ദുബൈ: എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ പാമ്പിനെ കണ്ടതോടെ ദുബൈയിൽ നിന്ന് കോഴിക്കോട്ടേക്ക് ഉള്ള വിമാനയാത്ര മുടങ്ങി. ഇതെ തുടർന്ന് വിമാനത്തിൽ നിന്ന് യാത്രക്കാരെ പുറത്തിറക്കി. ശനിയാഴ്ച പുലർച്ച 2.20ന് ടെർമിനൽ രണ്ടിൽ നിന്ന് പുറപ്പെണ്ടേണ്ട വിമാനത്തിലാണ് പാമ്പിനെ കണ്ടത്. യാത്രക്കാർ വിമാനത്തിലേക്ക് കയറാൻ ഒരുങ്ങുമ്പോഴായിരുന്നു പാമ്പിനെ കണ്ടത്. ഇതോടെ യാത്രക്കാരെയെല്ലാം തിരിച്ചിറക്കിയ ശേഷം ഹോട്ടലിലേക്ക് മാറ്റി.
സന്ദർശക വിസക്കാർ വിമാനത്താവളത്തിനുള്ളിൽ തന്നെ തുടരുകയാണ്. എപ്പോൾ വിമാനം പുറപ്പെടുമെന്ന് വ്യക്തമായ വിവരം നൽകാത്തതിനാൽ യാത്രക്കാർ ദുരിതത്തിലാണ്. പാമ്പിനെ ഇതുവരെ പിടികൂടാൻ കഴിയാത്തതാണ് വിമാനം വൈകാൻ കാരണമെന്ന് പറയുന്നു. പാമ്പ് എത്തിയത് എങ്ങിനെയാണെന്നോ എവിടെ നിന്നാണെന്നോ വ്യക്തമല്ല.
എന്നാൽ, മണിക്കൂറുകൾ കഴിഞ്ഞിട്ടും യാത്രക്കാരെ മറ്റൊരു വിമാനത്തിൽ നാട്ടിലെത്തിക്കാൻ നടപടിയെടുത്തിട്ടില്ല. അടിയന്തരമായി നാട്ടിൽ എത്തേണ്ടവരും ഇക്കൂട്ടത്തിലുണ്ട്.
മാനന്തവാടി എംഎൽഎ ഒ ആർ കേളു ഇന്ന് പട്ടിക ജാതി പട്ടിക വർഗ ക്ഷേമ വകുപ്പ് മന്ത്രിയായി ചുമതലയേൽക്കും. ഇതോടെ…
നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറി മലപ്പുറം വെളിയങ്കോടിൽ യുവാക്കൾക്ക് ദാരുണാന്ത്യം. വെളിയംകോട്…
സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…