്റൊരു മുന്നറിയിപ്പാണ് സിജോയുടെ ദാരുണാന്ത്യമെന്ന് ഹരി പറയുന്നു

ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ

തീവണ്ടിയിൽ വാതിൽപ്പടിയിൽ ഇരുന്നോ നിന്നോ യാത്രചെയ്യുന്നവർക്കുള്ള മറ്റൊരു മുന്നറിയിപ്പാണ് ഇന്നലെ വീടിന് സമീപം ട്രെയിനിൽ നിന്ന് വീണ പലക്കാട് ആലത്തൂർ വടക്കഞ്ചേരി സ്വദേശിയും യുവ ആരോഗ്യ പ്രവർത്തകനുമായ സിജൊ ജോയുടെ ദാരുണാന്ത്യം. ഇന്നലെ രാവിലെയായിരുന്നു മുംബൈയിൽ നിന്ന് പാലക്കാട്ടേക്ക് യാത്ര തിരിച്ച സിജോ ഇഖ്ബാൽ റെയിൽവേ ഗേറ്റിന് സമീപം വീണ് മരിക്കുന്നത്. ഉന്നത വിദ്യാഭ്യാസമുള്ള ഒരു ആരോഗ്യ പ്രവർത്തകനായിരുന്നു. ഗുജറാത്ത് നിന്ന് മുംബൈലയിലേക്ക് ജോലി മാറി അവിടെ നിന്ന് US പോകാനുള്ള ഒരുക്കത്തിനിടെ ഒരു മാസം കുടുംബത്തോടൊപ്പം കഴിയാൻ നാട്ടിലെക്ക് വരുന്നതായിരുന്നു. കാസർഗോഡ് എത്തിയെന്ന് നാട്ടിലുള്ള സഹോദരന് മെസേജ് പോയിരുന്നു.

ബോഡി എടുക്കുന്ന സമയം സിവിൽ ഡിഫൻസ് ആളിനെ തിരിച്ചറിയാൻ പരിശോധിച്ചപ്പോൾ എ ടി എം കാർഡ് അല്ലാതെ മറ്റു രേഖകൾ ഒന്നുമില്ലായിരുന്നു. ഇയർ ഫോൺ ചെവിയിൽ തന്നെ ഘടിപ്പിച്ച നിലയിൽ ആയിരുന്നു. പോക്കറ്റിലെ മൊബൈൽ ഫോൺ ലോക്കല്ലാത്തതിനാൽ അവസാനം വിളിച്ച നമ്പരിൽ ബന്ധപ്പെട്ടപ്പൊൾ ആളിനെ പെട്ടെന്ന് തിരിച്ചറിയാനായി. കോൾ ലിസ്റ്റ് പരിശോധിച്ചപ്പോൾ പയ്യന്റെ അമ്മയുടെ 3 മിസ് കോൾ വേദനയുണ്ടാക്കി. ഇങ്ങേ തലയ്ക്കു ഫോണെടുക്കാൻ മകൻ ഇല്ലെന്ന് അമ്മ അറിയുന്നില്ലല്ലോ. പയ്യന്റെ ജ്യേഷ്ഠനും അമ്മാവനും , ഇളയച്ചനും ഇന്നലെ വൈകിട്ടോടെ ജില്ലാ ആശുപത്രിയിൽ എത്തി. അന്യ നാട്ടിൽ നിന്നും കാഞ്ഞങ്ങാട്ടേക്ക് വന്ന ബന്ധുക്കൾക്ക് ഒരു തുണയായി ഇന്നലെ വൈകിട്ട് എത്തിയത് മുതൽ ആവശ്യമായ എല്ലാ സഹായ സഹകരണവുമായി നന്മമരം കാഞ്ഞങ്ങാട് പ്രവർത്തകർ കൂടെ ഉണ്ടായിരുന്നു. രാവിലെ പോസ്റ്റ് മോർട്ടം കഴിഞ്ഞ് ഉച്ചയോടേ മൃതദേഹം നാട്ടിലെക്ക് കൊണ്ട് പോയി.

ട്രെയിനിൽ ഡോറിനടുത്തിരുന്ന് കഴിയുന്നതും യാത്ര ചെയ്യാതിരിക്കുക. മറ്റൊരിടത്തും ഇരിപ്പിടമില്ലെങ്കിൽ പോലും ഈ ഇരുപ്പ് ഒഴിവാക്കണം. ട്രെയിനിന്റെ വേഗതയും കാറ്റും മൂലം വളരെ വേഗം കണ്ണുകളിൽ ആലസ്യം പടരും. പാളങ്ങളിൽ നിന്ന് മറ്റൊരു പാളങ്ങളിലേക്ക് മാറുമ്പോഴും മറ്റുമുളള ചെറിയ കുലുക്കം മതി കൈകളുടെ പിടി അയയാനും ദുരന്തത്തിലേക്ക് വഴുതി വീഴാനും. ചിലപ്പോൾ ട്രെയിൻ വേഗത കൂടുമ്പോൾ വാതിൽ അതിശക്തിയോടെ അടയും. എത്ര സൂക്ഷിച്ചിരുന്നാലും അപകട സാധ്യത ഏറെയാണ്. ആദരാഞ്ജലികൾ പ്രിയ സഹോദരാ..ഹരി നോർത്ത് കോട്ടച്ചേരി

Karma News Network

Recent Posts

അന്യസംഥാന തൊഴിലാളി ആലപ്പുഴയിൽ കുത്തേറ്റ് മരിച്ചു, ഒരാൾ കസ്റ്റഡിയിൽ

ആലപ്പുഴ: ഹരിപ്പാട് ഡാണാപ്പടിയിൽ അന്യസംഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു. ബംഗാൾ മാൾഡ സ്വദേശി ഓം പ്രകാശാണ് മരിച്ചത്. ഇയാളെ കുത്തിയെന്ന്…

2 hours ago

എന്റെ പേരിനൊപ്പമുള്ളത് മേനേൻ ആണ്, പക്ഷെ എല്ലാവരും എന്നെ ‘മേനോൻ’ എന്ന് വിളിക്കും- നിത്യ

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവമാണ് നിത്യ മേനോൻ. തന്റെ പേരിന്റെ കൂടെയുള്ളത് ജാതിപ്പേരല്ലെന്നും അത് ന്യൂമറോളജി നോക്കി ഇട്ടതാണെന്നും…

3 hours ago

ജഗതി ശ്രീകുമാറിന് വീട്ടിലെത്തി അവാർഡ് സമ്മാനിച്ച് ഗവർണ്ണർ ആനന്ദബോസ്

നടൻ ജഗതി ശ്രീകുമാറിന് പശ്ചിമ ബംഗാൾ രാജ്ഭവന്റെ ഗവർണേഴ്‌സ് അവാർഡ് ഓഫ് എക്സലൻസ് ഗവർണർ ഡോ സി.വി.ആനന്ദബോസ് തിരുവനന്തപുരത്ത് ജഗതിയുടെ…

3 hours ago

ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിങ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കോട്ടയം വെള്ളൂപ്പറമ്പിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു. നട്ടാശ്ശേരി സ്വദേശി അക്ഷയ് കുമാർ (21)…

4 hours ago

അറസ്റ്റ് രാഷ്ട്രീയപ്രേരിതം, കള്ളപ്പണമായി ഒരുരൂപ പോലും കണ്ടെത്തിയിട്ടില്ല- അരവിന്ദ് കെജ്‌രിവാൾ

അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ കേന്ദ്രസർക്കാർ നേരിടുന്നതിന്റെ ഭാഗമാണ് തന്റെ അറസ്റ്റെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഇ…

5 hours ago

തായ്‌ലൻഡിൽ വച്ച് പാരാഗ്ലൈഡിങ്ങിനിടെ അപകടം, ഗുരുതരമായി പരിക്കേറ്റ പ്രധാന അധ്യാപിക മരിച്ചു

പാരാഗ്ലൈഡിങ്ങിനിടെ പരിക്കേറ്റ ചികിത്സയിലിരുന്ന പ്രധാന അധ്യാപിക മരിച്ചു. ചീരഞ്ചിറ ഗവ. യുപി സ്‌കൂളിലെ പ്രധാന അധ്യാപിക റാണി മാത്യു ആണ്…

5 hours ago