entertainment

ശ്രീകുമാര്‍ ചക്കപ്പഴത്തില്‍ നിന്നും പിന്മാറാന്‍ കാരണം ഡയറക്ടര്‍, തുറന്ന് പറഞ്ഞ് സ്‌നേഹ ശ്രീകുമാര്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശ്രീകുമാര്‍. ചക്കപ്പഴം എന്ന പരമ്പരയില്‍ ഉത്തമന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ശ്രീകുമാര്‍ അവസാനം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. എന്നാല്‍ പിന്നീട് പരമ്പയില്‍ നിന്നും പിന്മാറുകയാണെന്ന് നടന്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇതിന്റെ കാരണം അദ്ദേഹം വ്യക്തമാക്കിയിരുന്നില്ല. ഇനി പരമ്പരയില്‍ ഉണ്ടാകില്ലെന്ന് മാത്രമായിരുന്നു ശ്രീകുമാര്‍ സോഷ്യല്‍ മീഡിയകളിലൂടെ പറഞ്ഞത്.

ഇപ്പോഴിത ശ്രീകുമാര്‍ സീരിയലില്‍ നിന്ന് പിന്‍മാറിയതിന്റെ യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തുകയാണ് ഭാര്യ സ്‌നേഹ ശ്രീകുമാര്‍. ഇന്‍സ്റ്റഗ്രാം ക്യു എ സെക്ഷനിലാണ നടി ഇക്കാര്യം പറഞ്ഞത്. പൊതുവെ പ്രശ്‌നങ്ങളില്‍ നിന്ന് മാറി നില്‍ക്കുന്ന ആളാണ് ശ്രീ. അതുകൊണ്ട് തന്നെയാണ് ഈ മൗനം. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഡയറക്ടര്‍ കാരണമാണ് ചക്കപ്പഴം വിടേണ്ടി വന്നത്. എന്നെങ്കിലും വിശദമായി ശ്രീ പറയുമായിരിക്കും. എല്ലാ ചക്കപ്പഴം ഫാന്‍സിനും ഗ്രൂപ്പിനും നന്ദി. ഇപ്പോഴും നിങ്ങള്‍ തരുന്ന ഈ സ്‌നേഹത്തിന്…സ്‌നേഹ ആരാധകന്റെ ചോദ്യത്തിന് മറുപടിയായി കുറിച്ചു. ഇനി ശ്രീകുമാര്‍ ചക്കപ്പഴത്തിലേയ്ക്ക് വരില്ലെന്നും സ്‌നേഹ പറയുന്നു.

അതേസമയം ചക്കപ്പഴത്തില്‍ നിന്നും പിന്മാറുന്ന വിവരം അറിയിച്ച് ശ്രീകുമാര്‍ പറഞ്ഞതിങ്ങനെ,നമസ്‌കാരം, ചക്കപ്പഴത്തിലെ ഉത്തമന് ഇത്രയും കാലം നിങ്ങള്‍ തന്ന പിന്തുണയ്ക്ക് ഒരുപാട് നന്ദി. ഇനി ഉത്തമനായി ഞാന്‍ തുടരുന്നില്ല. എന്റെ കലാജീവിതത്തില്‍ എന്നും നിങ്ങള്‍തന്നുകൊണ്ടിരിക്കുന്ന പിന്തുണ ഒരു വലിയ ശക്തി തന്നെയാണ്. ഇനി അങ്ങോട്ടും പുതിയ സിനിമകള്‍ക്കും പ്രോഗ്രാമുകള്‍ക്കും എല്ലാവരുടെയും പ്രാര്‍ത്ഥനയും പിന്തുണയും പ്രതീക്ഷിക്കുന്നു. കൂടുതല്‍ വിശേഷങ്ങള്‍ വഴിയേ അറിയിക്കാം. എന്നായിരുന്നു ശ്രീകുമാറിന്റെ പോസ്റ്റ്. ചക്കപ്പഴം ലൊക്കേഷനില്‍ നിന്നുമുള്ള ചിത്രവും പങ്കുവെച്ചിരുന്നു എന്നാല്‍ അന്ന് പിന്‍മാറാനുള്ള കാരണം തിരക്കി പ്രേക്ഷകര്‍ എത്തിയെങ്കിലും പറയാന്‍ നടന്‍ തയ്യാറായിരുന്നില്ല. എന്തുകൊണ്ട് പിന്മാറി എന്നത് ഒറ്റവാക്കില്‍ എഴുതാന്‍ സാധിക്കില്ലെന്നും ലൈവില്‍ വന്ന് കാര്യം അറിയിക്കാമെന്നും നടന്‍ പറഞ്ഞത്.

മറിമായത്തിലെ തന്റെ പ്രിയപ്പെട്ട താരത്തെ കുറിച്ചും സ്‌നേഹ പറയുന്നു. എല്ലാവരേയുംന ഇഷ്ടമാണ് എന്നാല്‍ മണിയേട്ടന്‍ എപ്പോഴും ഞെട്ടിക്കുമെന്നായിരുന്നു നടന്‍ മണികണ്ഠനോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് കുറിച്ചത്. ഒപ്പം ഇന്‍സ്റ്റഗ്രാമിലൂടെ നടന് പിറന്നാള്‍ ആശംസയും നേര്‍ന്നിരുന്നു. ”മറിമായത്തിന്റെ മുതലാളി എന്ന് ഞങ്ങള്‍ വിളിക്കുന്ന മണിയേട്ടന് പിറന്നാള്‍ ആശംസകള്‍. ആദ്യമായി ക്യാമറയ്ക്കു മുന്നിലേക്ക് വന്നപ്പോള്‍ ഇത്രേം വലിയ അഭിനേതാക്കളുടെ കൂടെ എത്തിപ്പെട്ടു എന്നത് എന്റെ ഭാഗ്യം. എന്നും മണിയേട്ടന്റെ അഭിനയം അത്ഭുതത്തോടെ നോക്കിനില്‍ക്കുന്ന ആളാണ് ഞാന്‍. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുമ്‌ബോള്‍ അത്രയും ശ്രദ്ധിച്ചു നിന്നാല്‍ മാത്രമേ പിടിച്ചു നില്‍ക്കാന്‍ പറ്റുള്ളൂ, അതിനു ഏറ്റവും കൂടുതല്‍ സഹായിക്കുന്നതും മണിയേട്ടന്‍ തന്നെയാണ്.

ഓരോ സീനും അഭിനയിക്കുമ്‌ബോളും നമ്മുടെ മനസിലൂടെ പോകണ്ടേ ചില ചിന്തകളെ കുറിച്ചും, കഥാപാത്രങ്ങളെ കുറിച്ച് നമ്മള്‍ തന്നെ കണ്ടുപിടിക്കണ്ടേ ഉത്തരങ്ങളെ കുറിച്ചും, അതിന്റെ ആവശ്യകതയുമെല്ലാം കൂടുതല്‍ ഞാന്‍ മനസിലാക്കിയത് മണിയേട്ടനില്‍ നിന്നാണ്. മറിമായത്തില്‍ എന്നും വ്യത്യസ്തങ്ങള്‍ ആയ കഥാപാത്രങ്ങള്‍ ആയതു കൊണ്ട് എപ്പഴും അതൊരു ആക്ടിങ് സ്‌കൂള്‍ ആണ്, അവിടത്തെ പ്രധാനഅധ്യാപകന്‍ ആണ് മണിയേട്ടന്‍. ഏറ്റവും പ്രിയപ്പെട്ട മണിയേട്ടന് ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍ എന്നായിരുന്നു സ്‌നേഹ കുറിച്ചത്.

Karma News Network

Recent Posts

യുവാക്കളെ കള്ളക്കേസിൽ കുടുക്കി, എസ്ഐക്കും സിപിഒയ്ക്കും സ്ഥലം മാറ്റം

ഇടുക്കി : വാഹന പരിശോധനയ്ക്കിടെ ബൈക്ക് ഇടിപ്പിച്ചു അപായപ്പെടുത്തുവാൻ ശ്രമിച്ചെന്നു പറഞ്ഞ് യുവാക്കൾക്കെതിരെ കള്ളക്കേസെടുത്ത പൊലീസ് ഉദ്യോ​ഗസ്ഥർക്ക് സ്ഥലമാറ്റം. കട്ടപ്പന…

17 mins ago

ബാംഗ്ലൂർ പഠനത്തിലെ ഗർഭം, ഇൻസ്റ്റാഗ്രാം കാമുകൻ അന്നേ മുങ്ങി

കൊച്ചി പനമ്പള്ളി നഗറിൽ നവജാത ശിശുവിനെ നിഷ്കരുണം വകവരുത്തി ആമസോൺ കൊറിയർ കവറിൽ കെട്ടി നടുറോഡിൽ വലിച്ചെറിഞ്ഞ സംഭവത്തിൽ യുവതിയെ…

58 mins ago

പരിവാഹന്‍ അയച്ച ലിങ്കിൽ തൊട്ടു, ഒറ്റപ്പാലം സ്വദേശിക്ക് നഷ്ടമായത് 2.13 ലക്ഷം

ഒറ്റപ്പാലം: മോട്ടോര്‍ വാഹനവകുപ്പിന്റെ 'പരിവാഹന്‍' സംവിധാനത്തിന്റെ പേരില്‍ വ്യാജ സന്ദേശം. ഒറ്റപ്പാലം സ്വദേശിക്ക് 2.13 ലക്ഷം രൂപ നഷ്ടമായി. ഒറ്റപ്പാലം…

1 hour ago

കാണാതായ കോൺഗ്രസ് നേതാവ് മരിച്ച നിലയിൽ, മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

ചെന്നൈ: തമിഴ്നാട്ടിൽ കാണാതായ കോൺഗ്രസ് നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുനെൽവേലി സൗത്ത് ജില്ലാ അധ്യക്ഷൻ കെപികെ ജയകുമാറാണ് മരിച്ചത്.…

2 hours ago

ശബരിമലയിൽ സ്‌പോട്ട് ബുക്കിങ് ഇല്ല, അയ്യപ്പ ദര്‍ശനത്തിന് ഇനി ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ശബരിമലയില്‍ ഈ മണ്ഡല- മകരവിളക്ക് തീര്‍ഥാടനകാലം മുതല്‍ സ്‌പോട്ട് ബുക്കിങ് ഉണ്ടാകില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഓൺലൈൻ ബുക്കിങ് മാത്രം…

3 hours ago

പാലായിൽ സ്വകാര്യ ബസ് തലയിലൂടെ കയറി ഇറങ്ങി, മധ്യവയസ്കൻ മരിച്ചു

കോട്ടയം: പാലായില്‍ സ്വകാര്യ ബസ് തലയിലൂടെ കയറിയിറങ്ങി മധ്യവയസ്‌കന്‍ മരിച്ചു. കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡില്‍ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. പാലാ-കുത്താട്ടുകുളം…

3 hours ago