entertainment

ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്ന് പരിഹാസം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്, അതെന്നെ പരുവപ്പെടുത്തി, തുറന്ന് പറഞ്ഞ് അഭിരാമി

മലയാളികളുടെ പ്രിയപ്പെട്ട ഗായികയും മോഡലുമാണ് അഭിരാമി സുരേഷ്. ഗായികയായ ചേച്ചി അമൃതയ്‌ക്കൊപ്പം ചെറുപ്പത്തില്‍ തന്നെ കലാ രംഗത്ത് എത്തിയതാണ് അഭിരാമി. ഇരുവരും ബിഗ്‌ബോസ് റിയാലിറ്റി ഷോയുടെ രണ്ടാം ഭാഗത്തില്‍ പങ്കെടുക്കുകയും പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റുകയും ചെയ്തിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ആയിരുന്നു അമൃതയും അഭിരാമിയും ബിഗംബോസില്‍ എത്തിയത്. ഇപ്പോള്‍ തന്റെ കരിയറിനെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് അഭിരാമി.

ഇന്‍സ്റ്റഗ്രാമിലെ എബ്ബി ടൂട്ട് എന്ന പേര് നല്‍കിയതിനെ കുറിച്ച് താരം പറഞ്ഞതിങ്ങനെ; ഞാന്‍ അഭിരാമി സുരേഷ്. എബ്ബി ടൂട്ട് എന്നാണ് ഞാന്‍ എന്നെ തന്നെ വിളിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലൊക്കെ ഞാന്‍ ഈ പേര് ഉപയോഗി ക്കുന്നുണ്ട്. എനിക്ക് ഇഷ്ടപ്പെട്ട എന്റ മറ്റൊരു പേരാണത്. സ്‌കൂളില്‍ കൂട്ടുകാര്‍ അഭിരാമി എന്ന പേര് ചുരുക്കി എബ്ബി ആക്കി. ചേച്ചി അമൃത കുഞ്ഞിലേ എനിക്കിട്ട ഓമന പേരാണ് ടൂട്ടാ. രണ്ടും കൂടി ചേര്‍ത്ത് ഞാന്‍ ഇട്ട പേരാണ് എബ്ബി ടൂട്ട്. ദയ ഇല്ലാതെ ട്രോള്‍ ഏറ്റു വാങ്ങേണ്ടി വന്ന ആളാണ് താന്‍. താടിയെല്ല് അല്‍പം മുന്നോട്ട് ഇരിക്കുന്ന പ്രോഗ്‌നാത്തിസം എന്ന ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്ന് പരിഹാസം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. പതിനെട്ട് വയസ് വരെ അത്തരം കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ വിഷമം വന്നിരുന്നു. എന്നാല്‍ അതെന്നെ പരുവപ്പെടുത്തി. ഇപ്പോള്‍ അത്ര ട്രോളുകള്‍ ഇല്ല. താടിയെല്ലിന്റെ പ്രശ്‌നം കറക്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അഭിരാമി പറയുന്നു.

അമൃതം ഗമയ എന്ന ഞങ്ങളുടെ ബ്രാന്‍ഡിന് വേണ്ടി മിക്ക പാട്ടുകളും എഴുതുന്നതും കംപോസ് ചെയ്യുന്നതും ഞാനാണ്. സിനിമകള്‍ക്ക് വേണ്ടിയും പാട്ട് എഴുതി കംപോസ് ചെയ്തു. അതില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട പാട്ട് എന്റെ ബാന്‍ഡിന് വേണ്ടി എഴുതി കംപോസ് ചെയ്തു ഞാന്‍ പാടിയ മൂവാണ്ടന്‍ എന്ന പാട്ടാണ്. തേപ്പ് കിട്ടിയ കാട്ടുറുമ്പിന്റെ കഥയാണ് ആ പാട്ടില്‍. ഇതുവരെ എബ്ബി എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അതെല്ലാം എന്റെ കുടുംബം തനിക്ക് സമ്മാനിച്ചതാണ്. പൊതുവെ മടിച്ചി ആയിരുന്ന എന്നെ കൊണ്ട് ഇത്രയൊക്കെ ചെയ്യിപ്പിച്ചത് ചേച്ചിയാണ്.

കലാപാരമ്പര്യം ഉള്ള കുടുംബമാണ് തന്റേത് എന്നും അച്ഛന്‍ സുരേഷ് ഒരു മ്യൂസിഷ്യന്‍ ആണ്. അമ്മ ലൈല പാട്ട്, നൃത്തം, മിമിക്രി, അഭിനയം എല്ലാം ചെയ്യുന്ന കലാകാരി ആയിരുന്നു. അന്ന് സോഷ്യല്‍ മീഡിയ ഇല്ലാത്തത് കൊണ്ട് അധികം ആര്‍ക്കും അറിയില്ലെന്നേയുള്ളു. സുല്ല്’ എന്ന സിനിമയ്ക്ക് വേണ്ടി ഒരു പാട്ട് കംപോസ് ചെയ്തിരുന്നു. ഗിറ്റാറും വോയ്‌സും മാത്രം ഉപയോഗിച്ചു ചെയ്ത പാട്ട് താനും ചേച്ചിയും, നിരഞ്ജ് എന്ന ഗായകനും പാടിയ വേര്‍ഷന്‍ ഉണ്ട്. ആ ഗാനത്തിന് രാമു കാര്യാട്ട് സ്‌പെഷല്‍ ജൂറി അവാര്‍ഡ് തനിക്ക് കിട്ടിയിരുന്നു. ആ അവാര്‍ഡ് മ്യുസിഷ്യന്‍ എന്ന നിലയില്‍ വലിയ അംഗീകാരം ആയി കരുതുന്നു എന്നും താരം പറയുന്നു.

Karma News Network

Recent Posts

എസ്എന്‍സി ലാവ്ലിന്‍ കേസ്, സുപ്രീംകോടതിയില്‍ ഇന്ന് അന്തിമ വാദം

ന്യൂഡല്‍ഹി: എസ്എന്‍സി ലാവ്ലിന്‍ കേസിലെ സിബിഐയുടെ അപ്പീലില്‍ സുപ്രീംകോടതി ഇന്ന് അന്തിമ വാദം കേട്ടേക്കും. പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ പ്രതിപ്പട്ടികയില്‍…

2 mins ago

കെപി യോഹന്നാന് അപകടത്തിൽ ഗുരുതര പരിക്ക്, ശസ്ത്രക്രിയക്ക് വിധേയനാക്കി

ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മോറാൻ മോർ അത്താനാസിയോസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്ത (കെപി യോഹന്നാൻ) യ്ക്ക് വാഹനാപകടത്തിൽ ഗുരുതര…

31 mins ago

മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്; പോളിം​ഗ് ശതമാനത്തിൽ ഇടിവ്, ആകെ രേഖപ്പെടുത്തിയത് 61.08 ശതമാനം

ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പിലും പോളിംഗ് ശതമാനത്തിൽ ഇടിവ്. ആകെ രേഖപ്പെടുത്തിയത് 60% പോളിങ്. കഴിഞ്ഞ തവണ ആകെ…

9 hours ago

നിയമന കുംഭകോണത്തില്‍ മമത പെട്ടു, ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ ഒന്നും അവശേഷിക്കില്ല, രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

കൊൽക്കത്ത: നിയമന കുംഭകോണത്തില്‍ മമത സര്‍ക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ ഒന്നും അവശേഷിക്കില്ലെന്നും ഇത് വഞ്ചനയാണെന്നും…

10 hours ago

റഹീമിന്റെ 34കോടി രൂപ എന്തു ചെയ്തു, എവിടെ? ബോച്ചേയോട് നുസ്രത്ത് ജഹാൻ

റിയാദിൽ തൂക്കിക്കൊല്ലാൻ വിധിച്ച അബ്ദുൾ റഹീമിന് വേണ്ട് പിരിച്ചെടുത്ത് 34 കോടി രൂപ ചർച്ചയാകുമ്പോൾ ​ഗൾഫി രാജ്യങ്ങളിലെ പണപ്പിരിവിന്റെ നിയമവശങ്ങൾ…

10 hours ago

ഭീകരന്മാർക്കെതിരേ ഫ്രാൻസിൽ ഹിന്ദുമതം പഠിപ്പിക്കുന്നു

ഫ്രാൻസിൽ ഹിന്ദുമതം പഠിപ്പിക്കുന്നു. ഹിന്ദു മതത്തിന്റെ അടിസ്ഥാന തത്വങ്ങൾ പഠിപ്പിക്കാൻ ഫ്രാൻസിൽ പരസ്യമായ ക്ളാസുകൾ...എല്ലാം ഫ്രാൻസ് സർക്കാരിന്റെ അനുമതിയോടെ. ഫ്രാൻസിൽ…

11 hours ago