kerala

കന്യാസ്‌ത്രീയെ അധിക്ഷേപിച്ച സംഭവം; പി സി ജോര്‍ജിനെ സ്‌പീക്കര്‍ ശാസിച്ചു

തിരുവനന്തപുരം: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായുളള പീഡനക്കേസില്‍ പരാതി നല്‍കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച് പരാമര്‍ശം നടത്തിയ പി.സി ജോര്‍ജ് എം.എല്‍.എയെ സ്പീക്കര്‍ ശാസിച്ചു. നിയമസഭാംഗങ്ങളുടെ പെരുമാറ്റചട്ടങ്ങളുടെ ലംഘനമാണ് പി.സി ജോര്‍ജില്‍ നിന്നുണ്ടായതെന്ന് സ്പീക്കര്‍ പറഞ്ഞു. സഭാംഗങ്ങള്‍ അന്തസും ധാര്‍മ്മിക മൂല്യവും കാത്തുസൂക്ഷിക്കാന്‍ ബാദ്ധ്യസ്ഥരാണെന്നും സ്പീക്കര്‍ വ്യക്തമാക്കി.

എന്നാല്‍ താന്‍ അധിക്ഷേപിച്ചത് കന്യാസ്ത്രീയെ അല്ലെന്നും സഭയില്‍ നിന്ന് പുറത്താക്കിയ ആളെങ്ങനെ കന്യാസ്ത്രീയാകുമെന്നും ആ പ്രയോഗം സഭാനടപടികളില്‍ നിന്നും നീക്കം ചെയ്യണമെന്നും പി.സി ജോര്‍ജ് അഭിപ്രായപ്പെട്ടു.സ്പീക്കറുടെ ശാസന ആദരവോടെ സ്വീകരിക്കുന്നതായും അദ്ദേഹം അറിയിച്ചു. എത്തിക്സ് കമ്മിറ്റിയുടെ തീരുമാനം അംഗീകരിക്കുന്നതായും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അധിക്ഷേപിച്ച സ്ത്രീയ്ക്കെതിരെ ശബ്ദമുയര്‍ത്തുകയാണ് താന്‍ ചെയ്തതെന്നും ഇത്തരം സാഹചര്യമുണ്ടായാല്‍ ഇനിയും ആവര്‍ത്തിക്കുമെന്നുമായിരുന്നു ഇന്നലെ പി.സി ജോര്‍ജ് പറഞ്ഞത്.

Karma News Network

Recent Posts

ക്ലോസറ്റിൽ കുടുങ്ങി ഉടുമ്പ്, ഞെട്ടി വീട്ടുകാർ, സംഭവം കണ്ണൂരിൽ

കണ്ണൂർ : വീട്ടിലെ ശുചിമുറിയിൽ കയറിക്കൂടി ഉടുമ്പ്. തലശേരിയി സ്വദേശി റായിസിന്റെ വീട്ടിലാണ് ഉടുമ്പ് തലവേദനായയായത്. ശുചിമുറി ഉപയോഗിക്കാനായി റയിസിന്റെ…

22 mins ago

മലയാളി യാത്രക്കാര്‍ക്ക് നേരേ ആക്രമണം, കാര്‍ അടിച്ചുതകര്‍ത്തു, സംഭവം തമിഴ്‌നാട്ടില്‍, ദൃശ്യങ്ങള്‍ പുറത്ത്

കോയമ്പത്തൂര്‍: സേലം – കൊച്ചി ദേശീയപാതയില്‍ രാത്രിയില്‍ മലയാളി യാത്രക്കാര്‍ക്ക് നേരെ ആക്രമണം. മൂന്ന് കാറുകളിലെത്തിയ പതിനഞ്ചംഗ മുഖംമൂടി സംഘം…

51 mins ago

തീം പാർക്കിൽ അപകടം, 50 അടി ഉയരത്തിൽ തലകീഴായി തൂങ്ങിക്കിടന്ന് ആളുകൾ

50 അടി ഉയരത്തിൽ കുടുങ്ങി ആളുകൾ. പോർട്ട്‌ലാൻഡിലെ ഓക്‌സ് അമ്യൂസ്‌മെൻ്റ് പാർക്കിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. അറ്റ്മോസ്ഫിയർ റൈഡിനിടെ മുപ്പതോളം…

1 hour ago

ഇവിഎം ഉപേക്ഷിക്കണമെന്ന് മസ്‌ക്, ടൂട്ടോറിയൽ ക്ലാസ് നൽകാം, ഇന്ത്യയിലേക്ക് വരൂവെന്ന് രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി : ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ (ഇവിഎം) ഉപയോഗം നിർത്തലാക്കണമെന്ന് ടെസ്‌ല, സ്‌പേക്‌സ് എക്‌സ് സിഇഒ ഇലോൺ മസ്‌ക്. ഇവ…

2 hours ago

കണ്ടുമുട്ടിയ അന്നുമുതല്‍ നിന്നില്‍ ഞാന്‍ വീണുപോയി, ​ജിപിക്ക് ജന്മദിനാശംസയുമായി ​ഗോപിക

വിവാഹ ശേഷമുള്ള ഭര്‍ത്താവിന്റെ ആദ്യത്തെ ബര്‍ത്ത് ഡേയ്ക്ക് ആശംസകളുമായി ഗോപിക അനിൽ. എങ്ങനെയാണ് ഒരാളെ ഇത്രയധികം ഇഷ്ടപ്പെട്ടു പോകുന്നത് എന്ന്…

2 hours ago

എസ്‌ഐയെ വാഹനമിടിച്ച് വീഴ്ത്തി കടന്നു, 19കാരനായ പ്രതി പിടിയിൽ

പാലക്കാട് : വാഹന പരിശോധനയ്ക്കിടെ എസ്ഐയെ ഇടിച്ചുവീഴ്ത്തി കടന്ന 19കാരൻ പിടിയിൽ. തൃത്താല സ്റ്റേഷനിലെ എസ്ഐ ശശിയെയാണ് വാഹനം കൊണ്ടിടിച്ചത്.…

2 hours ago