topnews

ആറാം ക്ലാസിലെ നൂറോളം വിദ്യാർഥികൾക്ക് ചൊറിച്ചിലും ശ്വാസ തടസവും, ആരോഗ്യവിഭാഗം സ്‌കൂളിലെത്തി പരിശോധന നടത്തി

തിരുവനന്തപുരം. സ്‌കൂളിലെ നൂറോളം വിദ്യാര്‍ഥികള്‍ക്ക് ചൊറിച്ചിലും ശ്വാസ തടസ്സവും. വെഞ്ഞാറമൂട് ആലന്തറ സര്‍ക്കാര്‍ യുപി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് ശരീരമാസകലം ചൊറിച്ചിലും ശ്വാസ തടസവും നേരിട്ടത്. വിദ്യാര്‍ഥികള്‍ക്ക് ഒരാഴ്ചയിലേറെയായി ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നതായിട്ടാണ് രക്ഷിതാക്കള്‍ പറയുന്നത്.

പകര്‍ച്ച വ്യാധിയാണെന്നാണ് സംശയം. തുടര്‍ന്ന് സ്‌കൂളില്‍ ആരോഗ്യ വിഭാഗം പരിശോധന നടത്തി. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ ചൊവ്വാഴ്ച ഉച്ചയോടെ അടച്ചു. ആറാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് ചൊറിച്ചിലുണ്ടായത്. ചൊറിച്ചില്‍ ആദ്യം ഉണ്ടായ വിദ്യാര്‍ഥികള്‍ക്ക് വേണ്ട പരിചരണം നല്‍കിയതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

തുടര്‍ന്ന് വെള്ളിയാഴ്ചയോടെ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് ചൊറിച്ചില്‍ അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ക്ലാസ് വൃത്തിയാക്കുകയും കുട്ടികളെ മറ്റൊരു ക്ലാസിലേക്ക് മാറ്റുകയും ചെയ്തു. തുടര്‍ന്ന് തിങ്കളാഴ്ച കുട്ടികളെ അതേ ക്ലാസില്‍ തന്നെ വീണ്ടും പ്രവേശിപ്പിക്കുകയായിരുന്നു. ഇതോടെ വീണ്ടും ചൊറിച്ചില്‍ അനുഭവപ്പെടുകയായിരുന്നു.

അതേസമയം ആദ്യഘട്ടത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെട്ടപ്പൊള്‍ അധ്യാപകര്‍ വേണ്ട വിധത്തില്‍ ഇടപെട്ടില്ലെന്നാണ് ആക്ഷേപം. വിവരം രക്ഷിതാക്കളാണ് ആരോഗ്യ വകുപ്പില്‍ അറിയിച്ചത്.

Karma News Network

Recent Posts

സംസ്ഥാനത്ത് തോരാതെ പെയ്യുന്ന മഴ, ഒഴുക്കിൽ പെട്ട് ഒരാളെ കാണാതായി, മരം പൊട്ടി വീണ് രണ്ടുപേർക്ക് പരിക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം അതിതീവ്ര മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും…

27 seconds ago

റെയ്സിയുടെ മരണത്തിനു പിന്നിൽ മൊസാദിന്റെ രഹസ്യകരങ്ങളോ, അതോ ഇറാനിലെ ശത്രുക്കളോ

ആരാണ് ഇബ്രാഹിം റെയ്സിയുടെ മരണത്തിനു പിന്നിൽ. മസ്ജഹം കാലാവസ്ഥയിൽ ഹെലികോപ്റ്ററിൽ യാത്ര നടത്താൻ തീരുമാനമെടുത്തതിന് പിന്നിൽ ആരാണ്. ഇറാൻ പ്രസിഡന്റ്…

23 mins ago

അപൂവ്വങ്ങളിൽ അപൂർവ്വം, നിർണായകമായത് സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും, ഇളവ് നല്കുന്നത് തെറ്റെന്ന് ഹൈക്കോടതി

കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിൽ നിർണായകമായത് സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും.അപൂര്‍വങ്ങളില്‍ അത്യപൂര്‍വമെന്ന് പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചുകൊണ്ട് ഹൈക്കോടതി…

47 mins ago

KSRTC ശമ്പളം ലഭിച്ചില്ല, ലോണ്‍ അടയ്ക്കാന്‍ ആയില്ല, ജീവനക്കാരൻ ആത്മഹത്യക്ക് ശ്രമിച്ചു

കൊച്ചി : പതിവ് പോലെ ശമ്പളം മുടങ്ങി, ആത്മഹത്യക്ക് ശ്രമിച്ച് കെ.എസ്.ആര്‍.ടി.സി. ജീവനക്കാരന്‍. ചെറായി സ്വദേശി കെ.പി. സുനീഷാണ് കുമളിയില്‍…

48 mins ago

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു, അനാസ്ഥ കാട്ടിവർക്കെതിരെ നടപടിയെടുക്കും – വൈദ്യുതി മന്ത്രി

കോഴിക്കോട് : കടയ്ക്ക് മുന്നിലെ തൂണിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മുഹമ്മദ് റിജാസ് (19) മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കെഎസ്ഇബി.…

1 hour ago

ജിഷ വധക്കേസ്, കോടതിവിധിയിൽ സന്തോഷം, ജനങ്ങള്‍ക്ക് നിയമവ്യവസ്ഥയോടുള്ള വിശ്വാസം വര്‍ധിപ്പിക്കും, ബി സന്ധ്യ

കൊച്ചി: ജിഷ വധകേസിൽ അസം സ്വദേശി അമീറുല്‍ ഇസ്ലാമിന് വധശിക്ഷ തന്നെയെന്ന് ഹൈക്കോടതിയും ശരിവച്ച സാഹചര്യത്തില്‍ ചാരിതാര്‍ത്ഥ്യം തോന്നുന്നുവെന്ന് അന്വേഷണത്തിന്…

1 hour ago