topnews

മകൻ കുറ്റം ചെയ്തെന്ന് വിശ്വസിക്കുന്നില്ല, രണ്ട് പേരുള്ള മുറിയിൽ ഒരാളെ മാത്രം എങ്ങനെ പാമ്പ് കടിക്കും- സൂരജിന്റെ അച്ഛൻ

അഞ്ചല്‍ ഏറം വെള്ളശേരില്‍ വീട്ടില്‍ ഉത്ര (25) കുടുംബ വീട്ടിലെ കിടപ്പു മുറിയല്‍ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് സൂരജ് കുറ്റം സമ്മതിച്ചിട്ടുണ്ട്. എന്നാൽ സൂരജിന്റെ മാതാപിതാക്കൾ വാർത്ത നിഷേധിച്ച് രം​ഗത്തെത്തി. മകന്‍ കുറ്റം ചെയ്‌തെന്ന് വിശ്വസിക്കുന്നില്ലെന്ന് പിതാവ് സുരേന്ദ്രന്‍ പറഞ്ഞു. രണ്ടുപേര്‍ കിടക്കുന്ന മുറിയില്‍ ഉത്തരയെ മാത്രം എങ്ങനെ പാമ്പിനെക്കൊണ്ട് കടിപ്പിക്കുമെന്ന് സുരേന്ദ്രന്‍ ചോദിക്കുന്നു.

ഉത്തരയുടെ വീട്ടുകാരുടെ ആരോപണം തെറ്റാണെന്ന് സൂരജിന്റെ മാതാവ് രേണുക പറഞ്ഞു. ഉത്തരയെ ആദ്യം പാമ്പ് കടിച്ചത് കിടപ്പുമുറിയില്‍വച്ചല്ലെന്നും, വീട്ടുമുറ്റത്തുവച്ചാണെന്നും വീട്ടുകാര്‍ പറയുന്നു. ഉടൻതന്നെ ആശുപത്രിയിൽ കൊണ്ടുപോകുകയും ചെയ്തിരുന്നുവെന്നും സൂരജിന്‍റെ വീട്ടുകാർ വ്യക്തമാക്കി. മാര്‍ച്ച്‌ മൂന്നിനാണ് ഉത്തരയെ സൂരജിന്റെ വീട്ടില്‍ നിന്ന് ആദ്യം പാമ്പ് കടിച്ചത്. ഉത്രയും സൂരജും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നതായും മാതാപിതാക്കൾ പറഞ്ഞു. അതേസമയം ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊന്നതാണെന്ന വാർത്ത അടൂരിലെയും അഞ്ചലിലെയും ഇരുവരുടെയും ബന്ധുക്കളിലും നാട്ടുകാരിലും ഞെട്ടൽ ഉളവാക്കിയിട്ടുണ്ട്.

കഴിഞ്ഞ ഏഴിന് പുലര്‍ച്ചെ ആറ് മണിയോടെയാണ് ഉത്രയെ മരിച്ച നിലയില്‍ കിടപ്പുമുറിയില്‍ കണ്ടത്. പതിവിന് വിപരീതമായി മുറി തുറന്നുകിടക്കുന്നത് കണ്ട മാതാവ് മണിമേഖല അകത്ത് കയറി നോക്കിയപ്പോളാണ് ഉത്ര ചലനമറ്റ് കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. 25 കാരിയായ ഉത്രയുടെ ഭര്‍ത്താവ്​ സൂരജിനെയും കൂട്ടുപ്രതികളുടെയും അറസ്​റ്റ്​ ഉടന്‍ രേഖപ്പെടുത്തുമെന്നുമാണ്​ വിവരം. ഭര്‍ത്താവ്​ സൂരജിനെയും സുഹൃത്തായ പാമ്പ് പിടുത്തക്കാരനെയും മറ്റ്​ രണ്ട്​ സുഹൃത്തുക്കളെലും പൊലീസ്​ കസ്​റ്റഡിലെടുത്തിരുന്നു.

 

Karma News Network

Recent Posts

വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം, യുവാവ് അറസ്റ്റ്

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പുന്നപ്ര കപ്പക്കട സ്വദേശി അരുണ്‍ (24)…

6 mins ago

മായ മിടുക്കിയാണ്,അവന്റെ ലക്ഷ്യം ബാങ്ക് അക്കൗണ്ട്

കാട്ടാക്കടയില്‍ ദുരൂഹ സാഹചര്യത്തിൽ യുവതി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മായയുടെ കൊലപാതകിയായ രഞ്ജിത്ത് ഒളിവിലാണ്.…

55 mins ago

ശക്തമായ കാറ്റും മഴയും, പരസ്യബോര്‍ഡ് മറിഞ്ഞുവീണ് മൂന്ന് മരണം, 59 പേർക്ക് പരിക്ക്

ശക്തമായ കാറ്റും മഴയും, പരസ്യബോര്‍ഡ് മറിഞ്ഞുവീണ് മൂന്ന് മരണം, 59 പേർക്ക് പരിക്ക് മുംബൈ: ശക്തമായ മഴയ്ക്കും കാറ്റിനുമിടയിൽ കൂറ്റന്‍…

2 hours ago

കേരളത്തിൽ BJPക്ക് എത്ര സീറ്റ്? ദക്ഷിണേന്ത്യാ ഫലം പ്രവചിച്ച് അമിത്ഷാ

ദക്ഷിണേന്ത്യയിൽ ബിജെപി വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് വെളിപ്പെടുത്തി ആഭ്യന്തര മന്ത്രി അമിത്ഷാ. “കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട് എന്നീ നാല്…

3 hours ago

ചന്ദ്രയാൻ-4 ശിവ്ശക്തി പോയിൻ്റിനരികിൽ ലാൻഡ് ചെയ്തേക്കും, നിർണ്ണായക വിവരം പുറത്ത്

ന്യൂഡൽഹി: ന്യൂഡൽഹി: ഇന്ത്യൻ ജനത ആവേശത്തോടെ കാത്തിരിക്കുന്ന ഐഎസ്ആർഒയുടെ ദൗത്യമാണ് ചന്ദയാൻ - 4. കഴിഞ്ഞ വർഷം നടത്തിയ ചന്ദ്രയാൻ-3…

3 hours ago

മകന്റെ മരണ കാരണം വ്യക്തമല്ല, പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സി​ദ്ധാർത്ഥന്റെ അമ്മ ഹൈക്കോടതിയില്‍

കൊച്ചി: മകന്റെ മരണ കാരണം വ്യക്തമല്ലെന്നും സിബിഐ അന്തിമ റിപ്പോര്‍ട്ടില്‍ പ്രതികളുടെ പങ്ക് വ്യക്തമാകു. പൂക്കോട് വെറ്റിറിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥന്റെ…

4 hours ago