national

ഉജ്ജയിനി കുന്ദേശ്വർ മഹാദേവ ക്ഷേത്രത്തിൽ ചന്ദ്രയാൻ 3 നായി 40 ദിവസത്തെ പൂജ, ക്ഷേത്ര ദർശനം നടത്തി ഐഎസ്ആർഒ മേധാവി

ന്യൂഡൽഹി : ഉജ്ജയിനി മഹാദേവ ക്ഷേത്രത്തിൽ ഐഎസ്ആർഒ മേധാവിയുടെ പ്രത്യേക പൂജ. ചന്ദ്രയാൻ 3 ന്റെ വിജയത്തിനായി ക്ഷേത്രത്തിൽ 40 ദിവസം നീണ്ടു നിൽക്കുന്ന പൂജകളും നടത്തി വരുന്നു. സാന്ദീപനി ആശ്രമത്തിൽ സ്ഥിതി ചെയ്യുന്ന ശ്രീ കുന്ദേശ്വർ മഹാദേവ ക്ഷേത്രത്തിൽ വെള്ളിയാഴ്ച പ്രത്യേക പൂജകൾക്ക് തുടക്കമായി . അഭിഷേകം ഉൾപ്പെടെയുള്ള ചടങ്ങുകളാണ് നടക്കുന്നത് .

നടയ്ക്ക് മുന്നിലെ നന്ദിയുടെ വിഗ്രഹത്തിന് മുന്നിൽ ചന്ദ്രയാൻ മാതൃക സ്ഥാപിച്ചാണ് പൂജ നടത്തുന്നതെന്ന് പണ്ഡിറ്റ് ശൈലേഷ് വ്യാസ് പറഞ്ഞു. ഏകദേശം 40 ദിവസത്തിന് ശേഷം ചന്ദ്രയാൻ ചന്ദ്രന്റെ ദക്ഷിണ പ്രതലത്തിൽ ഇറങ്ങും. വിജയകരമായ ലാൻഡിംഗിനായി ഈ നാല്പത് ദിവസവും പ്രത്യേക പൂജകൾ നടത്താനാണ് തീരുമാനം.

ഈ മാസം 24ന് ഐഎസ്ആർഒ മേധാവി ഡോ. സോമനാഥ് ഉജ്ജയിനി മഹാദേവ ക്ഷേത്രത്തിൽ എത്തിയിരുന്നു.
ശ്രീ കുന്ദേശ്വര് മഹാദേവ ക്ഷേത്രത്തിലും അദ്ദേഹം ദർശനം നടത്തി. ചന്ദ്രയാൻ 3 ന്റെ വിജയത്തിനായാണ് അന്ന് ക്ഷേത്രത്തിൽ പ്രത്യേക ആരാധനകൾ നടത്തിയതെന്നും ശൈലേഷ് വ്യാസ് പ്രതികരിച്ചു.

Karma News Network

Recent Posts

യുദ്ധം അറബ് ലോകത്തേക്ക്, ഇസ്രായേലിലേക്ക് 200 മിസൈൽ വിട്ട് ലബനോൻ, ഹിസ്ബുള്ള തലവനെ വധിച്ചു

ലബനോനും ഇസ്രായേലും തമ്മിലുള്ള യുദ്ധം രൂക്ഷമായി. അങ്ങിനെ ലോകത്ത് മറ്റൊരു യുദ്ധം കൂടി പൊട്ടിപുറപ്പെട്ടിരിക്കുകയാണ്‌. ലബനോനും ഇസ്രായേലും തമ്മിലുള്ള യുദ്ധം…

7 mins ago

ശാശ്വതീകാനന്ദ സ്വാമി മരിച്ചത് വെടിയേറ്റ്, പ്രതികളേ അറിയാം,ദൃക്സാക്ഷി

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ആയിരുന്ന സ്വാമി ശാശ്വതീകാനന്ദയേ കൊല്ലപ്പെടുത്തിയത് തലക്ക് നിറയൊഴിച്ച്. മുറിവിൽ നിന്നും രക്തവും വെള്ളവും ഒഴുകുന്നത്…

34 mins ago

റഷ്യയിൽ സന്ദർശനത്തിന് ഒരുങ്ങി പ്രധാനമന്ത്രി, വ്ളാദിമിർ പുതിനുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി: ഇന്ത്യ റഷ്യ വാര്‍ഷിക ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച മോസ്കോവിലെത്തും. റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിന്‍റെ ക്ഷണപ്രകാരമാണ്…

1 hour ago

ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് മുംബൈയില്‍ ഊഷ്മള സ്വീകരണം, താരങ്ങളെ ഒരു നോക്കുകാണാന്‍ കാത്തുനില്‍ക്കുന്നത് പതിനായിരങ്ങള്‍

ന്യൂഡല്‍ഹി: ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് മുംബൈയില്‍ ഊഷ്മള സ്വീകരണം. ഡല്‍ഹിയില്‍ നിന്ന് മുംബൈയിലെത്തിയ ടീം അംഗങ്ങളെ സ്വീകരിക്കാന്‍…

1 hour ago

SNDP യെ പൊളിക്കണം, വെള്ളാപ്പള്ളിയെയും കുടുംബത്തെയും പൂട്ടണം, തന്ത്രം മെനഞ്ഞ് സിപിഎം

തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ എസ്എൻഡിപി യോഗത്തിനെതിരെ കടുത്ത വിമർശനവുമായി സിപിഎം. എസ് എൻഡി പി യോ​ഗങ്ങളിൽ സംഘപരിവാർ പ്രവർത്തകരെ…

2 hours ago

സുനിത വില്യംസ് മാസങ്ങളോളം ബഹിരാകാശത്ത് തുടരേണ്ടി വരും, ക്രൂ പ്രോഗ്രാം മാനേജർ

വാഷിംഗ്ടൺ ഡിസി :സ്റ്റാർലൈനറിൻ്റെ ദൗത്യത്തിൻ്റെ ദൈർഘ്യം 45 ദിവസത്തിൽ നിന്ന് 90 ദിവസമായി നീട്ടുന്നത് യുഎസ് ബഹിരാകാശ ഏജൻസി പരിഗണിക്കുന്നതായി…

3 hours ago