Home crime സിദ്ദിഖിന്റെ കൊലയ്ക്ക് പിന്നിൽ വ്യക്തിപരമായ കാരണമെന്നാണ് നിഗമനമെന്ന് എസ്പി

സിദ്ദിഖിന്റെ കൊലയ്ക്ക് പിന്നിൽ വ്യക്തിപരമായ കാരണമെന്നാണ് നിഗമനമെന്ന് എസ്പി

കോഴിക്കോട്. കാണാതായ വ്യാപാരി സിദ്ദിഖിന്റേതെന്ന് സംശയിക്കുന്ന മൃതദേഹ ഭാഗങ്ങളുടെ പോസ്റ്റുമോര്‍ട്ടം കോഴിക്കോട് നടത്തും. അട്ടപ്പാടി ചുരംവളവില്‍ നിന്നും കണ്ടെത്തിയ മൃതദേഹ അവശിഷ്ടങ്ങള്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. കേസിലെ പ്രതിയായ അഷിക്കുമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

പോലീസ് ചെന്നെയില്‍ നിന്നും പിടികൂടിയ ഷിബിലിയെയും ഫര്‍ഹാനയെയും വൈകിട്ട് തിരൂരില്‍ എത്തിക്കും. സിദ്ദിഖിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കിയ ശേഷം ട്രോളിബാഗിലാക്കി അട്ടപ്പാടിയില്‍ ഉപേക്ഷിക്കുകയായിരുന്നു. സിദ്ദിക്കിന്റെ ഹോട്ടലിലെ ജീവനക്കാരിയാണ് ഷിബില. ഷിബിലയുടെ സുഹൃത്താണ് ഫര്‍ഹാന. ഫര്‍ഹാനയുടെ സുഹൃത്താണ് അഷിക്ക്.

രണ്ട് ആഴ്ച മാത്രമാണ് ഷിബില ഹോട്ടലില്‍ ജോലി ചെയ്തത്. അതേസമയം ഷിബിലയുടെ പെരുമാറ്റത്തിലെ പ്രശ്‌നങ്ങള്‍ തൊഴിലാളികള്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് ശമ്പളം നല്‍കി ഷിബിലയെ ഒഴുവാക്കിയെന്നാണ് സിദ്ദിക്കിന്റെ കുടുംബം പറയുന്നത്. അതേസമയം കൊലയ്ക്ക് പിന്നില്‍ വ്യക്തിപരമായ കാരണമാകാമെന്ന് എസ്പി പറഞ്ഞു. സംഭവത്തില്‍ ഹണിട്രാപ് ഉണ്ടോ എന്ന് കാര്യത്തില്‍ വ്യക്തതയില്ല.

അതേസമയം കൊലപാതകത്തില്‍ മൂന്ന് പേര്‍ക്കും ബന്ധമുണ്ട്. ഈ മാസം 18നും 19നും ഇടയിലാണ് കൊലപാതകം നടന്നിരിക്കുന്നത്. പ്രതികള്‍ തമ്മിലുള്ള ബന്ധത്തിലും പോലിസിന് സംശയമുണ്ട്. പ്രതികള്‍ മൂന്ന് പേര്‍ക്കും സംഭവത്തില്‍ വ്യക്തമായ പങ്കുണ്ടെന്നും എസ്പി വ്യക്തമാക്കി. 18നാണ് സിദ്ദിഖിനെ കാണാതാകുന്നത്. തുടര്‍ന്ന് 22ന് സിദ്ദിഖിന്റെ മകന്‍ പരാതി നല്‍കുകയായിരുന്നു. പിന്നാലെ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിച്ചു.