entertainment

സിനിമാനടിയുടെ പ്രസവം പോലും വിൽപനചരക്കാക്കിയ ചലചിത്ര പ്രവർത്തകനാണ് ബ്ലസി – അഡ്വക്കറ്റ് സം​ഗീത ലക്ഷ്മണ

തൻ്റെ കഥാപുസ്തകത്തിലെ യഥാർത്ഥ ജീവിതകഥയിലെ യഥാർത്ഥനായകനായ നജീബ് അദ്ദേഹത്തിൻ്റെ ചെറുമകൻ്റെ അകാലമരണം ഉണ്ടാക്കിയ ആഘാതത്തിൽ കഴിയുന്ന അവസരത്തിലും സിനിമയുടെ മാർക്കറ്റിങ്ങിനായി നജീബിനെ പിടിച്ചു വലിച്ചു കൊണ്ടുവന്ന ബെന്യാമനെയും കൂട്ടരെയും എന്ത് പേരിട്ട് വിളിക്കണമെന്ന് അഡ്വക്കറ്റ് സം​ഗീത ലക്ഷ്മണ. സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിലൂടെയാണ് വിമർശനം‌

കുറിപ്പിങ്ങനെ

സിനിമാക്കാര് പലരും പോകെ പോകെ നികൃഷ്ടജീവികളായി വളർന്നുവരുന്നവരാണ് എന്ന് കേട്ടിട്ടുണ്ട്. എന്നാൽ എഴുത്തുക്കാരും അക്കൂട്ടത്തിൽ പെടുമോ?! തൻ്റെ കഥാപുസ്തകത്തിലെ യഥാർത്ഥ ജീവിതകഥയിലെ യഥാർത്ഥനായകനായ നജീബ് അദ്ദേഹത്തിൻ്റെ ചെറുമകൻ്റെ അകാലമരണം ഉണ്ടാക്കിയ ആഘാതത്തിൽ കഴിയുന്ന അവസരത്തിലും സിനിമയുടെ മാർക്കറ്റിങ്ങിനായി നജീബിനെ പിടിച്ചു വലിച്ചു കൊണ്ടുവന്ന ബെന്യാമനെയും കൂട്ടരെയും എന്ത് പേരിട്ട് വിളിക്കണം? സിനിമാനടിയുടെ പ്രസവം പോലും വിൽപനചരക്കാക്കിയ ചലചിത്ര പ്രവർത്തകനാണ് ബ്ലസി എന്നത് നമ്മൾ കണ്ടതാണ്. ബെന്യാമൻ്റെ മേൽപറഞ്ഞ പ്രവർത്തിയും ആ ശ്രേണിയിൽ ചേർത്തു വെക്കാവുന്നതാണ്. ബ്ലസിയോടൊപ്പം കൂട്ടുകൂടി ബെന്യാമനും കെട്ട ബിസിനസുകാരനായി എന്നതാണ് സത്യം.

ബ്ലസി എന്ന സംവിധായകൻ്റെ ‘കാഴ്ച’ എന്ന സിനിമ മാത്രമാണ് നിലവാരമുള്ളതെന്നും ‘വാസ്തവം’ എന്ന സിനിമയിൽ മാത്രമാണ് പ്രിത്വിരാജിൻ്റെ മികവുള്ള അഭിനയം കാണാനായത് എന്നും ശക്തമായി തന്നെ കരുതുന്ന ഒരു സിനിമാപ്രേക്ഷകയാണ് ഞാൻ. ഇപ്പറഞ്ഞ സിനിമകൾ മാറ്റി വെച്ചാൽ, വെറുമൊരു mediocre സംവിധായകനായ ബ്ലസിയുടെ നേതൃത്വത്തിൽ ഒരു ബിലോ ആവറേജ് നടൻ്റെ ശരീരത്തിൽ സോകോൾഡ് ട്രാൻസ്ഫോർമേഷൻ/ മെറ്റമോർഫോസിസ് നടത്തി അവൻ്റെ വെളുത്ത തൊലിയിൽ മേക്കപ്പിട്ട് അവതരിപ്പിക്കുന്നത് കാണുക അസഹനീയം എനിക്ക്, അവമതിപ്പുണ്ടാക്കുന്നതാണ് എനിക്കത്.

ഞാൻ വായിച്ചനുഭിവിച്ചറിഞ്ഞ ”ആടുജീവിതം” പുസ്തകത്തിലെ നജീബിനും നജീബിനെ കാത്തിരുന്ന ഭാര്യയ്ക്കും പ്രിത്വിരാജിൻ്റെ മേക്കപ്പിട്ട മുഖമല്ല, ആ നജീബിന് അമല പോളിൻ്റെ മുഖവും ആകാരവുമുള്ള സ്ത്രിയുമായി ചേർന്നുള്ള ഇറോട്ടിക്ക് കാഴ്ചകളുമില്ല. ഇപ്പറഞ്ഞതും മറ്റു പല കാരണങ്ങൾ കൊണ്ടും, ലോകം മുഴുവനുള്ള സിനിമാപ്രേക്ഷകർ ”ആടുജീവിതം” സിനിമയെ കുറിച്ച് നല്ലത് പറഞ്ഞാലും തീയറ്ററിലും OTT യിലും ഞാൻ ആ സിനിമ കാണില്ല. ദേശീയ അവാർഡല്ല അതിലും വലുത് പലതും കിട്ടിയാലും ഞാൻ കരുതുക അതൊക്കെ പണത്തിന് മുകളിൽ പറക്കുന്ന പരുന്തുകളാവും എന്നാവും.

സിനിമയുടെ പ്രമോഷണൽ പരിപാടിയിൽ സിനിമാ നടി അമല പോൾ പറഞ്ഞത് നാലര മണിക്കൂർ കൊണ്ടാണ് ”ആടുജീവിതം” അവൾ വായിച്ചത് എന്നാണ്. നല്ല കാര്യം. ”ആടുജീവിതം” എന്ന പുസ്തം എന്നിലെ വായനക്കാരിക്ക് നൽകിയത് എന്തൊക്കെ എന്നത് അടുത്ത ലക്കത്തിൽ.

Karma News Network

Recent Posts

കസ്റ്റഡിയിലെടുത്ത പ്രതി പോലീസിനെ വെട്ടിച്ച് കടന്നു, വ്യാപക തിരച്ചിൽ

തിരുവനന്തപുരം: യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച പ്രതി പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി. കാരക്കോണം സ്വദേശി ബിനോയ് എന്ന അച്ചൂസ്…

42 mins ago

മാർക്സിസ്റ്റ് പാർട്ടിയുടെ 21 വയസുള്ള അത്ഭുതം, മേയറെന്ന വിഢിയെ ചുമക്കേണ്ട ഗതികേടിൽ തിരുവനന്തപുരം കേർപ്പറേഷൻ

തിരുവനന്തപുരം: മേയറുടെ ധിക്കാരത്തിനും ഭരണസ്തംഭനത്തിനുമെതിരെ ബി ജെപിയുടെ പ്രതിഷേധ ധർണ്ണ. രാഷ്ട്രീയപാർട്ടിയെന്ന നിലയ്ക്ക് അപകടകരമായ ഒരു രാഷ്ട്രീയ സംസ്കാരം സംസ്ഥാനത്ത്…

50 mins ago

പടക്ക നിർമാണശാലയിൽ സ്ഫോടനം, എട്ട് മരണം, 12 പേർക്ക് പരിക്ക്

ചെന്നൈ: തമിഴ്നാട്ടിൽ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ എട്ടുപേർ മരിച്ചു. വിരുദന​ഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലാണ് സംഭവം. മരിച്ചവരിൽ അഞ്ചുപേർ…

1 hour ago

പടക്ക നിർമാണശാലയിൽ സ്ഫോടനം; എട്ട് മരണം, 12 പേർക്ക് പരിക്ക്

ചെന്നൈ: തമിഴ്നാട്ടിൽ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ എട്ടുപേർ മരിച്ചു. വിരുദന​ഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലാണ് സംഭവം. മരിച്ചവരിൽ അഞ്ചുപേർ…

1 hour ago

റഷ്യക്ക് യുദ്ധം ചെയ്യാൻ ചാവേറുകൾ, മലയാളികളേ സി ബി ഐ അറസ്റ്റ് ചെയ്തു

റഷ്യ ഉക്രയിൽ യുദ്ധത്തിൽ റഷ്യക്ക് വേണ്ടി യുദ്ധ മുഖത്ത് മുന്നിൽ നിന്ന് പോരാടാൻ ആളുകളേ റിക്രൂട്ട് ചെയ്യുന്ന സംഘത്തേ സി…

1 hour ago

പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ തേങ്ങാ മോഷണം, പതിവാകുന്നതായി പരാതി

തിരുവനന്തപുരം : പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ തേങ്ങാ മോഷണം പതിവാകുന്നതായി പരാതി. ക്ഷേത്രത്തിൽ ഉടയ്ക്കാൻ വഴിവാണിഭക്കാർ വിൽപനക്ക് എത്തിക്കുന്ന ചാക്കുകണക്കിന്…

2 hours ago