crime

സൈക്കിൾ യാത്രക്കിടെ പെൺക്കുട്ടിയെ തടഞ്ഞ് നിർത്തി സ്വകാര്യ ഭാഗത്ത് പിടിച്ച പ്രതിക്ക് ആറ് വർഷം കഠിന തടവും 25,500 രൂപ പിഴയും

തിരുവനന്തപുരം. റോഡിലൂടെ സൈക്കിൾ ചവിട്ടി പോവുകയായിരുന്ന പതിനാലു കാരിയെ കടന്ന് പിടിച്ച കേസിൽ സുരക്ഷാ ജീവനക്കാരനായ പ്രതിക്ക് തിരുവനന്തപുരം അതിവേഗ കോടതി ആറ് വർഷം കഠിന തടവും 25,500 രൂപ പിഴയും ശിക്ഷ വിധിച്ചു.

തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി ആജ് സുദർശനാണ് ശിക്ഷ വിധിച്ചത്. മാറന്നല്ലൂർ ചെന്നിവിള വാർഡ് വിജി ഭവനിൽ രവീന്ദ്രൻ നായരെ (64) ആണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ രവീന്ദ്രൻ നായർ രണ്ട് കൊല്ലം അധിക തടവ് അനുഭവിക്കണം.

2019 ഓഗസ്റ്റ് 23 വൈകിട്ട് അഞ്ചരയോടെ വെള്ളയമ്പലം നളന്ദ ജംഗ്ഷനിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം. സൈക്കിൾ ചവുട്ടുകയായിരുന്ന പെൺക്കുട്ടിയെ പ്രതി തടഞ്ഞ് നിർത്തി സ്വകാര്യ ഭാഗത്ത് പിടിക്കുകയായിരുന്നു. നളന്ദ ജംഗ്ഷനിലുള്ള ഒരു സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു പ്രതി. സംഭവ സമയത്ത് റോഡിൽ തിരക്കില്ലാത്ത തക്കം നോക്കിയാണ് പ്രതി പീഡിപ്പിച്ചത്. പുറത്ത് പറഞ്ഞാൽ കൊല്ലുമെന്നും പ്രതി ഭീഷണിപ്പെടുത്തുകയുണ്ടായി. ഇതിൽ ഭയന്ന കുട്ടി പുറത്താരോടും സംഭവത്തെ പറ്റി പറഞ്ഞില്ല.

പഠിത്തത്തിലും കായിക രംഗത്തും മിടുക്കിയായിരുന്ന കുട്ടി സംഭവ ശേഷം അസ്വസ്ഥയാവുകയായിരുന്നു. ഇത് വീട്ടുകാരും സ്കൂൾ അധ്യാപകരും ശ്രദ്ധിച്ചു. എന്നാൽ കാരണം ചോദിച്ചെങ്കിലും പ്രതിയെ ഭയന്ന് കുട്ടി പുറത്ത് ഒന്നും പറഞ്ഞില്ല. സംഭവം പുറത്ത് പറഞ്ഞിട്ടില്ലെന്നറിഞ്ഞ പ്രതി കുട്ടിയെ വീണ്ടും കാണുമ്പോൾ അശ്ലീല ചേഷ്ടകൾ കാണിക്കുക പതിവാക്കി. ഇതിൽ മനം നൊന്ത് ഒരു ദിവസം
സ്കൂളിൽ ഇരുന്ന് കുട്ടി കരയുന്നത് ഒരു അധ്യാപികയുടെ ശ്രദ്ധയിൽപ്പെട്ടു.

അധ്യാപിക ചോദിച്ചപ്പോൾ കുട്ടി സംഭവത്തെ കുറിച്ച് നടന്നത് തുറന്നു പറഞ്ഞു. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ, അഡ്വ. എം മുബീന എന്നിവർ ഹാജരായി. പ്രോസിക്യൂഷൻ 15 സാക്ഷികളെ വിസ്തരിച്ചു. 20 രേഖകൾ ഹാജരാക്കി. പിഴ തുക ഇരയായ പെൺക്കുട്ടിക്ക് നൽകാൻ ഉത്തരവിൽ പറയുന്നു. മ്യൂസിയം സബ് ഇൻസ്പെക്ടർമാരായ ബി എം ഷാഫി, ശ്യാംരാജ് ജെ നായർ എന്നിവരാണ് കേസ് അന്വേഷിച്ച് എഫ് ഐ ആർ ഇട്ടത്.

Karma News Network

Recent Posts

അപ്രഖ്യാപിത പവർകട്ട്, ചൂട്ട് കത്തിച്ച് കെഎസ്ഇബി ഓഫീസിൽ എത്തി നാട്ടുകാർ

മലപ്പുറം : കടുത്ത ചൂടിനൊപ്പം കെഎസ്ഇബി പണി തന്നാൽ എന്തുചെയ്യും. തിരൂരങ്ങാടിയിൽ അപ്രഖ്യാപിത പവർകട്ട് നടത്തിയ കെഎസ്ഇബി ഓഫീസിലേക്ക് ചൂട്ട്…

24 mins ago

ആര്യാ രാജേന്ദ്രനെയും ശോഭാ സുരേന്ദ്രനെയും വിട്ടേക്ക്, ദയവായി കഥാപാത്രങ്ങളെ ഒന്ന് മാറ്റിപ്പിടിക്കണം- അഡ്വ.സം​ഗീത ലക്ഷ്മണ

കെഎസ്‌ആർടിസി ഡ്രൈവറുമായുള്ള തർക്കത്തിന് പിന്നാലെ മേയർ ആര്യ രാജേന്ദ്രനും ദല്ലാൾ നന്ദകുമാറിന്റെ പ്രസ്ഥാവനക്ക് പിന്നാലെ ശോഭ സുരേന്ദ്രനുമാണ് വാർത്തകളിലെ താരം.…

25 mins ago

പവർകട്ട് വേണമെന്ന് കെഎസ്ഇബി, വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിൽ

തിരുവനന്തപുരം: ചൂട് കൂടിയതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിൽ. ഇതോടെ പവർകട്ട് വേണമെന്ന് കെഎസ്ഇബി സർക്കാരിനോട് വീണ്ടും ആവശ്യപ്പെട്ടു.…

53 mins ago

ഒപ്പം അഭനയിച്ച രണ്ട് മൂന്ന് ഹീറോകള്‍ ഒഴിച്ച്‌ ബാക്കിയെല്ലാവരും എന്നേക്കാള്‍ 25 വയസോളം പ്രായമുള്ളവരാണ്- മോഹിനി

മലയാളികളുടെ ശാലീന സൗന്ദര്യത്തിന്റെ പ്രതീകമായിരുന്നു മോഹിനി. പഞ്ചാബി ഹൗസ്, പരിണയം, കലക്ടർ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് നടി പ്രീയപ്പെട്ടവളായി മാറി.…

1 hour ago

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമം, ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ അകപ്പെട്ട് യുവാവ്

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ യാത്രക്കാരൻ കാൽവഴുതി വീണു. ജിആർപി കോൺസ്റ്റബിളായ വനിതാ ഉദ്യോഗസ്ഥയുടെ സമയോചിതമായ ഇടപെടലിലൂടെയാണ് ഇയാളുടെ ജീവൻ…

1 hour ago

മനുഷ്യത്വമില്ലാത്ത അധികാരി അഥവാ രാജകുമാരി, മേയര്‍ ആര്യ രാജേന്ദ്രനെതിരേ ഹരീഷ് പേരടി

കെഎസ്‌ആർടിസി ഡ്രൈവറുമായുള്ള തർക്കത്തില്‍ മേ‌യർ ആര്യ രാജേന്ദ്രനെതിരേ നടൻ ഹരീഷ് പേരടി. നിയമത്തിന്‍റെ വഴി സ്വീകരിക്കാതെ കൊടി സുനിയുടെയും കിർമാണി…

2 hours ago