കൊല്ലത്ത് കാര്‍ കയറിയിറങ്ങി പരിക്കേറ്റ മൂര്‍ഖന്‍ പാമ്പിന് ശസ്ത്രക്രിയ നടത്തി. കരിക്കോട് ടികെഎം കോളേജിനടുത്തെ റോഡില്‍വെച്ച് പരിക്കേറ്റ മൂര്‍ഖന്‍ പാമ്പിനാണ് ജില്ലാ വെറ്റിനറി കേന്ദ്രത്തില്‍ ശസ്ത്രക്രിയ നടത്തിയത്. പരിക്കേറ്റ മൂര്‍ഖന്‍ ശൗര്യത്തോടെ നിന്നതിനാൽ നാട്ടുകാര്‍ക്ക് എടുത്തു മാറ്റാനായിരുന്നില്ല. കുടല്‍മാല പുറത്തുവന്ന നിലയിലായിരുന്നു മൂര്‍ഖന്‍.
ഒടുവില്‍ സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ യൂണിറ്റിനെ വിവരം അറിയിക്കുകയും അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ അന്‍വറിന്റെ നേതൃത്വത്തില്‍ വനപാലകസംഘം എത്തി മൂര്‍ഖനെ പ്രത്യേക കൂട്ടിനുള്ളിലാക്കുകയുമായിരുന്നു. ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ എത്തിച്ച് ശസ്ത്രക്രിയാ വിഭാഗത്തിലേക്ക് മാറ്റിയ മൂര്‍ഖന്‍ അനസ്തേഷ്യയും രക്തസ്രാവം നില്‍ക്കാനുള്ള മരുന്നുകൾ നല്കി. ഒരുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവില്‍ കുടല്‍മാല ഉള്ളിലാക്കി മുറിവുകള്‍ തുന്നിക്കെട്ടാനായി.
ആന്റിബയോട്ടിക്കുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും അഞ്ചുദിവസത്തെ തുടര്‍ചികിത്സകൂടി വേണം. ജില്ലാ മൃഗാശുപത്രി മേധാവി ഡോ. ഡി ഷൈന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഡോ. സജയ് കുമാര്‍, ഡോ. എസ് കിരണ്‍ ബാബു, അജിത് മുരളി എന്നിവരാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്. മുറിവ് ഉണങ്ങിയ ശേഷം മൂര്‍ഖനെ കുളത്തൂപ്പുഴ വനമേഖലയിലേക്ക് തുറന്നുവിടുമെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.
മാവേലിക്കര: യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. താമരക്കുളം പച്ചക്കാട് രശ്മി നിവാസില്‍ രാമചന്ദ്രന്റെയും സുലഭയുടെയും മകള്‍ രശ്മി…
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ അപകടമരണം അറേബ്യൻ രാജ്യങ്ങളിൽ ഉണ്ടാക്കിയ നടുക്കം ചെറുതല്ല. പ്രത്യേകിച്ച് ഇസ്ലാമിക രാജ്യങ്ങളുടെ ഒരു നെടും…
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. രാഹുൽ നടത്തിയത് വിവാഹത്തട്ടിപ്പാണെന്നും ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും യുവതിയുടെ കുടുംബം…
ഹിന്ദുക്കൾ ഒന്നിച്ചു നില്‍ക്കണം, അല്ലാത്തപക്ഷം പാർശ്വവത്ക്കരിക്കപ്പെടും വിജി തമ്പി. ഹിന്ദുക്കളെ ഒന്നിച്ചു നിർത്തുക എന്നതാണ് വിഎച്ച്പിയുടെ ലക്ഷ്യം. അതിന്റെ ആവശ്യകത…
തിരുവനന്തപുരം: കേരളത്തിൽ അതി തീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നു പ്രവചിച്ച സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കുറഞ്ഞ…
ന്യൂഡൽഹി: ബൈഭവ് കുമാർ തന്നെ ആക്രമിക്കുമ്പോൾ അരവിന്ദ് കെജ്രിവാൾ വീട്ടിലുണ്ടായിരുന്നുവെന്ന് ആംആദ്മി പാർട്ടി രാജ്യസഭാംഗം സ്വാതി മലിവാൾ. വിഷയത്തിൽ കൃത്യമായ…